ദിലീപുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെന്ന് പള്‍സര്‍ സുനി; റിമാന്‍ഡില്‍ കഴിയവെ പള്‍സര്‍ സുനി സഹതടവുകാരന്‍ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് പുറത്ത്

കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഗൂഢാലോചനക്കുറ്റം ചാര്‍ത്തപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി ഒത്തുതീര്‍പ്പ് ശ്രമം നടന്നതായി വിവരം. സുനി ജയിലില്‍വച്ച് എഴുതിയ കത്ത് ദിലീപിനു ലഭിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിനു ശ്രമം നടന്നത്. എന്നാല്‍, വിഷ്ണു ഉള്‍പ്പെടെയുള്ള സുനിയുടെ സഹതടവുകാര്‍ വിവരം അറിഞ്ഞതോടെ നീക്കം പാളുകയായിരുന്നു. ഇതിനു ശേഷമാണ് ദിലീപ് ബ്ലാക് മെയിലിംഗ് ആരോപിച്ച് പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ സുനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു, തന്റ സുഹൃത്ത് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നു പറഞ്ഞായിരുന്നു ദിലീപ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. പിന്നീടു സുനില്‍ ജയിലില്‍ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈല്‍ ഫോണിലൂടെയും ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നു സുനില്‍ നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചതായും…

Read More