എതിർ ടീം അംഗത്തിന്റെ ജഴ്സി വാങ്ങി വരണേ എന്നാവശ്യപ്പെടുന്ന ഏതെങ്കിലും അമ്മമാരുണ്ടോ…? ഇല്ലെന്നായിരിക്കും ആദ്യ മറുപടി. എന്നാൽ, എതിർ ടീമിൽ കളിക്കുന്നത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരവേദി ലോകകപ്പ് ഫുട്ബോളും ആണെങ്കിലോ…? ശങ്കിക്കേണ്ട, ജഴ്സി വാങ്ങിവരണേ എന്ന് പറഞ്ഞുപോകും… അതെ, അത്തരമൊരു അനുഭവമാണ് ഘാന ടീമിലെ ഇനാകി വില്യംസ് എന്ന ഫോർവേഡിന് ഉണ്ടായിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ x ഘാന മത്സരത്തിനു മുന്‍പ് ഇനാകി വില്യംസിന്റെ അമ്മ മകനോട് ആവശ്യപ്പെട്ട ഒരു കാര്യം റൊണാൾഡോയുടെ ജഴ്സി വാങ്ങി വരണം എന്നതാണ്. സ്പെയ്നിലെ ബിൽബാവൊയിൽ ജനിച്ച ഇനാകി വില്യംസ് 2022 പകുതിയോടെയാണ് ഘാന ടീമിൽ ചേർന്നത്. ഘാന വംശജനായ ഇനാകിയുടെ രാജ്യാന്തര അരങ്ങേറ്റം 2016ൽ സ്പെയിൻ ടീമിനൊപ്പമായിരുന്നു. എന്നാൽ, മുത്തച്ഛന്റെ ആവശ്യപ്രകാരമാണ് ഇനാകി ഖത്തർ ലോകകപ്പിൽ ഘാനയ്ക്കായി കളിക്കാൻ തീരുമാനിച്ചത്. 90 വയസ് കഴിഞ്ഞ മുത്തച്ഛന്റെ…
Read MoreTag: QATAR
വീടിന്റെ ചുവരുംകടന്ന് ആവേശം; പോർച്ചുഗൽ ഇത്തവണ റൊണാൾഡോയുടെ മിടുക്കിൽ കപ്പ് നേടും; റിങ്കുവിന്റെ ആവേശം വാനോളം…
എരുമേലി: കാൽപ്പന്തുകളിയുടെ ലോകകപ്പ് മാമാങ്കത്തിന് ആവേശത്തോടെ കൊടിയേറിയപ്പോൾ ഇങ്ങ് കേരളത്തിൽ എരുമേലിയിലെ ശ്രീനിപുരം കോളനിയിലെ നാല് സെന്റിനുള്ളിലെ വീടിന്റെ ചുവരുകൾ പോർച്ചുഗൽ ദേശീയ പതാകയുടെ നിറമണിഞ്ഞിരുന്നു. പോർച്ചുഗൽ കളിക്കാരനായ ക്രിസ്ത്യാനോ റൊണാൾഡോയോടുള്ള ആരാധനകൊണ്ട് പോർച്ചുഗൽ ദേശീയ പതാകയുടെ നിറങ്ങൾ വീടിന്റെ ചുവരിലാക്കി പെയിന്റ് ചെയ്യുകയായിരുന്നു. ശ്രീനിപുരം കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റുകൂടിയായ ഓട്ടോ ഡ്രൈവർ പെരുമ്പെട്ടിമണ്ണിൽ റിങ്കു ആണ് സ്വന്തം വീട് പോർച്ചുഗൽ പതാകയുടെ നിറത്തിലാക്കി പെയിന്റ് ചെയ്തത്. റൊണാൾഡോയോടുള്ള ഇഷ്ടം മൂലമാണ് താൻ ഉൾപ്പെടെ സുഹൃത്തുക്കൾ പലരും കാൽപ്പന്തുകളിയെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് റിങ്കു പറയുന്നു. ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത പോർച്ചുഗൽ ഇത്തവണ റൊണാൾഡോയുടെ മിടുക്കിൽ കപ്പ് നേടുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഒപ്പം റൊണാൾഡോയുടെ ഏഴാം നമ്പരും ദേശീയ പതാകയിലെ പോർച്ചുഗീസ് ഷീൽഡും ആർമിലറി ഗോളവും ആലേഖനം ചെയ്തിട്ടുമുണ്ട്. അപ്പുറത്ത് ജംഗ്ഷനിൽ മെസിയുടെ ചിത്രവുമായി ഫ്ളക്സ് വച്ചാണ്…
Read Moreകോവിഡ് ലക്ഷണങ്ങളുമായെത്തിയ രോഗിയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു ! ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു…
കോവിഡ് ലക്ഷണങ്ങളുമായി സ്വകാര്യ ക്ലിനിക്കിലെത്തിയ രോഗിയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി പരാതി. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ് ക്ലിനിക്കിന്റെ ഉടമ പുറത്താക്കിയത്. വിദേശത്ത് നിന്നും പനിയുമായി എത്തിയ രോഗിക്കാണ് കൊറോണയുണ്ടെന്ന സംശയം ഡോക്ടര്‍ ഉന്നയിച്ചത്. ഇതേക്കുറിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടിരുന്നു. ക്ലിനിക്കില്‍ രോഗികള്‍ വരുമോയെന്ന ഭയത്തെത്തുടര്‍ന്നാണ് ഉടമ തന്നെ പുറത്താക്കിയതെന്ന് ഡോക്ടര്‍ ആരോപിക്കുന്നു. മുമ്പ് കൊറോണ സംശയമുള്ള രോഗി ഖത്തറിലേക്ക് മടങ്ങിയെന്ന് ഷിനു കുറിപ്പില്‍ പറഞ്ഞിരുന്നു. ഡോക്ടറുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി…
Read Moreപരസ്യം കണ്ട് ഈ സോപ്പ് വാങ്ങരുതേ…ഇത് തേച്ചു കുളിച്ചാല്‍ കാന്‍സര്‍ ഉറപ്പ്; കഴിഞ്ഞ ദിവസം പിടിച്ചെടുത്ത അന്താരാഷ്ട്ര കമ്പനിയുടെ സോപ്പില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തല്‍
തൊലി വെളുക്കുമെന്നും മൃദുവാകുമെന്നുമുള്ള പരസ്യം കണ്ടാണ് നാം പല സോപ്പുകളും വാങ്ങിയുപയോഗിക്കുന്നത്. കാന്‍സര്‍ വരാന്‍ കാരണമായ സോപ്പ് ഖത്തറില്‍ പിടിച്ചതായി വിവരം. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കള്‍ അടങ്ങിയ സോപ്പ് കയ്യില്‍ കിട്ടിയ സ്വദേശി പൗരനെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോപ്പില്‍ കണ്ടെത്തിയിരിക്കുന്ന ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കള്‍ കാന്‍സറിന് കാരണമാകുന്നവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വദേശിയുടെ വീട്ടിലെ വേലക്കാരി ഓണ്‍ലൈനിലൂടെ വാങ്ങിയ പാഴ്സലില്‍ ഏതാനും സോപ്പുകള്‍ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്ട്രോള് വിഭാഗത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. പരിശോധനയില്‍ കാന്‍സറിന് കാരണമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സോപ്പുകള്‍ പിടിച്ചെടുത്തു എന്നായിരുന്നു അധികൃതര്‍ നല്കിയ വിശദീകരണം. ഫിലിപ്പീന്‍സില്‍ നിന്നുള്ള പ്രത്യേക ബ്രാന്‍ഡില്‍പ്പെട്ട സോപ്പായിരുന്നു വേലക്കാരി ഓണ്‍ലൈന്‍ വഴി വാങ്ങിയത്. തൊലി മൃദുവാക്കാനും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും ഉപയോഗിക്കുന്ന സോപ്പാണിത്.…
Read More