ബ്രാന്‍ഡഡ് വസ്തുക്കള്‍ മാത്രമുപയോഗിക്കുന്നവര് നമ്മുടെ സമൂഹത്തില്‍ ഏറെയുണ്ട്. വില കൂടുതലാണെങ്കിലും സാധനങ്ങളുടെ ഗുണമേന്മയാണ് ഇവരെ ബ്രാന്‍ഡഡ് വസ്തുക്കളിലേക്കാകര്ഷിക്കുന്നത്. ഇക്കാര്യത്തില്‍ മലയാളികളും മോശക്കാരല്ല. എന്നാല്‍ ബ്രാന്‍ഡഡ് ഭ്രമം ജീവന് രക്ഷിച്ച കഥയാണ് 36കാരിയായ കെറി ടാറ്റര്സ്ലിയ്ക്ക് പറയാനുള്ളത്. മരണത്തെ മുഖാമുഖം കണ്ട യുവതിയുടെ ജീവന് രക്ഷിച്ചതാവട്ടെ ഒരു ചെരുപ്പും. അക്കഥയിങ്ങനെ…2,800 രൂപയുടെ പ്യൂമ ബ്ലാക്ക് സ്ലൈഡര്‍ ധരിച്ചുകൊണ്ട് വീട്ടുമുറ്റത്തെ കൃത്രിമ പുല്ല് വൃത്തിയാക്കുകയായിരുന്നു കെറി. അതിനിടെ വാക്വം ക്ലീനറില്‍ നിന്ന് ഷോക്കേറ്റു. ശക്തമായി വൈദ്യുതാഘാതമേറ്റ കെറി സമീപത്തെ മതിലിലേയ്ക്ക് തെറിച്ചുവീണു. തുടര്‍ന്ന് കെറിക്ക് അതിശക്തമായ വേദനയും വിറയലും ശ്വാസതടസവും അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു. ശക്തമായ വൈദ്യുതാഘാതമേറ്റിട്ടുണ്ടെന്നും കാലില്‍ റബ്ബര്‍ ചെരുപ്പ് ധരിച്ചിരുന്നതിനാലാണ് ജീവന് തിരിച്ചുകിട്ടിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തെന്നും തന്റെ ജീവിതത്തിലുണ്ടായ അനുഭവം എല്ലാവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കുറിപ്പ് പങ്കുവെച്ച് കെറി…
Read More