മലയാള സിനിമയില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്. മലയാളത്തിലെ ആദ്യ നൂറ് കോടി പടമായും പുലിമുരുകന് മാറിയിരുന്നു. ചിത്രത്തിന് വമ്പന്‍ താരനിരയാണ് അണിനിരന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തിയത് പ്രശസ്ത നടി കമാലിനി മുഖര്‍ജി ആയിരുന്നു. എന്നാല്‍ പുലിമുരുകനില്‍ മുരുകന്റെ ഭാര്യയായ മൈനയുടെ വേഷം ചെയ്യാന്‍ നടി അനുശ്രീയേ ആയിരുന്നു ആദ്യം സംവിധായകനും എഴുത്തുകാരനും മനസ്സില്‍ കരുതിയിരുന്നത്. എന്നാല്‍ എന്തോ കാരണം കൊണ്ട് അനുശ്രീക്ക് ആ വേഷം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ അവസാന നിമിഷം കമാലിനി എത്തുകയായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണന് ആണ്. ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് ഒരുക്കിയ സംഘടന രംഗങ്ങളായിരുന്നു.
Read MoreTag: pulimurukan
പുലിമുരുകന് കാണുമ്പോള്‍ ഇപ്പോഴും കണ്ണുനിറയും ! തെറ്റായിപ്പോയ ആ തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ…
ഒരു നിമിഷത്തിലെ ചിന്തകളാണ് ജീവിതം മാറ്റിമറിക്കുന്നതെന്നു പറയാറുണ്ട്. ആ സമയത്ത് കൃത്യമായ തീരുമാനമെടുക്കുന്നവര്‍ ജീവിതത്തില്‍ ഉയരങ്ങള്‍ ചവിട്ടുകയും തെറ്റായ തീരുമാനമെടുക്കുന്നവരുടെ ജീവിതം എന്നും ഒരേനിലയില്‍ തുടരുകയും ചെയ്യാറുണ്ട്. സിനിമാതാരങ്ങളുടെ കാര്യവും ഇതില്‍ നിന്നു വിഭിന്നമല്ല. കിട്ടിയ അവസരം മുതലെടുത്ത് ഉയരങ്ങള്‍ കീഴടക്കിയ നിരവധി താരങ്ങളുണ്ട്. എന്നാല്‍ തെറ്റായ തീരുമാനത്തിന്റെ അനന്തരഫലമായി കരിയര്‍ തന്നെ അവസാനിപ്പിച്ചവരും കുറവല്ല. ഈ അടുത്ത് ഇത്തരത്തിലുള്ള ഒരവസരം നഷ്ടപ്പെടുത്തിയതിന്റെ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി അനുശ്രീ. മോഹന്‍ലാല്‍ നായകനായ പുലിമുരുകന് എന്ന സിനിമയിലെ കമാലിനി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു. പക്ഷേ പിന്നീട് ചില കാരണങ്ങളാല്‍ താരം ഒഴിവാക്കുകയായിരുന്നു. പുലി മുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കാണ് ലഭിച്ചതെന്നും ദൗര്‍ഭാഗ്യവശാല്‍ അന്ന് അതിനു സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു. പുലിമുരുകന്…
Read Moreപുലിമുരുകന്റെ ഹിന്ദി പതിപ്പില്‍ ഹൃതിക് റോഷന് പുലിമുരുകനാവില്ല; സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തില്‍ നിന്ന് ഹൃതിക് പിന്മാറാന് കാരണം ഇതാണ്…
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണംവാരി പടം പുലിമുരുകന് ഹിന്ദിയിലേക്ക്. ദേവദാസ്, ബജ്റാവോ മസ്താനി, പദ്മാവത് തുടങ്ങിയ വമ്പന്‍ സിനിമകളുടെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയാണ് പുലിമുരുകനെ ഹിന്ദി പറയിപ്പിക്കുന്നത്. സിനിമയിലെ നായകവേഷത്തിനായി ഹൃതിക് റോഷനെയാണ് ബന്‍സാലി മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ ഹൃതിക് ചിത്രം നിരാകരിച്ചതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല. ഹൃതിക്കിന് പകരം മറ്റാരെ മുരുകനാക്കും എന്ന ആശങ്കയിലാണ് ബന്‍സാലിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയതെന്നും വിവരമുണ്ട്. 2010ല്‍ ഗുസാരിഷ് എന്ന സിനിമയില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിക്കപ്പെട്ട വിജയം കൈവരിച്ചിരുന്നില്ല. ഇതായിരിക്കാം ഹൃതിക്കിന്റെ താത്പര്യമില്ലായ്മയ്ക്കു കാരണമെന്നു കരുതുന്നു. നേരത്തെ പുലിമുരുകന് കാണണമെന്ന് ആഗ്രമുണ്ടെന്ന് സല്മാന് ഖാന് പറഞ്ഞിരുന്നു. 25 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം…
Read Moreപുലിമുരുകന് ഓസ്കറിലേക്ക് ; ഗോപിസുന്ദറിന്റെ പാട്ടുകള്‍ക്ക് നോമിനേഷന് ലഭിക്കാന്‍ സാധ്യത; ഇന്ത്യയില്‍ നിന്ന് പുലിമുരുകന് മാത്രം
ലൊസാഞ്ചല്‍സ്: മലയാള സിനിമയിലെ ആദ്യ 150 കോടി ചിത്രം പുലിമുരുകന് ഓസ്കറിലേക്ക്. പുലിമുരുകനിലെ പാട്ടുകളാണ് ഓസ്കര് നോമിനേഷനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. പുലിമുരുകനിലെ പാട്ടുകളാണ് അംഗീകാരം. സംഗീതസംവിധായകന് ഗോപി സുന്ദറിന് അഭിമാന നേട്ടമാണിത്. ഇന്ത്യയില്‍നിന്ന് പുലിമുരുകന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചതെന്നതും കൗതുകമായി. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപി സുന്ദര്‍ ഈണമിട്ട ‘കാടണിയും കാല്‍ച്ചിലമ്പേ’, ‘മാനത്തേ മാരിക്കുറുമ്പേ’ എന്നീ രണ്ടു ഗാനങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. ഇതില്‍നിന്ന് അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23ന് ഓസ്കര് നോമിനേഷന് പ്രഖ്യാപിക്കും.
Read Moreപുലിയെ ആന വെല്ലുമോ; പുലിമുരുകനെ വെല്ലാന്‍ കടമ്പന്‍; ക്ലൈമാക്സില്‍ അത്യുജ്ജ്വല പ്രകടനവുമായി ആര്യ
പുലിയെ ആന വെല്ലുമോയെന്ന് വരും നാളുകളില്‍ കണ്ടറിയാം. പുലിമുരുകനില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആര്യയുടെ കടമ്പന്‍. ചീറിപായുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് വില്ലനുമായി ആര്യ നടത്തുന്ന കിടിലന്‍ സംഘടനം ശ്വാസമടക്കിപ്പിടിച്ചേ കാണാന്‍ കഴിയൂ. ഭൂമിയില്‍ നിന്ന് ഉയര്‍ന്നു ചാടി ആനക്കൊമ്പില്‍ ചവിട്ടി മിന്നല്‍ വേഗത്തില്‍ വില്ലനെ അടിച്ചുവീഴ്ത്തുന്ന പ്രകടനം പുലിമുരുകനെ വെല്ലുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പ്രത്യേകം പരിശീലനം നല്കിയ 50 ആനകളെ ഉള്‍പ്പെടുത്തിയാണ് ക്ലൈമാക്സ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്സ് ചിത്രീകരണത്തിനായി അഞ്ചുകോടി രൂപയാണ് ചിലവിട്ടത്. സിനിമയില്‍ വനവാസിയായ കടമ്പനെയാണ് ആര്യ അവതരിപ്പിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ വരുന്ന കോര്പ്പറേറ്റുകാരില് നിന്നും കാടിനെ രക്ഷിക്കുന്നതിനു വേണ്ടി കാടിന്റെ മക്കള്‍ നടത്തുന്ന രക്തരൂക്ഷിതമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ആര്യ സിക്സ് പാക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. 15,000 കാണികളെ സംഘടിപ്പിച്ച് മോഹന്‍ലാല്‍ കൂടി പങ്കെടുത്ത് അങ്കമാലിയില്‍ പുലിമുരുകന്റെ ത്രിഡി പതിപ്പ്…
Read More