കേരള പോലീസിനാകെ നാണക്കേടുണ്ടാക്കിയ മാങ്ങാക്കള്ളനായ പോലീസുകാരന് ഷിഹാബിനെ പിടികൂടാനാകാതെ വലഞ്ഞ് പോലീസ്. ഏതു പ്രതിയെയും ഇരുട്ടിവെളുക്കുന്നതിനു മുമ്പ് പൊക്കാന്‍ കഴിവുള്ള പൊലീസുകാരുള്ള നാട്ടില്‍ മാങ്ങാക്കള്ളന് ഒളിവില്‍ കഴിയുന്നത് ചില ഏമാന്മാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്പോള്‍ അവരെ കുറ്റം പറയാനാകില്ല. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാങ്ങാകള്ളന്‍ ഉടന്‍ പൊങ്ങുമെന്ന് തീര്‍ച്ചയാണ്. അതുവരെ ഒളിവ് ജീവിതം തുടരും. ആളും പേരുമില്ലാത്ത പൊതുവഴിയില്‍ കുട്ടയില്‍ മൂടിയിട്ടിരുന്ന പത്തുകിലോ മാങ്ങാ നട്ടപ്പാതിരാക്ക് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചു വീട്ടില്‍ കൊണ്ടു പോയ പാവത്തിനെ കള്ളനെന്നു വിളിക്കാനുള്ള ഹൃദയകഠോരത തങ്ങള്‍ക്കില്ലെന്നാണ് പോലീസ് പറയുന്നത്. കോഴിയെ കട്ടത് പൊരിച്ചു തിന്നാനായിരുന്നുവെന്ന് അയ്യപ്പപ്പണിക്കരുടെ കള്ളന് പറയുന്നത് പോലെ മാങ്ങാ കട്ടത് പൂളി തിന്നാനായിരുന്നുവെന്നണ് മറുപടി. കട ഉടമ വച്ച സിസിടിവി കാമറയില്‍ നട്ടപ്പാതിരായ്ക്ക് നടത്തിയ മോഷണം പതിഞ്ഞില്ലായിരുന്നെങ്കില്‍ കുറെ പാവങ്ങളുടെ എല്ല് വെള്ളമായേനെ. മാങ്ങാമോഷണം ജാമ്യമില്ലാ വകുപ്പ് ചാര്‍ത്താവുന്ന…
Read More