5ജി ഫോണ്‍ നിസ്സാര വിലയ്ക്ക് കിട്ടിയേക്കും ! പുതിയ 5ജി ചിപ്പ് അവതരിപ്പിച്ച് ക്വാല്‍കോ; പുതുയുഗത്തെ വരവേല്‍ക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍…

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 5ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് വരുമെന്നാണ് വിവരം. ഇതോടൊപ്പം 5ജി ഫോണുകളുടെ വില വന്‍തോതില്‍ കുറയുമെന്നും വിവരമുണ്ട്. ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ 5ജി ചിപ് ആണ് വരും വര്‍ഷം 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുക. സ്‌നാപ്ഡ്രാഗന്‍ 865, സ്‌നാപ്ഡ്രാഗന്‍ 765, സ്‌നാപ്ഡ്രാഗന്‍ 765ജി എന്നിവയാണ് പുതിയ ക്വാല്‍കോമിന്റെ പുതിയ ചിപ്പുകള്‍. മധ്യനിര ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ ചിപ്പുകളുടെ പ്രധാന ആകര്‍ഷണം. അതായത്, നിലവില്‍ വിപണിയില്‍ പ്രചാരമുള്ള 4ജി സ്മാര്‍ട്‌ഫോണുകളില്‍ നല്ലൊരു ശതമാനവും 5ജിയാകാന്‍ ഈ ചിപ് മതി. വാവെയ്, സാംസങ് എന്നീ കമ്പനികള്‍ ഇതിനോടകം 5ജി സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഒന്നും ലഭ്യമല്ല. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ 5ജിയെത്തുന്നതോടെ സാധാരണക്കാരന് താങ്ങാനാവുന്ന വിലയിലുള്ള 5ജി സെറ്റുകളുമായി മൊബൈല്‍ കമ്പനികള്‍…

Read More