പുതുച്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം. യോഗത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ മുമ്പില്‍ വച്ചാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. യോഗത്തിനെത്തിയ ഒരു നേതാവ് ഡിഎംകെ പാര്‍ട്ടി പതാക ഉയര്‍ത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത് തടയാനായി ചിലര്‍ രംഗത്തെത്തിയതോടെയാണ് കൈയാങ്കളി അരങ്ങേറിയത്. ഈയടുത്താണ് പുതുച്ചേരിയില്‍ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെ വീണത്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാണ് മന്ത്രിസഭ നിലംപതിച്ചത്. 12 പേരുടെ പിന്തുണ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ചത്. 18 എംഎല്‍എമാരുടെ പിന്തുണയായിരുന്നു സര്‍ക്കാരിന് ഉണ്ടായിരുന്നത്. എന്നാല്‍ നാല് പേര് പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.
Read More