ഫ്രാന്‍സ് ലോകത്തിന്റെ നെറുകയില്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. ക്രൊയേഷ്യയെ 4-2ന് തകര്‍ത്ത് ഫ്രഞ്ചുപട ഫുട്‌ബോള്‍ ലോകകിരീടം ചൂടുമ്പോള്‍ ചില നാടകീയ രംഗങ്ങള്‍ക്കും സ്‌റ്റേഡിയം വേദിയായി. കളിക്കിടയില്‍ പൊലീസ് യൂണിഫോം ധരിച്ച നാലു പേര്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയതായിരുന്നു അത്. എന്താണ് സംഭവിക്കുന്നതെന്ന് കളിക്കാര്‍ക്കും ആരാധകര്‍ക്കും മനസിലാകും മുമ്പേ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ പിടികൂടി പുറത്തേക്ക് നയിച്ചു. വെറും ആരാധനാഭ്രാന്ത് എന്നു പറഞ്ഞ് എഴുതിത്തള്ളാനാകുന്ന ഒന്നല്ല കളിയുടെ അമ്പത്തിരണ്ടാം മിനിറ്റില്‍ നടന്ന ഈ സംഭവം. കാരണം അവര്‍ വെറും ആരാധകരല്ല എന്നതുതന്നെ. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഭരണത്തിനെതിരേ സംഗീതത്തിലൂടെ പോരാട്ടം നടത്തുന്ന റഷ്യന്‍ ബാന്‍ഡ് പുസി റയറ്റിലെ അംഗങ്ങളായിരുന്നു അവരെല്ലാം. 2011ലാണ് ആര്‍ക്കും അംഗങ്ങളായി ചേരാവുന്ന ‘പുസി റയറ്റ്’ രൂപീകരിക്കപ്പെട്ടത്. സ്ത്രീവാദ രാഷ്ട്രീയത്തിന്റെയും അരാജക സര്‍ഗാത്മകതയുടെയും കരുത്തും ഇന്റര്‍നെറ്റിന്റെ മാധ്യമ സാധ്യതകളും ഉപയോഗിച്ചാണ് ഗ്രൂപ്പ് പൊരുതുന്നത്. വ്യത്യസ്തമായ രീതിയില്‍…
Read More