പുതുപ്പള്ളി: എല്ലാം ജനങ്ങള്‍ തീരുമാനിക്കും. എല്ലാം ജനങ്ങളുടെ കോടതിയിലാണ്. പ്രവചനത്തിന് ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ദേവസ്വത്തിന്റെ വിവിധ ക്ഷേത്രങ്ങളില്‍ ആളുകള്‍ വഴിപാടുകള്‍ നടത്തിയതു പിതാവിനോടുള്ള സ്നേഹവും തനിക്കു വേണ്ടിയുള്ള പ്രാര്‍ഥനയുമാണ്. അപ്പ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. പുതുപ്പള്ളിയുടെ ആദ്യത്തെ ഉപ തെരഞ്ഞെടുപ്പും. പുതുപ്പള്ളിയുടെ വികസനം തടസപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചത് എന്തിനെന്നും വികസനമാണ് ചര്‍ച്ചയെന്നു പറഞ്ഞവര്‍ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഒമ്പത് വര്‍ഷം പിതാവ് ഉമ്മന്‍ ചാണ്ടിയെ വ്യാജ പ്രചരണങ്ങളാല്‍ വേട്ടയാടി. അതുപോലെ വീണ്ടും അദ്ദേഹത്തിനു നേരെ വേട്ടയാടലുകള്‍ ഉണ്ടാകുമെന്ന ബോധ്യമുള്ളതിനാലാണ് ഒക്ടോബര്‍ ആറിനു ഡയറിയില്‍ അദ്ദേഹം സ്വന്തം ആരോഗ്യത്തെ കുറിച്ചു വ്യക്തമായി എഴുതിവച്ചത്. വ്യാജ പ്രചരണങ്ങള്‍ കുടുംബത്തിനു നേരെയും ഇപ്പോഴും നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.എല്ലാ…
Read MoreTag: puthuppally byelection
അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ചാണ്ടി ഉമ്മൻ; കുടുംബാംഗങ്ങളോടൊപ്പം ജെയ്ക്, ലിജിൻലാലിന് മണ്ഡലത്തിൽ വോട്ടില്ല
പുതുപ്പളളി:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ രാവിലെ പുതുപ്പള്ളി പള്ളിയിലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലുമെത്തി പ്രാര്‍ഥനകള്‍ക്കു ശേഷം അമ്മ മറിയാമ്മ ഉമ്മന്‍, സഹോദരിമാരായ മറിയം, അച്ചു എന്നിവര്‍ക്കൊപ്പം പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 126-ാം നന്പര് ബൂത്തില്‍ വോട്ടു ചെയ്തു. തുടര്‍ന്ന് വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം ആരംഭിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കുടുംബാംഗങ്ങളോടൊപ്പം രാവിലെ ഏഴിന് മണര്‍കാട് കണിയാംകുന്ന് ഗവണ്മെന്റ് എല്‍പിഎസില്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ ബൂത്തുകളില്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു.എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാലിനു മണ്ഡലത്തില്‍ വോട്ടില്ല. ലിജിൻലാൽ രാവിലെ മുതല്‍ എട്ടു പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുകയാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ലൂക്ക് തോമസ് നീറിക്കാട് സെന്റ് മേരീസ് എല്‍പിഎസിലെ എട്ടാം നമ്പര്‍ ബൂത്തില്‍ വോട്ട്…
Read Moreചെളി വാരിയെറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയമൊന്നും ജനങ്ങള്‍ സ്വീകരിക്കില്ല; അപ്പയുടെ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി മറികടക്കുമെന്ന് അച്ചു ഉമ്മന്‍
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ ഘടകങ്ങളും യുഡിഎഫിന് അനുകൂലമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഏത് വിഷയം ചര്‍ച്ച ചെയ്താലും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിക്കും മേല്‍ക്കൈയുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അച്ചു പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ വിരുദ്ധ വികാരവും അഴിമതിയുമെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33000ന് മുകളില്‍ ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷം കിട്ടുമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും രാഷ്ട്രീയം സംസാരിക്കാന്‍ ഇടതുപക്ഷം തയാറാകണമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. ചെളി വാരിയെറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയമൊന്നും ജനങ്ങള്‍ സ്വീകരിക്കില്ല. ജനം അത് അവജ്ഞയോടെ തള്ളുമെന്നും അച്ചു പറഞ്ഞു.
Read Moreചികിത്സാവിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവർത്തകർ; ധൈര്യമുണ്ടെങ്കിൽ കോൺഗ്രസ് അന്വേഷിക്കട്ടെയെന്ന് വാസവൻ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് മന്ത്രി വി.എന്‍.വാസവന്. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നതെന്ന് വാസവന് ആരോപിച്ചു. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഡിസിസി സെക്രട്ടറിയുമായ വിജയകുമാറാണ് ഇതിന് പിന്നില്‍. ധൈര്യമുണ്ടെങ്കില്‍ സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും വാസവന് പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസാണ്. അദ്ദേഹത്തോട് മാപ്പ് പറയേണ്ടത് അവര്‍ തന്നെയാണെന്നും വാസവന് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തന്നെ ജയിക്കും. പുതുപ്പള്ളിയിലെ സഹതാപ തരംഗം ജെയ്കിന് അനുകൂലമാണെന്നും വാസവന് പറഞ്ഞു.
Read Moreആവേശത്തിൽ പുതുപ്പള്ളി; ആദ്യ മണിക്കൂറില്‍ 14.78 ശതമാനം പോളിംഗ്
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനു പോളിംഗ് ആരംഭിച്ചതു മുതല്‍ മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്. ആദ്യ മൂന്നുമണിക്കൂറില്‍ 14.78 ശതമാനം ആണ് പോളിംഗ് ശതമാനം. മണ്ഡലത്തിലെ 182 ബൂത്തുകളിലായി ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ നിമിത്തം ചില ബൂത്തുകളില്‍ വോട്ടിംഗ് ആരംഭിച്ചത് വൈകിയാണ്. 10-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് വൈകി.അയര്‍ക്കുന്നം ഗവ. എല്‍പി സ്കൂളിലാണ് വോട്ടെടുപ്പ് വൈകിയത്. ഇതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വോട്ട് ചെയ്യാന്‍ മണര്‍കാട് ഗവ.എല്‍പി സ്കൂളിലെ 72-ാം നമ്പര്‍ ബൂത്തില്‍ എത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഒന്പതിനു വോട്ട് ചെയ്യുമെന്നാണ് വിവരം. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല. 90,281 സ്ത്രീകളും 86,132…
Read Moreഒരുക്കങ്ങൾ പൂര്‍ത്തീകരിച്ചു, പുതുപ്പള്ളി സജ്ജം; വോട്ട് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡുകൾ
കോട്ടയം: നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തികും അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.നാളെ രാവിലെ ഏഴു മുതല്‍ ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പോളിംഗ് സാമഗ്രികളുടെ വിതരണം വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിച്ചു. 228 വീതം കണ്ട്രോള്, ബാലറ്റ് യൂണിറ്റുകളുടെയും വിവി പാറ്റുകളുമാണ് തയാറാക്കിയിട്ടുള്ളത്.…
Read Moreഉമ്മന്‍ ചാണ്ടിയുടെ എക്കാലത്തെയും ഭൂരിപക്ഷത്തെ മറികടക്കും; പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിക്ക് നല്കുന്ന അവസാന യാത്രയയപ്പ് നാളെയെന്ന് അച്ചു ഉമ്മന്‍
കോട്ടയം: പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിക്ക് നല്കുന്ന അവസാന യാത്രയയപ്പ് നാളെയാകുമെന്ന് അച്ചു ഉമ്മന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടുമെന്നും അച്ചു പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കരസ്പര്ശമേല്ക്കാത്ത ഒരു വീട് പോലും പുതുപ്പള്ളിയില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഉമ്മന്‍ ചാണ്ടിയുടെ എക്കാലത്തെയും ഭൂരിപക്ഷത്തെ മറികടക്കുന്ന ഭൂരിപക്ഷമാകും അത്. കോണ്‍ഗ്രസിന് ഇത്രയും അനുകൂല സാഹചര്യമുള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും അച്ചു പറഞ്ഞു.
Read Moreബിജെപിക്കു നല്ല സ്വീകാര്യത ! മാസപ്പടി പോലുള്ള വിഷയങ്ങളില്‍ ഓടി ഒളിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഇഷ്ടമെന്ന് കെ.സുരേന്ദ്രൻ
പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ പങ്കുവെച്ച് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദ്രൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നതിങ്ങനെ…ബിജെപിക്കു നല്ല സ്വീകാര്യത ലഭിക്കുന്നു.കേരളത്തിന്റെ ഭാവി എന്താവണം എന്ന് തീരുമാനിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പാണ്. എല്ലാമേഖലയിലും സ്ഥാനാര്‍ഥിക്കു ലഭിക്കുന്നതു നല്ല സ്വീകാര്യതയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍, കേന്ദ്ര പദ്ധതികളെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. എല്‍ഡിഎഫ് അഴിമതിയില്‍ മുങ്ങിനില്ക്കുന്നു. മാസപ്പടി പോലുള്ള വിഷയങ്ങളില്‍ ഓടി ഒളിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഇഷ്ടം. അഴിമതിമൂലം മൂന്നണിക്കുള്ളില് അതൃപ്തി പുകയുകയാണ്. യുഡിഎഫിന് ഇന്നത്തെ സ്ഥിതിയില്‍ ഉത്തരവാദിത്വമുണ്ട്. യുഡിഎഫും വികസനം ചര്‍ച്ച ചെയ്യുന്നില്ല.അവര്‍ക്ക മാറിനില്ക്കാന് കഴിയില്ല. മുഖ്യമന്ത്രി മഹാമൗനത്തിലാണ്. പുതുപ്പള്ളിയില്‍ വന്നിട്ടുപോലും ഒരു ആരോപണത്തിനും മറുപടിയില്ല. മൗനത്തില്‍ മാത്രമല്ല അപമാനിക്കുക കൂടിയാണ്. സൈബര്‍ ഇടങ്ങളില്‍നിന്നു പോലും ആരും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഇറങ്ങുന്നില്ല. സിപിഎമ്മുകാര്‍ പോലും നേതാക്കളുടെ അഴിമതി അംഗീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയചര്‍ച്ച ചെയ്യുന്നതു ബിജെപി മാത്രം. രാഷ്ട്രീയചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് വിവാദങ്ങള്‍ സൃഷ്ടിച്ചും…
Read Moreപുതുപ്പള്ളി പോരാട്ടം അവസാന ലാപ്പില്‍; പൂഴിക്കടകനുമായി മുന്നണികള്‍
കോട്ടയം: ശ്രീനാരായണ ഗുരുജയന്തി പ്രമാണിച്ച് സ്ഥനാര്‍ഥികളായ ചാണ്ടി ഉമ്മൻ, ജെയ്ക് സി. തോമസ്, ലിജിൻലാൽ എന്നിവർക്ക് ഇന്നു കാര്യമായ പരസ്യപ്രചാരണമില്ല. അതേസമയം, മണ്ഡലമാകെ ഓടിനടന്നുള്ള വോട്ടഭ്യര്‍ഥന രാവിലെ മുതല്‍ സ്ഥാനാർഥികൾ ആരംഭിച്ചു. കുടുംബയോഗങ്ങളും സ്ക്വാഡ് വര്‍ക്കുകളും നടക്കുന്നുണ്ട്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ചതയ ദിനാഘോഷ പരിപാടികളില്‍ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. പരസ്യപ്രചാരണത്തിനു നാലു നാള് മാത്രം ബാക്കി നില്‍ക്കേ പുതുപ്പള്ളി പോരാട്ടം അവസാന ലാപ്പിലേക്കെത്തുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെയുള്ള ആരോപണങ്ങളുടെ അസ്ത്രങ്ങൾ യുഡിഎഫ് തൊടുക്കുന്പോൾ വികസനം കൊണ്ടുള്ള മറുപടിയാണ് എല്‍ഡിഎഫ് നല്‍കുന്നത്. ഇടത്-വലത് മുന്നണികളുടെ കപടമുഖം തുറന്നുകാട്ടി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് എന്‍ഡിഎ ക്യാമ്പ് നടത്തുന്നത്.യുഡിഎഫിനു വേണ്ടി ദേശീയ-സംസ്ഥാന നേതാക്കള്‍ ഇന്നെത്തും. ഇടതു ക്യാമ്പിന് ആവേശംപകര്‍ന്ന് മുഖ്യമന്ത്രി ഇന്നലെ മൂന്നു പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. നാളെ വീണ്ടും പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തിലെത്തും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരെയും വി. മുരളീധരനെയും മുന്‍നിര്‍ത്തിയാണ്…
Read Moreചോദ്യത്തിന് ഉത്തരംപറയാത്ത മുഖ്യമന്ത്രിയുടെ മൗനം ചിരി പടര്‍ത്തുന്നെന്ന് പ്രതിപക്ഷനേതാവ്; കിറ്റിനെ ഭയക്കുന്നതെന്തിനെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരിഹസിച്ചത്. മുഖ്യമന്ത്രി ഒരു കാര്യത്തിനും മറുപടി പറയാത്തത് ആള്‍ക്കൂട്ടത്തിനിടയില്‍ ചിരി പടര്‍ത്തുകയാണ്. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ പറ്റില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. മറുപടി പറയാന്‍ സാധിക്കാത്ത അത്രയും പ്രതിരോധത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നതെന്നും സതീശന് പറഞ്ഞു. എന്നാല്‍ സതീശനും പ്രതിപക്ഷത്തിനുമുള്ള മറുപടിയായിരുന്നു ഇന്നലെ പുതുപ്പള്ളി മണ്ഡലത്തില്‍ നടത്തിയ പ്രസംഗം. കൂരോപ്പടയിലും മീനടത്തും മണര്കാട്ടുമാണ് ഇന്നലെ മുഖ്യമന്ത്രി പ്രസംഗിച്ചത്. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ടെന്നും പുതുപ്പള്ളിയില്‍ കിറ്റ് വിതരണം തടയാന്‍ എന്തൊക്കെ കളികള്‍ നടന്നിട്ടുണ്ടെന്ന് പിന്നീട് തെളിയുമെന്നുംമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. കിറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക്…
Read More