അമൃത്‌സര്‍: മലയാളിയായ നഴ്‌സും വിദേശകാര്യമന്ത്രിയായ സുഷമാ സ്വരാജും തുണച്ചപ്പോള്‍ അറബിനാട്ടിലെ അടിമ ജീവിതത്തില്‍ നിന്ന് പഞ്ചാബി സ്ത്രീയ്ക്ക് മോചനം. ജലന്ധര്‍ സ്വദേശിയായ സുഖ്വന്ത് കൗര്‍ എന്ന 55 കാരിയാണ് മരണത്തെ മുഖാമുഖം കണ്ട അഞ്ചുമാസത്തെ അടിമജീവിതത്തിനു ശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍, സുഖ്വന്തിന്റെ മോചനത്തിന് സഹായിച്ച ആ മലയാളി നഴ്സ് ആരാണ് എന്നത് വ്യക്തമല്ല. ദ്രാരിദ്ര്യം കൊണ്ടു പൊറുതിമുട്ടിയപ്പോഴാണ് മറ്റെല്ലാവരെയും പോലെ വിദേശത്ത് ജോലി തേടി പോകാന്‍ സുഖ് വന്ത് തീരുമാനിക്കുന്നത്. ഭര്‍ത്താവ് കുല്‍വന്ത് സിംഗിന്റെ തുച്ഛമായ വരുമാനം ഒന്നിനും തികയുമായിരുന്നില്ല. വീട്ടുവേലക്കാരിയുടെ ജോലി നല്‍കാമെന്നു പറഞ്ഞ് ഒരു ഇടനിലക്കാരന്‍ വഴിയാണ് അവര്‍ സൗദി അറേബ്യയിലെത്തുന്നത്. ഇതിനായി സുഖ്വന്തില്‍നിന്ന് 40,000 രൂപയും ഇയാള്‍ വാങ്ങി. എന്നാല്‍ സൗദിയിലെത്തിയപ്പോള്‍ ഇടനിലക്കാരന്റെ സ്വഭാവം മാറി. 3.5 രൂപ വാങ്ങി ഇവരെ അയാള്‍ ഒരു അറബി കുടുംബത്തിനു വില്‍ക്കുകയായിരുന്നു. കഴിഞ്ഞ…
Read More