കോഴിക്കോട്: കോര്പറേഷന് അക്കൗണ്ടിലെ പണം ബാങ്ക് മാനേജര്‍ വെട്ടിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലായി കോര്‍പറേഷനും. എല്ലാം ബാങ്കിന്റെ തലയില്‍ കെട്ടിവച്ച് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ദര്‍ ഉള്‍പ്പെടെ പറയുന്നത്. മാസത്തിലൊരിക്കലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്ന നിർദ്ദേശം അവഗണിച്ചതാണ് കോഴിക്കോട് കോര്പറേഷന് അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടാന്‍ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ എം.പി. റെജിലിന് വഴിയൊരുക്കിയത്. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നിത്യേന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് കോഴിക്കോട് കോർപറേഷന്റെ തീരുമാനം.പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50 ഓളം അക്കൗണ്ടുകളാണ്. ഇതിൽ ഏഴ് അക്കൗണ്ടുകളിൽനിന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ റെജില്‍ പണം തട്ടിയത്. കോർപറേഷന്റെ വിവിധ അക്കൗണ്ടുകളിൽനിന്ന് റെജില്‍ തന്റെ പിതാവായ രവീന്ദ്രന്റെ പഞ്ചാബ് നാഷണൽ ബാങ്കിൽ തന്നെയുള്ള അക്കൗണ്ടിലേക്ക്…
Read More