ഇന്ത്യയിലെത്തുന്ന വിദേശികള്‍ നമ്മുടെ അതിഥികള്‍ ആണെന്നും അവരോടു മാന്യമായി പെരുമാറണമെന്ന് എപ്പോഴും പറയാറുണ്ട്. ഇത് ധ്വനിപ്പിക്കുന്ന പരസ്യങ്ങളും ഗവണ്മെന്റുകള് ചെയ്യാറുണ്ട്. അതില്‍ അഭിനയിക്കുന്നതാവട്ടെ ഇന്ത്യന്‍ ജനതയില്‍ ഏറെ സ്വാധീനമുള്ള ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള ആളുകളും. എന്നാല്‍ ഗുജറാത്തിലെ ഹോട്ടലുടമയായ ചിരാഗ് എന്ന യുവാവിന്റെ പ്രവൃത്തി ഈ പരസ്യങ്ങളെ കടത്തിവെട്ടുന്നതാണ്. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ഒരു അമേരിക്കന്‍ ദമ്പതികളോട് ചിരാഗ് കാട്ടിയ മാതൃകാപരമായ പെരുമാറ്റവും അവര്‍ അതിനോട് പ്രകടിപ്പിച്ച ആദരവും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഈ മാസമായിരുന്നു അമേരിക്കയില്‍ നിന്നും സ്റ്റെഫിയും പീറ്റും സ്വന്തം കുട്ടിയേയും കൂട്ടി ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയത്. സഞ്ചാരത്തിനിടയില്‍ ഗുജറാത്തില്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിയിടയില് ഇവരുടെ പണവും രേഖകളും അടങ്ങിയ പഴ്സ് നഷ്ടമായി. നാലു ദിവസം കഴിഞ്ഞപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിരാഗ് എന്ന ഇന്ത്യന്‍ യുവാവില്‍ നിന്നും ഇവര്‍ക്ക് ഒരു സന്ദേശമെത്തി. പേഴ്സ് തനിക്ക് കിട്ടിയുണ്ടെന്നും തിരികെ വന്ന്…
Read More