പഞ്ചാബില്‍ അമരീന്ദര്‍-ബിജെപി സഖ്യം ! വിജയം സുനിശ്ചിതമെന്ന് ക്യാപ്റ്റന്‍; ചങ്കിടിപ്പോടെ മറ്റു പാര്‍ട്ടികള്‍…

വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ബിജെപിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിംഗ് ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗജേന്ദ്ര സിങ് ഷെഖാവത്തും അമരീന്ദറുമായുള്ള സഖ്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. പഞ്ചാബിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ അദ്ദേഹവുമായ അഭിപ്രായ വിനിമയം നടത്താന്‍ സാധിച്ചു’ ഷെഖാവത്ത് ട്വീറ്റ് ചെയ്തു. നേരത്തെ ചണ്ഡീഗഡില്‍ വെച്ചും ഇരുവരും കൂടിക്കാഴ്ച…

Read More

ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ കാര്‍ പോലീസുകാരനു നേരെ പാഞ്ഞടുത്തു; ബോണറ്റില്‍ പിടിച്ചു തൂങ്ങിയ പോലീസുകാരന്‍ രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറക്കുന്നതിന് നിയന്ത്രണമുണ്ട്. പക്ഷേ പലരും നിയമം തെറ്റിച്ച് വാഹനങ്ങളില്‍ പുറത്ത് കറങ്ങാനിറങ്ങുന്നുണ്ട്. പഞ്ചാബിലെ ജലന്ധറില്‍ കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജലന്ധറിലെ മില്‍ക്ക് ബാര്‍ ചൗക്കിലെ ചെക്ക്‌പോസ്റ്റില്‍ ഇന്നു രാവിലെയാണ് സംഭവം. 20 കാരന്‍ ഓടിച്ചിരുന്ന കാര്‍ ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസുകാര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ബാരിക്കേഡും തകര്‍ത്ത് മുന്നോട്ട് എടുക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുല്‍ഖ് രാജിനു നേര്‍ക്ക് കാര്‍ പാഞ്ഞടുത്തു. ഈ സമയം പ്രാണരക്ഷാര്‍ഥം അദ്ദേഹം കാറിന്റെ ബോണറ്റില്‍ പിടിച്ചു തൂങ്ങി. പൊലീസുകാരനെയും കൊണ്ട് ഏതാനും മിനിറ്റുകള്‍ മുന്നോട്ടു പോയശേഷമാണ് കാര്‍ നിര്‍ത്തിയത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓടുന്ന കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്നതിന്റെ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. ചിലര്‍ കാറിനെ പിന്തുടര്‍ന്ന് തടയുന്നതും വീഡിയോയില്‍ കാണാം.…

Read More

പുല്‍വാമ കാരണം വിവാഹം വൈകി ! ഒടുവില്‍ പാക് വധുവിനെ ഹരിയാന പയ്യന്‍ ഇന്ത്യയില്‍ വച്ചു താലിചാര്‍ത്തി; ഒരു ഇന്ത്യാ-പാക് വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ദില്ലി:പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഇന്ത്യ-പാക് ബന്ധം വളരെ മോശമായ നിലയിലാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ് ഒരു ഇന്ത്യ-പാക് വിവാഹം. ഇന്ത്യന്‍ യുവാവും പാക്കിസ്ഥാന്‍ യുവതിയും പഞ്ചാബിലെ പട്യാലയില്‍ വച്ചാണ് വിവാഹിതരായത്. ഹരിയാന സ്വദേശിയായ പര്‍വീന്ദര്‍ സിംഗ് (33) ആണ് പാക് യുവതിയായ കിരണ്‍ സര്‍ജിത് കൗറിനെ (27) വിവാഹം ചെയ്തത്. നേരത്തെ, ഫെബ്രുവരി 23ന് പട്യാലയില്‍ വിവാഹം നടത്താനാണ് ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധത്തിലുണ്ടായ ഉലച്ചില്‍ തടസമായി മാറി. ഇതോടെ ഈ വ്യാഴാഴ്ച മാത്രമാണ് കിരണിന് വിവാഹത്തിനായി ഇന്ത്യയില്‍ എത്തിച്ചേരാനായത്.ഹരിയാനയില്‍ നിന്ന് പര്‍വീന്ദറും കുടുംബവും ശനയാഴ്ച പാട്യാലയില്‍ എത്തി. 2014ലാണ് ഇരുവരും കണ്ടു മുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ പര്‍വീന്ദറും കിരണും 2016ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി പര്‍വീന്ദര്‍ പാക് വിസയ്ക്ക് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.…

Read More

ആറു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയി ! കാലിത്തൊഴുത്തും വീടും രണ്ടല്ലായിരുന്ന ബാല്യം; പട്ടിണിയോടു പടവെട്ടി നടന്നു കയറിയത് ഏഷ്യന്‍ ഗെയിംസ് മെഡലിലേക്ക്; ഖുശ്ബീര്‍ കൗറിന്റെ ജീവിതം സിനിമയെ വെല്ലുന്നത്…

പഞ്ചാബ്‌: അസാധാരണം എന്നോ അവിശ്വസനീയം എന്നോ മാത്രമേ ഖുശ്ബീര്‍ കൗറിന്റെ ജീവിതത്തെ വിശേഷിപ്പിക്കാനാവൂ. ഇളകിയാടുന്ന കയറ്റുകട്ടിലില്‍ കിടന്നുറങ്ങിയതും കാലിത്തൊഴുത്ത് വീടാക്കേണ്ടി വന്നതും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പശുക്കള്‍ക്കൊപ്പം ഇരുന്ന് രാത്രി കഴിച്ചതുമെല്ലാം ഖുശ്ബീറിനെ ആ മഹത്തായ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചിരുന്നു. നാലു വര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടി രാജ്യത്തിന് അഭിമാനമായ രാജ്യത്തെ ഏറ്റവും വലിയ നടത്തക്കാരി ഖുശ്ബിര്‍ കൗര്‍ ആ മത്സരത്തില്‍ ഉണ്ടാക്കിയ നേട്ടം വെറും വെള്ളിമാത്രമല്ല പ്രതിസന്ധികളെ ചവുട്ടിമെതിച്ചുള്ള മറികടക്കല്‍ കൂടിയായിരുന്നു. കടുത്ത ദാരിദ്ര്യമനുഭവിച്ച ബാല്യകാലത്ത് ദിവസം ഒന്നോ രണ്ടോ നേരം മാത്രമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. കാലിത്തൊഴുത്തില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ചാക്കുമറച്ച ചെറ്റപ്പുരയിലേക്ക് ഇടയ്ക്കിടെ മാറുമായിരുന്നെങ്കിലും മഴയില്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും കന്നുകാലികള്‍ക്കിടയിലേക്ക് തന്നെ തിരിച്ചെത്തുമായിരുന്നു. വീണ്ടും പുതിയൊരു ഏഷ്യന്‍ഗെയിംസ് അടുക്കുമ്പോള്‍ 25 കാരി ഖുശ്ബീര്‍ പഞ്ചാബ് പോലീസില്‍ ഡിഎസ്പിയാണ്. ജീവിതം നല്‍കിയ കഠിനമായ…

Read More

ചെറുപ്പക്കാര്‍ വേണ്ട ! പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ 50 പിന്നിടാത്ത അധ്യാപകര്‍ വേണ്ടെന്ന ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി സര്‍ക്കാര്‍; പ്രതിഷേധം ശക്തമാവുന്നു

വിവാദ തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളില്‍ ഇനി മുതല്‍ 50 വയസിനു താഴെയുള്ള അധ്യാപകരെ നിയമിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.അതേസമയം, സര്‍ക്കാര്‍ തീരുമാനം പുരുഷ അധ്യാപകരുടെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നതായി ആരോപിച്ച് അധ്യാപക യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം പുരുഷ അധ്യാപകരെ മോശക്കാരായി ചിത്രീകരിക്കുന്നതിന് തുല്യമാണെന്ന് സര്‍ക്കാര്‍ അധ്യാപക യൂണിയന്‍ പഞ്ചാബ് ജനറല്‍ സെക്രട്ടറി കുല്‍ദീപ് പറഞ്ഞു. തീരുമാനത്തിനെതിരെ ഉടന്‍ തന്നെ ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കും. തെറ്റുകാരെ ശിക്ഷിക്കണമെന്നും നിരപരാധികളെ വേട്ടയാടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍പതു വയസ്സില്‍ താഴെയുള്ള പുരുഷ അധ്യാപകരുടെ സാന്നിധ്യം പെണ്‍കുട്ടികള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് എയ്ഡഡ് എജ്യൂക്കേഷന്‍ ഗാരന്റി സ്‌കീം യൂണിയന്‍ സംസ്ഥാന നേതാവ് നിഷാന്ത് കുമാര്‍ ചോദിച്ചു. അപഹാസ്യമായ ഈ തീരുമാനം റദ്ദാക്കപ്പെടണം. അല്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം വനിതാ…

Read More

സെക്‌സ്, ബലാല്‍സംഗം,തട്ടിപ്പ് എന്നിവ പൊതുകാര്യങ്ങള്‍; രാധേമാ, ബാബാ റാം റഹിം, ആശാറാം ബാപ്പു പിന്നെ നമ്മുടെ സന്തോഷ് മാധവനും; രാജ്യത്ത് നിറഞ്ഞാടുന്നത് നിരവധി കപടവേഷങ്ങള്‍…

മതേതര രാജ്യമെന്നാണ് വയ്‌പ്പെങ്കിലും രാജ്യത്ത് മതത്തേക്കാള്‍ വലിയ വില്‍പ്പനച്ചരക്കില്ല. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ പിറവിയെടുക്കുന്ന ആള്‍ദൈവങ്ങള്‍ എല്ലാക്കാലത്തും ഇന്ത്യയുടെ ശാപമാണ്. ബലാല്‍സംഗം, തട്ടിപ്പ്, തുടങ്ങിയവയാണ് ഒട്ടുമിക്ക സ്വാമിമാരുടെയും അത്യന്തിക ലക്ഷ്യം. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവര്‍ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങള്‍. പിന്നെന്തുവേണം? അപ്പക്കഷണങ്ങള്‍ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകള്‍ക്കും വിശ്വാസത്തെ മറയാക്കി. പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആള്‍ദൈവങ്ങളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു. ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ആ ഗണത്തില്‍ ഒരാള്‍ കൂടി അത്രമാത്രം. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിച്ച ചില ആള്‍ ദൈവങ്ങളെ പരിചപ്പെടാം….   ചീത്ത ആത്മാക്കളെ മോചിപ്പിക്കാന്‍ ബലാല്‍സംഗം…

Read More