പുല്‍വാമയില്‍ സൈന്യം വധിച്ച മൂന്നു ഭീകരില്‍ ഒരാള്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അന്തരവനും. ഇന്ന് രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെയാണ് സുരക്ഷാ സേന വധിച്ചത്. ഇതില്‍ ഒരാള്‍ ഇസ്മയില്‍ അല്‍വി എന്നറിയപ്പെടുന്ന ഫൗജിഭായി ആണെന്നാണ് വിവരം. പുല്‍വാമയിലെ കങ്കന്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. കാഷ്മീരിലെ ഭീകരരില്‍ ഏറ്റവും അപകടകാരികളില്‍ ഒരാളാണ് ഫൗജി ഭായി. 2019-ല്‍ പുല്‍വാമയിലുണ്ടായ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഇസ്മായില്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജെയ്ഷെ വിഭാഗത്തിന്റെ സ്ഫോടന വിദഗ്ധനാണ് ഇയാള്‍. കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ സൈന്യം തകര്‍ത്ത ചാവേര്‍ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ഇസ്മായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ട സൈന്യത്തിന് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നു പേരും കൊല്ലപ്പെട്ടത്.
Read MoreTag: pulwama attack
ഭീകരവാദികള്‍ പുല്‍വാമയിലേതിനേക്കാള്‍ വലിയ ആക്രമണത്തിന് തന്ത്രം മെനയുന്നുവെന്ന് ഇന്റലിജന്‍സ് ! മൂന്നു ചാവേറുകളടക്കം ഇന്ത്യന്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നത് 21 അംഗ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘം; തിരിച്ചടി വൈകില്ലെന്ന ഉറപ്പു നല്‍കി സൈന്യം…
ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിക്കുമ്പോള്‍ പുല്‍വാമയിലേതിനേക്കാള്‍ വലിയ ഭീകരാക്രണത്തിന് ജെയ്‌ഷെ മുഹമ്മദ് കോപ്പു കൂട്ടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതായത് പുല്‍വാമയില്‍ നേടിയ വിജയം പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരകര്‍ക്ക് പ്രചോദനമാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പുല്‍വാമ ഓപ്പറേഷനെത്തിയവര്‍ അതിനേക്കാള്‍ കഠിനമായ മറ്റൊരു ആക്രമണം കൂടി നടത്തിയേ ഇന്ത്യയില്‍ നിന്നും മടങ്ങൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി മൂന്ന് ആത്മഹത്യ ജിഹാദികള്‍ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സംഘം ഇന്ത്യന്‍ മണ്ണില്‍ തന്നെ തക്കം പാര്‍ത്തിരിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ കാഷ്മീരിലോ മറ്റെവിടെയെങ്കിലുമോ ഉടന്‍ ആക്രമണം നടത്തിയേക്കാം എന്ന സൂചനയില്‍ സൈന്യം കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഫെബ്രുവരി 16നും 17നും പാക്കിസ്ഥാനിലെ ജെയ്ഷ് ഇ നേതൃത്വവും കാശ്മീരിലെ തീവ്രവാദികളും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെയാണ് ഇന്റലിജന്‍സ് ഇത്തരം ആക്രമണസാധ്യത സ്ഥിരീകരിച്ചിരിക്കുന്നത്. കാഷ്മീരിലോ…
Read Moreവന്‍ആഘോഷമായി നടത്താനിരുന്ന വിവാഹ സല്‍ക്കാരം ഉപേക്ഷിച്ചു ! സല്‍ക്കാരത്തിനായി കരുതിവെച്ച 16 ലക്ഷം രൂപ ജവാന്മാരുടെ കുടുംബത്തിന്; മാതൃകാപരമായ പ്രവൃത്തിയുമായി സാംഗ്വി കുടുംബം
പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി നിരവധി ആളുകള്‍ എത്തുന്നുണ്ട്.സര്‍ക്കാരും സഹായവുമായി പല നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സൂറത്തില്‍ നിന്നുള്ള സേത്ത് കുടുംബവും ഭീകരാക്രമണത്തില്‍ ഇരയായവരുടെ കുടുംബത്തിന് കൈത്താങ്ങാവുകയാണ്. സേത്ത് കുടുംബത്തിലെ ഇളം തലമുറയിലെ അമിയുടെയും സാംഗ്വി കുടുംബത്തിലെ മീട്ടിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ 15ന്. വിവാഹത്തിന് തലേദിവസം ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് വിവാഹ ആഘോഷ പരിപാടികള്‍ എല്ലാം ഇവര്‍ വേണ്ടെന്നു വെക്കുകയായിരുന്നു. വിവാഹ സല്‍ക്കാരത്തിനും ആഘോഷങ്ങള്‍ക്കുമായി കരുതിയ 11 ലക്ഷം രൂപ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനായി സംഭാവന ചെയ്തു. മാത്രമല്ല ജവാന്മാരുടെ കുടുംബത്തിന് വേണ്ടി പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കി. ഇരുകുടുംബങ്ങളും വജ്രവ്യാപാര രംഗത്തെ പ്രമുഖരാണ്. പലര്‍ക്കും പ്രചോദനമാവുന്നതാണ് ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ പ്രവൃത്തി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് മരണമടഞ്ഞത്. After #KashmirTerrorAttack in #Pulwama, Surat families got…
Read Moreഏതെങ്കിലും സംഘടന ഭീകരാക്രമണം നടത്തിയതിന് പാകിസ്ഥാന്‍ എന്തു പിഴച്ചു ! വിവാദ പ്രസ്താവനയുമായി വീണ്ടും പുലിവാലു പിടിച്ച് നവ്‌ജ്യോത് സിംഗ് സിദ്ധു…
40ലധികം ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തതിനെതിരേ മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ പഞ്ചാബ് മന്ത്രിയുമായ നവ് ജ്യോത് സിംഗ് സിദ്ധു.ഏതെങ്കിലൂം ഒരു ഭീകരസംഘടന നടത്തുന്ന ഭീരുത്വമായ പ്രവര്‍ത്തിക്ക് ഒരു രാജ്യത്തെ മുഴുവനും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് സിദ്ധു പറയുന്നത്.ഭീകരാക്രമണത്തെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി. ഇത് ഭീരുത്വപൂര്‍ണമായ ക്രൂരകൃത്യമാണ്. ഇതിനെ ശക്തമായി ഞാന്‍ അപലപിക്കുന്നു. ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ സിദ്ധു ചോദിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണ് എന്നാണ് ഇന്നലത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. വലിയ തെറ്റാണ് പാകിസ്താന്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും മോദി പറഞ്ഞിരുന്നു. അതേസമയം പുല്‍വാമ ഭീകരാക്രണത്തെ അപലപിച്ചും തങ്ങള്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞും പാകിസ്താന്‍ രംഗത്തെത്തിയിരുന്നു.…
Read Moreആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് എങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നെ; സുരക്ഷാ വീഴ്ചകള്‍ സേനയെ ആശങ്കപ്പെടുത്തുമ്പോള്‍ പഴികേട്ട് കേന്ദ്രവും…
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തെങ്കിലും പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നെ.ഇതിന്റെ തെളിവുകള്‍ ഇന്ത്യയ്ക്കും ലഭിച്ചു കഴിഞ്ഞു. ഇതോടെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവുകയാണ്. ഐ.എസ്ഐ.യുടെ ആശീര്‍വാദത്തോടെ രൂപംകൊണ്ട സംഘടനയാണ് പാക്കിസ്ഥാന്‍ ആസ്ഥാനമായി ്രപവര്‍ത്തിക്കുന്ന ജെ.ഇ.എം. ജമ്മുകശ്മീരില്‍ ലഷ്‌കറെ തൊയ്ബയുടെ പരാജയത്തോട് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെ.ഇ.എമ്മിനെയാണ് ഭീകരാക്രമണങ്ങള്‍ക്ക് ഐ.എസ്ഐ. ഉപയോഗിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റത് ഐ.എസ്ഐയ്ക്ക് വിനയാകും. അതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകള്‍ നടപടികള്‍ തുടങ്ങി. ഇന്റിലിജന്‍സ് വീഴ്ചയാണു ഭീകരാക്രമണത്തില്‍ കലാശിച്ചതെന്ന വാദവും ശക്തമാണ്. രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണു ജമ്മു ശ്രീനഗര്‍ പാത. 2547 സിആര്‍പിഎഫ് ജവാന്മാരെ 78 വാഹനങ്ങളില്‍ ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം…
Read More