കോവിഡ് സ്ഥിരീരിക്കുന്നവര്‍ അവരുടെ ശരീരത്തിലെ ഓക്സിജന്‍ നില കുറയാതെ നോക്കേണ്ടതുണ്ട്. ഓക്സിജന്റെ ലെവല്‍ പരിശോധിക്കാനായിപള്സ് ഓക്സിമീറ്റര്‍ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നും പങ്കുവയ്ക്കുകയാണ് നടി പൂജ ഹെഗ്ഡെ. കോവിഡിനെ നേരിട്ട തന്റെ സ്വന്തം അനുഭവം പങ്കുവച്ചാണ് നടി ഇക്കാര്യം ആരാധകര്‍ക്കായി വിവരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടര്‍ ഇതേക്കുറിച്ച് പറഞ്ഞുതരുന്നതുവരെ തനിക്കും പള്‍സ് ഓക്സിമീറ്ററിന്റെ ഉപയോഗം അറിയില്ലായിരുന്നെന്ന് പറയുകയാണ് പൂജ. നെയില്‍ പോളിഷ് പൂര്‍ണമായും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിക്കണം. ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോടു ചേര്‍ത്ത് ഒരു മിനിറ്റോളം വച്ച് ഓക്സിജന്‍ ലെവല്‍ പരിശോധിക്കണം. ഓക്സിജന്‍ പരിശോധിക്കുന്നതിന്റെ ഓരോ ഘട്ടവും പൂജ വീഡിയോയില്‍ കാണിച്ചു തരുന്നുമുണ്ട്. കഴിഞ്ഞ മാസം വൈറസ് ബാധ സ്ഥിരീകരിച്ച നടി മെയ് അഞ്ചിനാണ് കോവിഡ് നെഗറ്റീവായത്. കോവിഡ് ബാധിച്ചതിനെക്കുറിച്ചും പിന്നീട് രോഗം മാറിയതും സോഷ്യല്‍ മീഡിയയിലൂടെ…
Read More