പത്തനംതിട്ടയില്‍ ക്വാറന്റൈന് ലംഘിച്ച് ഒാടിയ യുവാവിന് കോവിഡില്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ നെഗറ്റീവാണെന്നു കണ്ടെത്തി. എങ്കിലും യുവാവ് നിരീക്ഷണത്തില്‍ തുടരും. ആറാം തീയതിയാണ് ക്വാറന്റീന് ലംഘിച്ച ചെന്നീര്‍ക്കര സ്വദേശിയായ യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചത്. ഈ മാസം സൗദിയില്‍ നിന്ന് വീട്ടിലെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലിരിക്കെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീട്ടിലെ ഇരുചക്ര വാഹനത്തില്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്നു പുറത്തു ചാടുകയായിരുന്നു. സെന്റ് പീറ്റേഴ്സ് ജംക്ഷനിലെ കടയില്‍ മാസ്ക് ധരിക്കാതെ എത്തിയ ഇയാളെ കടയുടമ ചോദ്യം ചെയ്തപ്പോള്‍ ഊന്നുകല്‍ സ്വദേശിയാണെന്നും ദുബായില്‍ നിന്ന് എത്തിയതാണെന്നും വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിയതാണെന്നും പറഞ്ഞു. കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പിടികൂടാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല.…
Read MoreTag: quarentine
ക്വാറന്റൈനില്‍ കഴിയുന്ന യുവാവിനെ വീട്ടില്‍ നിന്ന് ഓടിച്ചു വിടാന്‍ അയല്‍വാസിയുടെ ശ്രമം ! യുവാവിന്റെ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ വാതിലും ജനല്‍ച്ചില്ലുകളും തകര്‍ന്നു…
ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം അഴിച്ചുവിട്ട് അയല്‍വാസി. കോഴിക്കോട് വടകര പാലോളി പാലത്താണ് സംഭവം. മേമുണ്ട സ്വദേശി ബബീഷ് താമസിച്ച വീടിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ വീടിന്റെ വാതിലും ജനല്‍ചില്ലുകളും തകര്‍ന്നു്. അക്രമം നടത്തിയ അയല്‍വാസിക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലയില്‍ നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ മലപ്പുറം ജില്ലയില്‍ പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍ കാണിച്ച ക്രൂരത വാര്‍ത്തയായിരുന്നു. കോവിഡ് പേടിയെ തുടര്‍ന്നാണ് പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചത്. യുവാവിനു വീടിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ആരോഗ്യപ്രവര്‍ത്തകരെത്തി യുവാവിനെ ക്വാറന്റൈന് കേന്ദ്രത്തിലാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Read Moreവെളിയില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യങ്ങളുണ്ടെങ്കില്‍ വീട്ടിലേക്ക് പോകാം ! 65 കഴിഞ്ഞവര്‍ക്ക് വീട്ടില്‍ ബാത്ത്റൂം അറ്റാച്ച്ഡ് മുറിയില്ലെങ്കില്‍ ഹോട്ടലുകളില്‍ തങ്ങേണ്ടി വരും; ഇനി കാര്യമായി ഒന്നും ചെയ്യാനില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍; കേരളത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു…
കോവിഡ് രോഗികളുടെ എണ്ണവും പ്രവാസികളുടെ വരവും കൂടിയതോടെ ക്വാറന്റൈന് വ്യവസ്ഥകള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഇനി കള്ളം പറഞ്ഞ് സര്‍ക്കാരിന്റെ സൗജന്യ ക്വാറ്ന്റൈന്‍ സേവനം അനുഭവിച്ചാല്‍ ഇനി പണിപാളും. ക്വാറന്റൈന് സംവിധാനം ഇല്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ സംവിധാനം എന്ന നിലയിലാണ് കാര്യങ്ങള്‍. ബാക്കിയെല്ലാവരും വീട്ടില്‍ പോകണം. ഇനി വീട്ടിലേക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകേണ്ടി വരും. രോഗ വ്യാപനം തടയാന്‍ വിമാന യാത്രയ്ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ വാദിച്ച് കേരളം പരാജയപ്പെട്ടിരുന്നു. എന്നാല്‍ യാത്ര ചെയ്തു എത്തുന്നവരെ പാര്‍പ്പിക്കാനുള്ള കരുതലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. വിമാനം ഇറങ്ങുന്നവര്‍ക്ക് സൗകര്യങ്ങളുണ്ടെങ്കില്‍ ഇനി വീട്ടിലേക്ക് പോകാം. വീടുകളില്‍ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്ഡ് മുറിയില്ലെങ്കിലോ പ്രവാസികള്‍ വീട്ടിലേക്ക് പോകാന്‍ പാടില്ല. ഒന്നുകില്‍ ഹോട്ടലിലോ ലോഡ്ജിലോ പണം നല്കി താമസിക്കാം. സാമ്പത്തികപ്രശ്നമുള്ളവര്‍ക്ക് സര്‍ക്കാരിന്റ സൗജന്യ ക്വാറന്റൈന് കേന്ദ്രങ്ങളാണ് രണ്ടാമത്തേത്.…
Read Moreമുഹൂര്‍ത്ത സമയത്ത് തലപ്പാടിയില്‍ പാസ് കാത്ത് വധു ! ഒടുവില്‍ താലികെട്ട് നടത്തിയത് സന്ധ്യയ്ക്ക്; പിന്നീട് വധൂവരന്മാരെ നേരെ കൊണ്ടുപോയത് ക്വാറന്റൈനിലിലേക്ക്…
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും പാസെടുക്കണമെന്ന നിയമം വന്നതിനാല്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കേണ്ടുന്ന വിവാഹം നടന്നത് വൈകിട്ട് ആറരയോടെ. പി.എന്‍. പുഷ്പരാജന്‍ എന്ന കാസര്‍കോടുകാരനും മംഗളൂരു സ്വദേശിനിയായ കെ.വിമലയും തമ്മിലുള്ള വിവാഹമാണ് പാസ് കിട്ടാന്‍ കാലതാമസം നേരിട്ടതു മൂലം വൈകിയത്. മംഗളൂരുവില്‍നിന്ന് എത്തേണ്ടിയിരുന്ന വിമല തലപ്പാടി ചെക്ക്പോസ്റ്റില്‍ കുടുങ്ങിയതാണ് വിവാഹം വൈകാന്‍ കാരണമായത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് വിമല ചെക്ക്പോസ്റ്റില്‍ കുടുങ്ങിയത്. ബദിയഡുക്കയിലെ, പുഷ്പരാജന്റെ വീടിനു സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കാനിരുന്നത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വിമലയും അമ്മയും മാത്രം വിവാഹത്തിന് കാസര്‍കോട്ടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പാസിന് അപേക്ഷിച്ചു. വേറെ മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ മെഡിക്കല്‍ എമര്‍ജന്‍സി എന്ന കാരണം കാണിച്ചാണ് വിമല പാസിന് അപേക്ഷിച്ചത്. ചില…
Read More