തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്തിന് നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ അംഗങ്ങൾ കരഘോഷം മുഴക്കി ചാണ്ടി ഉമ്മനെ വരവേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം ചാണ്ടി ഉമ്മൻ സ്പീക്കറുടെ ഡയസിലെത്തി സ്പീക്കറെ കണ്ടു. ട്രഷറി ബഞ്ചിലെത്തി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിവിധ കക്ഷി നേതാക്കളെയും കണ്ട് ഹസ്തദാനം നടത്തി. പിന്നീട് ചാണ്ടി ഉമ്മനായി അനുവദിച്ച സീറ്റിലേക്ക് മടങ്ങി. രാവിലെ പള്ളിയിലും ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞക്കായി നിയമസഭയിലെത്തിയത്. നിയമസഭയിൽ പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു.…
Read MoreTag: puthuppally byelection
മികച്ച വിജയം സമ്മാനിച്ച വോട്ടര്‍മാരെ കാണാൻ ചാണ്ടി ഉമ്മന്റെ പദയാത്ര; നാലുന്നാക്കലിൽ നിന്നും കൂരോപ്പടയിലേക്ക് നടക്കുന്നത് 28 കിലോമീറ്റർ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നേരിട്ട് നന്ദി പറയാനൊരുങ്ങി ചാണ്ടി ഉമ്മന്‍. നടന്നെത്തിയാകും നന്ദി അറിയിക്കുക. രാവിലെ വാകത്താനം നാലുന്നാക്കലില്‍ നിന്നും പദയാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരില്‍ ആണ് സമാപനം. ഏകദേശം 28 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. പുതുപ്പള്ളിയില്‍ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തുന്നത്. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും മേല്‍ക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ ചരിത്രവിജയം. യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍ 80,144 വോട്ടുനേടിയപ്പോള്‍ 42,425 വോട്ട് മാത്രമാണ് എല്‍ഡിഎഫിന്റെ ജെയ്ക് സി.തോമസ് നേടിയത്. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന തിങ്കളാഴ്ച ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. ശൂന്യവേളയുടെ തുടക്കമായ രാവിലെ 10നു ചാണ്ടി സത്യപ്രതിജഞ ചെയ്യും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടര്‍ന്നു മാറ്റിവച്ച നിയമസഭാ സമ്മേളനം 11നു പുനരാരംഭിക്കും. 14വരെയാണു സഭ ചേരുക.
Read Moreവോട്ടുമില്ല, കാശുംപോകും..പുതുപ്പള്ളിയിൽ കിട്ടിയത് 6,558 വോട്ടുകൾ; ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടും
പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ബിജെപിക്ക് ഏറ്റത് വൻ പ്രഹരം. തൃക്കാക്കരയ്ക്കു പിന്നലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും കെട്ടിവച്ച കാശ് നഷ്ടപ്പെടുമെന്ന ദയനീയാവസ്ഥയിലാണ് ബിജെപി. രണ്ട് വര്‍ഷത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും വോട്ടു കുറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് നേടാനായത് 6558 വോട്ടുകൾ മാത്രം. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്റെ കുറവ് ആണ് ഇത്തവണ ബിജെപിക്ക് ലഭിച്ചത്. വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോൾ ചെയ്ത വോട്ടിന്റെ 16.7 ശതമാനം വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടൂ.
Read Moreഒരുനാൾ ‘ജയ്ക്കും’..! പലതവണ ചിതറിപ്പോയിട്ടും വലനെയ്യുന്ന ചിലന്തിയുടെ കഥ; പ്രസ്ഥാനത്തിന്റെ വിശ്വസ്ത സമരഭടൻ …
കോട്ടയം: വീണുപോയവർക്ക് ചരിത്രത്തിൽ ഇടമില്ല. എന്നാൽ തളരാതെ വീണ്ടും എഴുന്നേൽക്കുന്നവരെ ലോകം ഒരിക്കലും മറക്കാറുമില്ല. കേരള രാഷ്ട്രീയ ഭൂമികയിൽ സിപിഎം സമ്മാനിച്ച “ചാവേർ’ ആണ് പുതുപ്പള്ളിയിലെ സ്ഥിരം സ്ഥാനാർഥി ജെയ്ക് സി. തോമസ് എന്ന് ചിലർ പറയാറുണ്ട്. എന്നാൽ ജെയ്ക് ചാവേർ അല്ല; മറിച്ച് പ്രസ്ഥാനത്തിന്റെ വിശ്വസ്ത സമരഭടൻ ആണ്. കമൽ ഹാസന്റെ പ്രശസ്ത ചിത്രം “കുരുതിപുനൽ'(രക്തക്കളം) എതിരാളിയെ തകർക്കാൻ മുന്നോട്ട് വയ്ക്കുന്ന ഒരു ആശയം ഉണ്ട് – “ഡിലേ, ഡിസേബിൾ, ഡിസിന്റഗ്രേറ്റ്’. കാത്തിരിക്കുക, നിർജീവമാക്കുക, നശിപ്പിക്കുക. പുതുപ്പള്ളി പോലൊരു യുഡിഎഫ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ജെയ്കിനെ മുന്നിൽ നിർത്തി സിപിഎം നടത്തുന്നതും ഈ നീക്കം ആണ്. ഉമ്മൻ ചാണ്ടി എന്ന മഹാമേരു അമരത്വം നേടിയ മണ്ഡലത്തിൽ, വമ്പൻ രാഷ്ട്രീയ അടവുകൾ പ്രയോഗിക്കാതെ നിശബ്ദ അടിയൊഴുക്കുകൾ നടത്തുക എന്നതാണ് സിപിഎം പദ്ധതി. ഇതിനായി “സോഷ്യൽ എൻജിനീയറിംഗ്’ എന്ന…
Read Moreപുതുപ്പള്ളിയിൽ പുതുചരിത്രമെഴുതിചാണ്ടി ഉമ്മൻ; നിലംതൊടാതെ ജയ്ക്ക്; ഉമ്മൻ ചാണ്ടിയുടെ റിക്കാർഡ് ഭുരിപക്ഷവും മറകടന്നു
പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്നു നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ വിജയം. 37719 എന്ന അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുചരിത്രമെഴുതി. 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കാർഡ് ലീഡും മറികടന്നാണു ചാണ്ടിയുടെ കുതിപ്പ്. പുതുപ്പള്ളിയിൽ 53 വർഷം പ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരെന്ന ചോദ്യത്തിന് ഉത്തരം. ചാണ്ടി ഉമ്മന്‍8 0144 വോട്ട് കിട്ടിയപ്പോൾ ജെയ്ക് സി. തോമസിനു 42425 വോട്ടു മാത്രം മണ്ഡലത്തില്‍ ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ് എൻഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാൽ. കിട്ടിയ വോട്ട് 5654. ആം ആദ്മി പാർട്ടി സ്ഥാനാർഥി ലൂക്ക് തോമസിന് അറുന്നൂറിലേറെ വോട്ടാണുള്ളത്. പുതുപ്പള്ളിയിൽ സഹതാപതരംഗവും ഭരണവിരുദ്ധ തരംഗവും ഒരുമിച്ച് ആഞ്ഞടിച്ചതായാണ് ഫലം വ്യക്തമാക്കുന്നത്.ഇടതു സ്ഥാനാർഥിക്ക് ഒരിക്കൽപോലും മേൽക്കൈ നേടാനായില്ല. ഉമ്മൻ ചാണ്ടി എന്ന…
Read Moreജെയ്ക്കിന് ഹാട്രിക് തോൽവി; അച്ഛനോടും മകനോടും തോറ്റ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം
കോട്ടയം: ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന് പുതുപ്പള്ളി മണ്ഡലത്തില്‍ ഹാട്രിക് തോല്‍വി. രണ്ടു തവണ ഉമ്മന്‍ ചാണ്ടിയോടു പരാജയപ്പെട്ട ജെയ്ക് മൂന്നാം തവണ ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനോടു മത്സരിച്ചാണ് പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത്. 2016ൽ ഉമ്മന്‍ ചാണ്ടിയോടു മത്സരിച്ചപ്പോള്‍ 27,092 വോട്ടിനു പരാജയപ്പെട്ട ജെയ്ക് 2021ല്‍ രണ്ടാമത്തെ അങ്കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടിലേക്കു ചുരുക്കിയിരുന്നു. മൂന്നാം മത്സരത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനാണ് ജെയ്കിന് ചാണ്ടി ഉമ്മനോട് അടിയറവു പറയേണ്ടി വന്നത്.
Read Moreചാണ്ടിയെ കൈവിടാതെ പാമ്പാടി..! ഇടത് മുന്നണിക്ക് കനത്ത പ്രഹരമായി വാസവന്റെ ബൂത്തിലും ചാണ്ടി മുന്നില്‍
കോട്ടയം: മന്ത്രി വി.എന്‍.വാസവന്റെ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ മുന്നില്‍. പാമ്പാടി പഞ്ചായത്തിലെ ഈ ബൂത്തില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനേക്കാള്‍ 241 വോട്ടുകള്‍ക്ക് മുന്നിലാണ്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പാർട്ടി ചുമതല ഏല്‍പ്പിച്ച വ്യക്തിയാണ് മന്ത്രി വാസവന്. അദ്ദേഹത്തിന്റെ ബൂത്തിലും എല്‍ഡിഎഫ് പിന്നിലായത് ഇടത് മുന്നണിക്ക് കനത്ത പ്രഹരമാണ്. ജെയ്കിന്റെ പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് ബഹുദൂരം പിന്നിലാണ്. പഞ്ചായത്തിലെ ഒരു ബൂത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡില്ല.
Read Moreകൊടുങ്കാറ്റായി ചാണ്ടിഉമ്മൻ ! ആദ്യം ഉമ്മന്‍ ചാണ്ടിയെയും പിന്നെ തിരുവഞ്ചൂറിനെയും മറികടന്ന വിജയം
പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനെ നിഷ്പ്രഭനാക്കി റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് ചാണ്ടി ഉമ്മന്‍. 37719 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം. നിരവധി റിക്കാര്‍ഡുകള്‍ കടപുഴക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. പിതാവ് ഉമ്മന്‍ചാണ്ടി 2011ല്‍ നേടിയ 33255 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍ ആദ്യം എതിരാളികളെ ഞെട്ടിച്ചത്. പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2016ല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി റെജി സക്കറിയയ്ക്കെതിരേ നേടിയ 33632 വോട്ടിന്റെ ഭൂരിപക്ഷവും ചാണ്ടി ഉമ്മന്റെ തേരോട്ടത്തില്‍ കടപുഴകി. കോണ്‍ഗ്രസ് സ്ഥാനാർഥിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റിക്കാര്‍ഡാണ് ഇതോടെ ചാണ്ടി ഉമ്മന്‍ സ്വന്തമായത്. ഭൂരിപക്ഷം വീണ്ടും ഉയര്‍ന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘കോട്ടയത്തെ ഏറ്റവും വലിയ ഭൂരിപക്ഷം’ എന്ന മോന്‍സ് ജോസഫിന്റെ റിക്കാര്‍ഡ് മറികടക്കുമെന്ന പ്രതീക്ഷകൾ ഒരുഘട്ടത്തിൽ ഉയർന്നെങ്കിലും ഭൂരിപക്ഷം 40000ത്തിൽ എത്താതെ അവസാനിക്കുകയായിരുന്നു.…
Read Moreമിന്നുന്ന വിജയവുമായി ചാണ്ടി ഉമ്മൻ; മധുര വിതരണവും റോഡ് ഷോയുമായി യുഡിഎഫ് പ്രവർത്തകർ
കോട്ടയം: പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്‍ .ആഘോഷവും റോഡ് ഷോയുമായി യുഡിഎഫ് പ്രവർത്തകരും. വോട്ടെണ്ണല്‍ ആരംഭിച്ച ബസേലിയോസ് കോളജിന് മുന്പില് കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിഎംപി, ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് (ജെ) തുടങ്ങിയ കക്ഷികളുടെ പ്രവര്‍ത്തകരെല്ലാം ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. യുഡിഎഫിന്റെ വിജയം ഉറപ്പിച്ച അയര്‍ക്കുന്നത്തെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ യുഡിഎഫ് മധുര വിതരണം ആരംഭിച്ചിരുന്നു. ലീഡ് 35,000 കടന്നതോടെ പുതുപ്പള്ളിയിലടക്കം കേരളത്തില്‍ പലഭാഗത്തും ആഘോഷ ആരവങ്ങള്‍ സജീവമാകുകയാണ്. ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പിലെ റിക്കാര്‍ഡ് ജയം നേടുമെന്ന് ഉറപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഫ്ളെക്സുകള്‍ ഉള്‍പ്പടെ പുതുപ്പള്ളിയിലും കോട്ടയത്തും ഉയര്‍ത്തിയാണ് യുഡിഎഫ് ആഹ്ലാദം പങ്കുവച്ചത്. പുതുപ്പള്ളി ജംഗ്ഷനിലടക്കം പ്രവര്‍ത്തകര്‍ മധുരവിതരണം നടത്തുകയാണ്. നിരത്തിലിറങ്ങി വര്‍ണകടലാസുകളും ഡ്രം സെറ്റുമൊക്കെയായി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കടക്കം ഇപ്പോള്‍ നൂറുകണക്കിന് ആളുകള്‍ ഒഴുകുകയാണ്. പള്ളിയുടെ…
Read Moreപിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ കണ്ണീർപൊഴിച്ച് ചാണ്ടി ഉമ്മൻ; പുതുപ്പള്ളിയുടെ വീഥിയിലൂടെ ഉറച്ച ചുവടുമായി ആദ്യം പോയത് പിതാവിന്റെ കല്ലറയിൽ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വജയത്തിനരികിലേക്ക്. പുതുപ്പള്ളിയുടെ വീഥിയിലൂടെ ഉറച്ച ചുവടുമായി വിജയം അറിയിക്കാൻ ആദ്യം പോയത് പിതാവിന്റെ കല്ലറയിൽ. വീട്ടിൽ നിന്നും കാൽനടയായിട്ടാണ് ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെത്തിയത്. പിതാവിന്റെ കല്ലറിയിലെത്തിയ ചാണ്ടി അൽപനേരം കൈകൂപ്പി പ്രാർഥിച്ചു. തുടർന്ന് കല്ലറയിൽ മുട്ടുകുത്തി മുഖം അമർത്തി ചുംബിച്ചു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തൊട്ട് ചാണ്ടിയുടെ മുഖം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഭൂരിപക്ഷം 33000 കടന്നപ്പോഴാണ് ചാണ്ടി വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങിയത്. തുടർന്ന് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാതെ അണികളുടെ ആവേശം ഏറ്റുവാങ്ങി പിതാവിന്റെ കല്ലറയിലേയ്ക്ക്.
Read More