റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനു തലവേദനയുണ്ടാക്കിയ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗിനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. ഒരു വിമാനം തിവീര്‍ മേഖലയില്‍ തകര്‍ന്നു വീണുവെന്നും അതില്‍ പ്രിഗോഷിനും ഉണ്ടായിരുന്നുവെന്നും മാത്രമാണ്റഷ്യന് വ്യോമയാന ഏജന്‍സി റൊസാവിയാറ്റ്സ്യയുടെ റിപ്പോര്‍ട്ട്. വിമാനം താഴെയിറങ്ങുന്നതിനിടെയായിരുന്നു തീപിടിച്ചു തകര്‍ന്നത്. യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെ പേരുണ്ടായിരുന്നുവെങ്കിലും ഇത് ഒരു മരണനാടകമാണോയെന്നാണ് പലരും സംശയിക്കുന്നത്. രാജ്യത്തെ ശതകോടീശ്വരന്‍മാരിലൊരാളും പുടിന്റെ അടുത്ത അനുയായിയുമായിരുന്ന പ്രിഗോഷിന് മുമ്പ് നിരവധി കുറ്റകൃത്യങ്ങളുടെ ഭാഗമായി ഒമ്പതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഭക്ഷ്യബിസിനസില് കൈവയ്ക്കുകയായിരുന്നു. ക്രെംലിനിലെ കേറ്ററിങ് കരാറുകള്‍ ഏറ്റെടുത്തും സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും തുടങ്ങിയും പ്രിഗോഷിന് പതിയെ വളര്‍ന്നു. പുട്ടിന് റഷ്യന്‍ പ്രസിഡന്റായപ്പോള്‍ പ്രിഗോഷിന് വളര്‍ന്നത് ശതകോടീശ്വരനായാണ്. വ്യക്തികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി…
Read MoreTag: putin
ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കും ! തീരുമാനം മോദി-പുടിന് ചര്‍ച്ചയെത്തുടര്‍ന്ന്…
യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുന്ന കാര്യം ധാരണയായി. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്. നേരത്തേ യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മനുഷ്യകവചമായി യുക്രൈന് ഉപയോഗിക്കുന്നതായി റഷ്യ ആരോപിച്ചു. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്ന് റഷ്യന്‍ സ്ഥാനപതി ഇന്ത്യയോട് അഭ്യര്‍ഥിച്ചു. അതിനിടെ, യുക്രൈന് രക്ഷാദൗത്യം ചര്‍ച്ച ചെയ്യാന്‍ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യുക്രൈനിലെ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന് അറിയിച്ചു. അതേസമയം, ഖാര്‍ക്കീവിലെ ഇന്ത്യക്കാര്‍…
Read Moreജീവിക്കാന്‍ വേണ്ടി പലപ്പോഴും ടാക്സി ഓടിച്ചു ! സോവിയറ്റ് യൂണിയന് തകര്‍ന്ന സമയത്തെ അനുഭവങ്ങള്‍ വെളിപ്പെടുത്തി പുടിന്…
സോവിയറ്റ് യൂണിയന് തകര്‍ന്ന സമയത്ത് ജീവിതം വളരെ ദുസ്സഹമായിരുന്നുവെന്നും ആ സമയത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മിക്ക പൗരന്മാരെയും സംബന്ധിച്ചും ദുരന്തമായിരുന്നുവെന്നും പുടിന് ആവര്‍ത്തിച്ചു. ‘റഷ്യ; സമീപകാല ചരിത്രം’ എന്ന ടിവി ഷോയ്ക്ക് വേണ്ടി സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ ഈ വെളിപ്പെടുത്തല്‍. സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ സംഘടനയായ കെജിബിയുടെ ഏജന്റായിരുന്നു പുടിന്. ഇരുപതാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ ദുരന്തമെന്നായിരുന്നു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ പുടിന് മുമ്പ് വിശേഷിപ്പിച്ചത്. ‘സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പലപ്പോഴും അധികമായി പണം കണ്ടെത്തേണ്ടി വന്നു. സ്വകാര്യ കാര്‍ ഡ്രൈവറായി പോയാണ് പണം കണ്ടെത്തിയത്. അന്നത്തെ കാലത്തെ കുറിച്ച് സത്യസന്ധമായി പറഞ്ഞാല്‍ അസുഖകരമായ ഓര്‍മകളാണ് ഉള്ളത്. പക്ഷേ അത്ര ബുദ്ധിമുട്ടിയാണ് കഴിഞ്ഞതെന്നാണ് വാസ്തവ’മെന്നും പുടിന്…
Read More