പുതുപ്പള്ളി: ഉമ്മൻചാണ്ടിയെ മൃഗീയമായി വേട്ടയാടിയവർക്ക് മുഖത്തേറ്റ പ്രഹരമാണ് പുതുപ്പള്ളി നൽകുന്ന ലീഡെന്ന് അച്ചു ഉമ്മൻ. 53 കൊല്ലം ഉമ്മൻചാണ്ടി ഈ മണ്ഡലത്തിൽ എന്തുചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇത്. അതിനുള്ള മറുപടി പുതുപ്പള്ളി ഇന്ന് തന്നുകഴിഞ്ഞു. കരോട്ടുവള്ളിക്കാലിലെ വീട്ടിൽ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ ബഹുമതിയാണ് ഇന്ന് കാണുന്നത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മൃഗീയമായി, അതിക്രൂരമായി വേട്ടയാടി. അവർക്കുള്ള മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ വിജയം. ജനം പ്രതികരിച്ചു കഴിഞ്ഞു. ഇത്രയും കൊല്ലം ഉമ്മൻചാണ്ടി കൈവെള്ളയിൽ കൊണ്ടുനടന്ന പുതുപ്പള്ളി ഇനി ചാണ്ടിയുടെ കൈകളിൽ ഭദ്രമാണ്. സമാനതകളില്ലാത്ത വിജയം നൽകിയ എല്ലാവരോടും നന്ദി. അച്ചു ഉമ്മൻ പറഞ്ഞു.
Read MoreTag: puthuppally byelection
പിണറായിക്കെതിരായ ജനവികാരം; ഇടത് സ്ഥാനാര്‍ഥിക്ക് കിട്ടുന്ന വോട്ടിനേക്കാള്‍ ചാണ്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സുധാകരന്
കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ലീഡ് ഇനിയും ഉയരും .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത് പിണറായിക്കെതിരായ ജനവികാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഇടത് സ്ഥാനാര്‍ത്തിക്ക് കിട്ടുന്ന വോട്ടിനേക്കാള്‍ ചാണ്ടിക്ക് ഭൂരിപക്ഷം ലഭിക്കും. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് നന്ദിയെന്നും സുധാകരന് പറഞ്ഞു. അതേസമയം ചാണ്ടി ഉമ്മന്‍ 50000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇടത് സര്‍ക്കാരിനെതിരെയുള്ള ജനവികാരം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read Moreചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം; ഒരിടത്തം ലീഡ് നേടാനാകാതെ ജെയ്ക്; ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി മറികടക്കുമോ
കോട്ടയം: വോട്ടെണ്ണല്‍ തുടങ്ങി ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം മുന്നില്‍. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ 6212ല്‍ അധികം വോട്ടുകള്‍ക്ക് ചാണ്ടി മുന്നിലാണ്. 2021ല്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസിന് ലീഡുണ്ടായിരുന്ന ബൂത്തുകളിലും ഇത്തവണ ചാണ്ടിയാണ് മുന്നില്‍. അയര്‍ക്കുന്നത്ത് 2021ൽ ഉമ്മന്‍ ചാണ്ടി ആകെ നേടിയത് 1293 വോട്ടുകളുടെ ലീഡാണ്. ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ നാലിരട്ടി വോട്ടുകളാണ് അയര്‍ക്കുന്നത് മാത്രം ചാണ്ടിക്ക് ലഭിച്ചത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,255(2011) വോട്ടുകളുടെ ഭൂരിപക്ഷം ചാണ്ടി നിഷ്പ്രയാസം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഒരു ഘട്ടത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡ് പിടിക്കാനായില്ല.
Read Moreആഘോഷത്തിമർപ്പിൽ അണികൾ; ഉമ്മൻചാണ്ടി മരിച്ചിട്ടില്ല എന്ന മുദ്രവാക്യം മുഴക്കി യുഡിഎഫ് പ്രവർത്തകൾ;ജില്ലയിലുടനീളം ത്രിവർണ്ണ പതാക പാറിച്ച് അണികൾ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ മികച്ച മുന്നേറ്റം. ആദ്യ പഞ്ചായത്ത് ആയ അയര്‍ക്കുന്നം എണ്ണുമ്പോള്‍തന്നെ ലീഡ് 5029 വോട്ടില്‍ എത്തി. അയര്‍ക്കുന്നത്തെ എല്ലാ ബൂത്തിലും ചാണ്ടി മുന്നേറി. ഉമ്മൻചാണ്ടി മരിച്ചിട്ടില്ല എന്ന മുദ്രവാക്യം മുഴക്കി യുഡിഎഫ് പ്രവർത്തകൾ കോട്ടയം ബസേലിയസ് കോളജിന് മുന്നിൽ ആവേശകൊടി പാറിച്ചുകഴിഞ്ഞു. ത്രിവർണപതാകയും ലീഗ് കൊടികളും വോട്ടിംഗ് കേന്ദ്രത്തിന് മുന്നിൽ ഉയർന്നുപാറുകയാണ്. അണികളെല്ലാവരും രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലയിലുടനീളം ത്രിവർണ്ണ പതാക പാറിത്തുടങ്ങി മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. മന്ത്രി വി.എൻ. വാസവനും ഇടതുസ്ഥാനാർഥി ജെയ്ക് സി. തോമസും കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലാണ് വോട്ടണ്ണൽ നിരീക്ഷിക്കുന്നത്. പുതുപ്പള്ളി കരോട്ടുവള്ളിക്കാലിലെ വീട്ടിലാണ് ചാണ്ടി…
Read Moreവോട്ടെണ്ണല്‍ തുടങ്ങി; വള്ളപ്പാടുകളുടെ അകലെ ചാണ്ടി ഉമ്മൻ; വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാല് വോട്ടുകള്‍ക്ക് മുന്നിലാണ്. അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ. അയർക്കുന്നത് മാത്രം ലീഡ് 2,437. കോൺഗ്രസ് കേന്ദ്രങ്ങളെയും അമ്പരിപ്പിക്കുന്ന ലീഡ് അയർക്കുന്നത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആവേശം തുടങ്ങി. ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.
Read Moreചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരുവഞ്ചൂർ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വോട്ടെണ്ണൽ ദിവസം പുലർച്ചെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം ചാണ്ടി സത്യപ്രതിജ്ഞ ചെയ്യും. ഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന എൽഡിഎഫ് നേതാക്കളുടെ പ്രഖ്യാപനം ഫലം വന്ന ശേഷവും കാണുമോ എന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളിയിൽ ക്രോസ് വോട്ടിംഗ് നടന്നുവെന്ന എം.വി.ഗോവിന്ദന്റെ ആരോപണം തോൽവി ഭയന്നാണെന്നും തോൽക്കാൻ പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎം ഇത്തരം ന്യായങ്ങൾ നിരത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി;പുതുപ്പള്ളിയുടെ ജനനായകനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം…
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കു നല്കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. 182 ബൂത്തുകൾ, 14 മേശകളിലായി 13 റൗണ്ട് മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.…
Read Moreപുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ വൻവിജയമെന്ന് എക്സിറ്റ് പോൾ ഫലം; പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടും
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തു വരാനിരിക്കെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ വൻവിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് 39 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു. ചാണ്ടി ഉമ്മൻ 14 ശതമാനം അധികം വോട്ട് നേടി വിജയിക്കുമെന്നാണ് പ്രവചനം. ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർക്ക് മൂന്ന് ശതമാനം വോട്ടാണ് പ്രവചനം. പുതുപ്പള്ളി ഉപതെഞ്ഞെടുപ്പിൽ 1,28,624 വോട്ടാണ് പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ കണക്ക് അനുസരിച്ച് യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും…
Read Moreനാളെ വോട്ടെണ്ണൽ;മുന്നണികൾ ആത്മവിശ്വാസത്തിൽ; ഭൂരിപക്ഷം 20,000നു മുകളിലെന്ന് യുഡിഎഫ്; ജെയ്ക്കിനു ജയം ഉറപ്പെന്ന് എൽഡിഎഫ്
കോട്ടയം: പോളിംഗ് ശതമാനത്തിലും വോട്ടുകണക്കിലും ആത്മവിശ്വാസം പ്രകടിപ്പിച്ച മുന്നണികള്‍ക്ക് പുതുപ്പള്ളിയിൽ വിജയപ്രതീക്ഷ മാത്രം. വോട്ടെടുപ്പിന്റെ പിറ്റേദിവസമായ ഇന്നലെ മൂന്നു മുന്നണികളും വോട്ടിംഗ് ശതമാനവും വോട്ടുകണക്കും തമ്മില്‍ കൂട്ടലും കിഴിക്കലുമായിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും ഒന്നേകാല്‍ ലക്ഷം വോട്ടു മാത്രം പോള്‍ ചെയ്തപ്പോള്‍ 30,000 വോട്ടിനു മുകളില്‍ ജയിച്ച ചരിത്രമുണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍ എല്‍ഡിഎഫ് ക്യാമ്പ് വിജയത്തോട് അടുത്ത മുന്നേറ്റമാണു പറയുന്നത്. ബിജെപിയാകട്ടെ തങ്ങളുടെ വോട്ടുകള്‍ ഒരെണ്ണം പോലും നഷ്ടപ്പെട്ടില്ലെന്ന് അവകാശപ്പെടുന്നു. 30,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍ ഒരു കാരണവശാലും ഭൂരിപക്ഷം 20,000 താഴെ പോകില്ലെന്നാണ് ബൂത്തു തലത്തില്‍ ലഭിച്ച കണക്കുകള്‍ കൂട്ടി യുഡിഎഫ് ഇലക്ഷന് പ്രചാരണത്തിനു നേതൃത്വം വഹിച്ച കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വികാരം തെരഞ്ഞെടുപ്പു പ്രചാരണത്തിലും വോട്ടിംഗിലുമുണ്ടായി. സര്‍ക്കാര്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചു.…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകൾ നാളെ രാവിലെ എട്ടരയോടെ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പുതുപ്പള്ളി ആർക്കൊപ്പമെന്നതിന്റെ ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയൻ കഴിയും. വോട്ട് എണ്ണുന്ന ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍ വൈസര്‍, രണ്ടു കൗണ്ടിംഗ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. രണ്ട് മൈക്രോ ഒബ്സര്‍വര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വിവി പാറ്റ് മെഷീനുകളിലെ…
Read More