കൊടുങ്കാറ്റായി ചാണ്ടിഉമ്മൻ ! ആദ്യം ഉ​മ്മ​ന്‍ ചാ​ണ്ടിയെയും പി​ന്നെ തി​രു​വ​ഞ്ചൂ​റിനെയും മറികടന്ന വിജയം

പു​തു​പ്പ​ള്ളി തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി ജെ​യ്ക്ക് സി ​തോ​മ​സി​നെ നി​ഷ്പ്ര​ഭ​നാ​ക്കി റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​ര്‍​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍. 37719 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം. നി​ര​വ​ധി റി​ക്കാ​ര്‍​ഡു​ക​ള്‍ ക​ട​പു​ഴ​ക്കി​യാ​ണ് ചാ​ണ്ടി ഉ​മ്മ​ന്റെ മു​ന്നേ​റ്റം. പി​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി 2011ല്‍ ​നേ​ടി​യ 33255 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്നാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ ആ​ദ്യം എ​തി​രാ​ളി​ക​ളെ ഞെ​ട്ടി​ച്ച​ത്. പി​ന്നീ​ട് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ 2016ല്‍ ​ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി റെ​ജി സ​ക്ക​റി​യ​യ്‌​ക്കെ​തി​രേ നേ​ടി​യ 33632 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വും ചാ​ണ്ടി ഉ​മ്മ​ന്റെ തേ​രോ​ട്ട​ത്തി​ല്‍ ക​ട​പു​ഴ​കി. കോ​ണ്‍​ഗ്ര​സ് സ്ഥാനാർഥിയ്ക്ക് ​നിയ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യ​ത്ത് കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഇ​തോ​ടെ ചാ​ണ്ടി ഉ​മ്മ​ന് സ്വ​ന്ത​മാ​യ​ത്. ഭൂ​രി​പ​ക്ഷം വീ​ണ്ടും ഉ​യ​ര്‍​ന്ന​തോ​ടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘കോ​ട്ട​യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം’ എ​ന്ന മോ​ന്‍​സ് ജോ​സ​ഫി​ന്റെ റി​ക്കാ​ര്‍​ഡ് മറികടക്കുമെന്ന പ്രതീക്ഷകൾ ഒരുഘട്ടത്തിൽ ഉയർന്നെങ്കിലും ഭൂരിപക്ഷം 40000ത്തിൽ എത്താതെ അവസാനിക്കുകയായിരുന്നു.…

Read More