പൊതുമരാമത്ത് വകുപ്പിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു. ആലപ്പുഴയില്‍ എട്ടു പാലങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പണം അനുവദിച്ചു. 70 പാലങ്ങള്‍ ഡിസൈന്‍ ചെയ്തു. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ സര്‍ക്കാരാണ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇതു വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും ജി.സുധാകരന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച്…
Read More