ഇറാന്റെ ഖുദ് സേന തലവന്‍ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ വ്യാജം. പ്രചരിക്കുന്നത് ഒരു വിഡിയോ ഗെയിമിലെ ക്ലിപ്പ് ആണെന്നാണ് വിവരം. എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണ് സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ എന്ന സന്ദേശത്തോടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ സത്യമെന്നാണ് ഒട്ടുമിക്ക ആളുകളും ധരിച്ചിരുന്നത്.അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് കേട്ട കാര്യങ്ങള്‍ വച്ച് കാണുകയാണെങ്കില്‍ വിഡിയോ സത്യമാണെന്ന് തന്നെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. എന്നാല്‍ ഇത് എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണെന്നതാണ് യാഥാര്‍ഥ്യം. റിവേഴ്സ് ഇമേജ് സങ്കേതമുപയോഗിച്ചുള്ള പരിശോധനയില്‍ ഈ ക്ലിപ് ഒരു വിഡിയോ ഗെയിമില്‍ നിന്ന് എടുത്തതാണെന്നത് വ്യക്തമാകും. മൂന്നു റോക്കറ്റുകള്‍ മാത്രമുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഡിയോയില്‍…
Read More