കൊച്ചി: നടിയെആക്രമിച്ച കേസിലെ ഗൂഢാലോചന ഒടുവില്‍ മറനീക്കി പുറത്തുവന്നു. പള്‍സര്‍ സുനിയില്‍ നിന്നു തന്നെയാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്. ഈ വെളിപ്പെടുത്തലില്‍ സിനിമയിലെ പല പ്രമുഖരും കുടുങ്ങുമെന്നാണ് സൂചന. മഞ്ജുവാര്യര്‍ ആരോപിച്ചതിന് സമാനമായ ഗൂഢാലോചനാ വിവരങ്ങളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നടനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. സംവിധായകനും നടനുമായ മറ്റൊരാള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് വിവരം. സഹതടവുകാരോടും ജയിലറോടും മുമ്പ് സുനി മനസു തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാകുന്നത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുടെ വിവരങ്ങള്‍ സുനിയുടെ സുഹൃത്തായ മറ്റൊരു തടവുപുള്ളിയാണ് പോലീസിനു കൈമാറിയത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ചാലക്കുടി സ്വദേശി ജിന്‍സനാണു വിവരങ്ങള്‍ നല്‍കിയത്. ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിനിമയിലെ വനിതാ സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.…
Read MoreTag: pulser suni
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്; സംഭവത്തിലെ സിനിമാബന്ധം കണ്ടെത്തിയതായി സൂചന; പള്‍സര്‍ സുനിയുടെ മൊഴികള്‍ സാധൂകരിക്കുന്ന തെളിവു കണ്ടെത്തിയെന്നും വിവരം; പ്രമുഖന് അറസ്റ്റിലായേക്കും
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. മലയാള സിനിമയിലെ പ്രമുഖനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് കാര്യങ്ങള്‍ ഇവിടേക്ക് എത്തിച്ചത്. കാറിനുള്ളില്‍ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖന് ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്ന വീഡിയോ കോയമ്പത്തൂരില്‍ നിന്ന് ഈ വ്യക്തിയിലേക്ക് അതിന്റെ കോപ്പി എങ്ങനെയെത്തിയെന്നും പോലീസിന് മനസിലായെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പേരുടേയും മൊഴി പൊലീസ് എടുത്തു കഴിഞ്ഞുവെന്നാണ് സൂചന. മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ ഉടന്‍ തന്നെ സിനിമയിലെ ഉന്നതനെ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും. അതിനിടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായും സൂചനയുണ്ട്. പ്രമുഖ നടനെ സ്വാധീനിച്ചാണ് ഈ നീക്കം. നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നും സൂചനയുണ്ട്. ഇക്കാര്യം…
Read Moreആ സമയത്ത് മരിച്ചാല്‍ മതിയെന്നായിരുന്നു…! ഈ തുറന്നു പറച്ചില് ഒരുപാട് പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും; വാഹനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഭാവന
സമീപകാലത്ത് കേരളത്തെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. ആ ദുരന്തത്തിന്റെ ഓര്‍മകളില്‍ നി്ന്ന് മുക്തയായ നടി വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. അന്ന് തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ് നടി ഭാവന. ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്. ആ ദിവസത്തെ അവസ്ഥയെ താന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാട് പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ടാണെന്ന് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും നടി പറയുന്നു. സന്ധ്യ കഴിഞ്ഞ് തൃശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുമ്പോഴാണ് പിന്നാലെ വന്ന കാറ്ററിംഗ് വാന്‍ എന്റെ വാഹനത്തില്‍ ഇടിയ്ക്കുന്നത്. തുടര്‍ന്ന് സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടില്‍നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടെ പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി…
Read More