ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചു ! നാല് ആടുകള്‍ ചത്തതോടെ നാട്ടുകാര്‍ ഭീതിയില്‍; 47 ആടുകളെ ക്വാറന്റൈനിലാക്കി…

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകള്‍ക്ക് ക്വാറന്റൈന്‍. കര്‍ണാടകയിലെ തുമാക്കുരു ജില്ലയിലെ ഗോഡേക്കറില്‍ ഉണ്ടായ സംഭവത്തില്‍ ഇടയന് കോവിഡ് ഉറപ്പാക്കിയതോടെ 47 ആടുകള്‍ക്കാണ് ക്വാറന്റൈന്‍ നല്‍കിയത്. ബംഗളുരുവില്‍ നിന്നും 127 കിലോമീറ്റര്‍ മാറി തുമാക്കുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ രണ്ടു ഗ്രാമങ്ങളില്‍ 300 വീടുകളിലായി 1000 ലധികം പേരുണ്ട്. അടുത്തിടെ ആട്ടിടയന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നാല് ആടുകള്‍ ചാകുകയും കൂടി ചെയ്തതോടെ ഗ്രാമീണര്‍ ഭീതിയിലായി. ചൊവ്വാഴ്ച ജില്ലാ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വിഭാഗവും ഗ്രാമം സന്ദര്‍ശിക്കുകയും ആടില്‍ നിന്നും സാമ്പിളുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് മൃഗസംരക്ഷണ വിഭാഗത്തിലാണ് ആടുകള്‍ക്ക് ക്വാറന്റൈന്‍. ഗ്രാമീണരുടെ കടുത്ത എതിര്‍പ്പാണ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത്. ആടുകളെ മോഷ്ടിക്കാന്‍ എത്തിയവരാണെന്നാണ് ഗ്രാമീണര്‍ കരുതിയത്. ആടുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചത്ത ആടുകളെ…

Read More

എപ്പോള്‍ ഫോണില്‍ വിളിച്ചാലും ഭാര്യ ‘ബിസി’ ! ഒടുവില്‍ സംശയം മൂത്തതോടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തി യുവാവ് ഭാര്യയുടെ കൈവെട്ടി മാറ്റി…

രഹസ്യബന്ധം സംശയിച്ച് ഭാര്യയുടെ കൈ വട്ടിമാറ്റി ഭര്‍ത്താവ്. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത് കോര്‍വ(25)യാണ് അവിടെനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി ഭാര്യയെ ആക്രമിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ലളിത് കോര്‍വ പലതവണ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. മിക്ക സമയത്തും ഭാര്യ മറ്റൊരു ഫോണ്‍ കോളിലാണെന്നായിരുന്നു പ്രതികരണം. ഇതോടെ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയം യുവാവില്‍ ബലപ്പെട്ടു. ഇതിനു പിന്നാലെയാണ് ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ഇയാള്‍ രഹസ്യമായി പുറത്തുകടന്നത്. വീട്ടിലെത്തിയ കോര്‍വ ഫോണില്‍ സംസാരിച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. ക്ഷുഭിതനായ ഇയാള്‍ ഉടന്‍ തന്നെ ഭാര്യയെ ആക്രമിക്കുകയും കോടാലി കൊണ്ട് ഫോണ്‍ പിടിച്ചിരുന്ന കൈ വെട്ടിമാറ്റുകയുമായിരുന്നു. രണ്ട് വയസ്സുള്ള…

Read More

എന്തു പ്രഹസനമാണ് സര്‍ക്കാരേ ഇത്… എല്ലാം റെഡിയാണെന്ന ഉറപ്പിന്‍മേല്‍ ചെന്നൈയില്‍ നിന്ന് നാദാപുരത്ത് എത്തിയപ്പോള്‍ നേരെ കൊണ്ടു പോയത് പൂട്ടിക്കിടന്ന ലോഡ്ജിലേക്ക്; ഇതിലും ഭേദം ചെന്നൈ ആയിരുന്നുവെന്ന് യുവാക്കള്‍…

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയെന്നും രണ്ടരലക്ഷം ബെഡുകള്‍ ഒരുക്കിയെന്നുമായിരുന്നു കേരള സര്‍ക്കാരിന്റെ അവകാശവാദം. ഹോട്ടലുകള്‍ അടക്കം പിടിച്ചെടുത്തെന്ന് കലക്ടര്‍മാരും അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത് എത്രകണ്ട് യാഥാര്‍ത്ഥ്യമാണ് എന്നു ചോദിച്ചാല്‍ അധികാരികള്‍ തന്നെ കൈമലര്‍ത്തും. പലയിടങ്ങളിലും പറച്ചിലുകള്‍ക്ക് അപ്പുറത്തേക്ക് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചെന്നൈയില്‍ നിന്ന് നാദാപുരത്ത് എത്തിയ യുവാക്കള്‍ക്കുണ്ടായ അനുഭവം സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ്. ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തിയ യുവാക്കള്‍ക്ക് താമസിക്കാന്‍ ഇടമില്ലാതായ വാര്‍ത്തയാണ് പുറത്തുവന്നത്. പരിതാപകരമായ അവസ്ഥയിലുള്ള ക്വാറന്റൈന്‍ കേന്ദ്രം ഒരുക്കിയാണ് സര്‍ക്കാര്‍ യുവാക്കളെ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് അലഞ്ഞു തിരിയേണ്ട അവസ്ഥയാണ് യുവാക്കള്‍ക്ക് വന്നു ഭവിച്ചത്. 50 ദിവസമായി ചെന്നൈയില്‍ മുറിക്കുള്ളില്‍ കഴിഞ്ഞ് കേരളത്തിലേക്ക് വരാനുള്ള പാസ് ലഭിച്ചതോടെ ബൈക്കുകളില്‍ നാട്ടിലെത്തി ക്ഷീണിച്ച് അവശരായ പുറമേരിയിലെ തച്ചോളി ജസീല്‍, കളരിയില്‍ തമ്മീസ്, മൈലാക്കുടി ആശിഖ്…

Read More

കേരളത്തില്‍ നിന്ന് മടങ്ങിയ ‘അതിഥികള്‍’ നാട്ടില്‍ പട്ടിണിയില്‍ ! ക്യാമ്പുകളില്‍ നിന്ന് കേരളത്തിലെ മുതലാളിമാരെ വിളിച്ച് കദനകഥ പറയുന്നവരുടെ എണ്ണം കൂടുന്നു…

കേരള സര്‍ക്കാര്‍ മലയാളികളേക്കാള്‍ കരുതല്‍ നല്‍കിയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പരിചരിച്ചിരുന്നത്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. എന്നാല്‍ ഇങ്ങനെ നാട്ടിലെത്താന്‍ തിടുക്കം കാട്ടിയ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാട്ടിലെ ക്യാമ്പുകളില്‍ കഴിയുകയാണ്. വേണ്ടത്ര ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. പലരും തങ്ങളുടെ ദുരവസ്ഥ കേരളത്തിലെ സുഹൃത്തുക്കളെയും മറ്റും അറിയിക്കുന്നുണ്ട്. കേരളത്തില്‍നിന്നു ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. ബിഹാറിലെ കടിഹാര്‍ ജില്ലയിലെ ഒരു ക്യാംപില്‍ കഴിയുന്ന കേരളത്തില്‍നിന്നു പോയവരുള്‍പ്പെടെയുള്ള 90 നടുത്ത് തൊഴിലാളികള്‍ നേരത്തിന് ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. കേരളത്തില്‍ തിരൂരില്‍നിന്നു പുറപ്പെട്ടവരുള്‍പ്പെടെ 34 പേരാണ് കടിഹാറിലെ നൗറസിയ സ്‌കൂളിലെ ക്യാംപിലുള്ളത്. ഡല്‍ഹിയില്‍നിന്നു വന്നവരും ഈ ക്യാംപിലുണ്ട്. നേരത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങള്‍ കുടിക്കുന്നത് കുഴല്‍ കിണറിലെ മലിനജലമാണെന്നും ഇവര്‍…

Read More

28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ട ആളെ അന്വേഷിച്ച് ആരോഗ്യവകുപ്പ് വീട്ടിലെത്തിയപ്പോള്‍ ആള് വീട്ടിലില്ല ! അധികൃതരോട് ‘കടക്കൂ പുറത്ത്’ എന്ന് അമ്മ;മുന്‍ എംപി എ കെ പ്രേമജത്തിനെതിരേ കേസ്…

കോവിഡ്19നെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ക്വാറന്റൈന്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സിപിഎം നേതാവും മുന്‍ എംപിയുമായ എകെ പ്രേമജത്തിനെതിരെ പൊലീസ് കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഓസ്‌ട്രേലിയയില്‍ എത്തിയ മകനും കുടുംബവും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിയ മകനും കുടുംബവും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം അന്വേഷിച്ചെത്തിയപ്പോള്‍ മകന്‍ വീട്ടിലില്ല . ഓസ്‌ട്രേലിയ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 28 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. ഇത് ലംഘിച്ചത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരോട് മുന്‍ എംപി തട്ടിക്കയറുകയും ശകാരിക്കുകയും ചെയ്തു. കോഴിക്കോട് മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവരാണ് വീട്ടില്‍ പരിശോധനക്ക് എത്തിയത്. ഇവരുടെ പരാതിയെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. അതേസമയം മാസ്‌ക് അടക്കമുള്ള പ്രതിരോധ മുന്‍കരുതലില്ലാതെ വീട്ടിലെത്തിയ…

Read More