നടി മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് മഞ്ജുവിന്റെ പക്ഷം പിടിച്ച് രംഗത്തെത്തുന്നത്. ഇപ്പോള്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടിയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചനെപ്പോലെയുള്ള വലിയ ആളുകളുമായി ഇടപഴകിയിട്ടു പോലും ശ്രീകുമാര്‍ മേനോന്‍ അതിന്റെ പക്വത കാണിക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സൗഹൃദം ഉപേക്ഷിച്ചു പോയ പെണ്ണിനെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് കലാകാരന് ചേരുന്ന പണിയല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കേരളം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍, ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ സിനിമ വിട്ടത്.. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ തിരിച്ചു വരവ് ജനം കാത്തിരുന്ന സമയത്താണ് നിങ്ങള്‍ അവരെ പരസ്യത്തില്‍ അഭിനയിപ്പിച്ചത്.. അതിലൂടെ നിങ്ങളല്ലേ അവരുടെ പ്രശസ്തി മുതലെടുത്തത്?. ഒടിയന്‍ സിനിമ സമയത്തും അവര്‍ക്കെതിരെ നിങ്ങള്‍ പലതും പറഞ്ഞു.. അതിനര്‍ത്ഥം പ്രശസ്തയായ ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ കിട്ടുന്ന പ്രശസ്തിയല്ലേ…
Read MoreTag: push sreekumar\
നിലപാടില്‍ യാതൊരു അയവുമില്ലാതെ എംടി ! മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍; രണ്ടാമൂഴം സിനിമയാക്കാന്‍ സംവിധായകന്‍ വിയര്‍ക്കേണ്ടി വരുമെന്ന് സൂചന…
രണ്ടാമൂഴം സിനിമയാക്കുന്നതിന് ശ്രീകുമാര്‍ മേനോന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സൂചന. കേസുമായി മുമ്പോട്ടു പോകാന്‍ എംടി വാസുദേവന്‍ നായര്‍ തീരുമാനിച്ചതോടെയാണ് സംവിധായകന്‍ വെട്ടിലായത്. കേസുമായി മുമ്പോട്ടു പോകുമെന്നും ഇതു സംബന്ധിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്നും എം.ടി അറിയിച്ചിട്ടുണ്ട്. തിരക്കഥ തിരികെ ചോദിച്ച് എം.ടി നല്‍കിയ ഹര്‍ജി ഇന്നാണ് കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചത്. എന്നാല്‍ തനിക്ക് മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടതിനാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി. സിനിമയുടെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മ്മാണ കമ്പനി കോടതിയെ അറിയിച്ചു. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. അതേസമയം ഇരുകക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് നേരത്തെ പരിഗണിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. തിരക്കഥ സിനിമയാക്കുന്നതില്‍…
Read Moreമണ്ണു കൊണ്ട് ശരീരം മുഴുവന്‍ മൂടും…96,000 ലിറ്റര്‍ ഓക്‌സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറില്‍ എത്തിച്ച് ശരീരം പൂര്‍വ സ്ഥിതിയിലെത്തിക്കും;ഒടിയന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ വിവരിച്ച് ശ്രീകുമാര്‍ മേനോന്‍…
മലയാള സിനിമാ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അനവധി വിവാദങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റി വന്നിരുന്നു. ഒടിയനാകാന്‍ മോഹന്‍ലാല്‍ ഭാരം കുറച്ചതും മറ്റും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒടിയന്റെ പൂര്‍ണതയ്ക്കായി മോഹന്‍ലാലിന്റെ പ്രയത്‌നം എത്രത്തോളമായിരുന്നെന്നും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു… മോഹന്‍ലാലിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. 30 കാരനായ യുവാവായും മധ്യവയസ്‌കനായും, അറുപതുകാരനായും ലാല്‍ ഇതില്‍ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീര ഭാരം കുറച്ച് മീശ വടിച്ച് പുതിയൊരു ലുക്കില്‍ മോഹന്‍ലാല്‍ എത്തണം. എന്നാല്‍ അത്തരമൊരു പരിവര്‍ത്തനത്തിന് ശരീരം അദ്ദേഹത്തെ അനുവദിക്കുന്നുണ്ടോ എന്ന് അറിയണമായിരുന്നു. അതിനായി വിശദമായ ചെക്കപ്പിനാണ് ലാലിനെ വിധേയനാക്കിയത്. അതിന് ശേഷം ഫ്രാന്‍സില്‍ നിന്നെത്തിയ 22 അംഗ സംഘമാണ് ലാലിനെ പരിശീലിപ്പിച്ചത്. അതില്‍ പല വിഭാഗങ്ങളില്‍ വിദഗ്ധരായ…
Read Moreഏറെ വിവാദങ്ങള്‍ക്കു ശേഷം മഞ്ജു വാര്യരെക്കുറിച്ച് പുഷ് ശ്രീകുമാര്‍ മനസു തുറക്കുന്നു;ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് സംവിധാകന്‍ പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് എല്ലാവരും മഞ്ജു വാര്യരെ വിളിക്കുന്നത്. രണ്ടാം വരവില്‍ ശക്തമായ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. മോഹന്‍ലാല്‍ നായകനായ ഒടിയനാണ് മഞ്ജുവിന്റെ വരാന്‍ പോകുന്ന പ്രധാന സിനിമ. ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ പുഷ് ശ്രീകുമാര്‍ തന്നെ പറയുന്നതിങ്ങനെയാണ്. ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ഉടനീളം മഞ്ജുവുണ്ട്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വില്ലന് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്ന ഒടിയന്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്.
Read Moreബ്രഹ്മാണ്ഡചിത്രം ഒടിയന്റെ രഹസ്യം പുറത്ത് ! സംവിധായകന്റെ നിര്‍ദ്ദേശം ലംഘിച്ചത് ചീഫ് കാമറാമാന്‍; സെറ്റിലെ പടലപ്പിണക്കങ്ങള്‍ സിനിമയ്ക്ക് പാരയാവുന്നു ?
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ അതിവേഗം പുരോഗമിക്കുകയാണ്. മേക്കിംഗ് വീഡിയോ പുറത്തു വരികയും ചെയ്തു. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയതായാണ് സൂചന. പ്രമുഖ സംവിധായകന്‍ എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നുവെന്ന് സൂചനകളുണ്ട്. പത്മകുമാര്‍ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണെന്നും സൂചനയുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലാണ് മറ്റൊരു പ്രശ്‌നമെന്നും വിവരമുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്‍. ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം. എന്നാല്‍ പുലി മുരുകന്‍ ടീം മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നിലപാട് എടുത്തു. ഇതോടെ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്നും എത്തി. നിലവില്‍ ഇവരുടെ താല്‍പ്പര്യങ്ങളാണ് ഒടിയന്റെ സെറ്റില്‍ നടക്കുന്നത്.…
Read More