നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ കാമുകിയും നടിയുമായി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്ത് മുംബൈ പോലീസ്. ഒമ്പതു മണിക്കൂറാണ് നടിയെ പോലീസ് ചോദ്യം ചെയതത്. ലോക്കഡൗണ്‍ കാലത്ത് സുശാന്തിനൊപ്പം ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെത്തുടര്‍ന്നാണ് തിരിച്ചു പോന്നതെന്നും റിയ പറഞ്ഞു. വഴക്കിന്റെ കാരണങ്ങളെക്കുറിച്ചും റിയ പൊലീസിനോടു വ്യക്തമാക്കി. അതിനു ശേഷവും തങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പറഞ്ഞു. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ പോകും മുന്‍പ് സുശാന്ത് അവസാനമായി വിളിച്ചതും റിയയെയാണ്. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീടു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ അറിയിച്ചു. റിയയുടെ ഫോണ്‍ പൊലീസ് സ്‌കാന്‍ ചെയ്ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും ശേഖരിച്ചു. വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്ന കാര്യം റിയ പൊലീസിനോടു പറഞ്ഞു. മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും…
Read MoreTag: QUESTIONING
ഒന്നാംറാങ്കുകാരന് ഒന്നുമറിയില്ല ! ജയിലില്‍ പോലീസ് ചോദ്യപ്പേപ്പറിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ബബ്ബബ്ബ അടിച്ച് ശിവരഞ്ജിത്ത്; ആദ്യം കുറ്റം നിഷേധിച്ച പ്രതികള്‍ക്ക് ഒടുവില്‍ എല്ലാം സമ്മതിക്കേണ്ടി വന്നു…
പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാംറാങ്കുകാരന് ഒന്നുമറിയില്ല. ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന് ആവര്‍ത്തിച്ചെങ്കിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല. പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഈ സന്ദേശങ്ങള്‍ കൈപ്പറ്റിയത് എങ്ങനെയാണെന്നു കണ്ടെത്തുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ഒടുവില്‍ തെളിവുകള്‍…
Read Moreചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ നാദിര്‍ഷയ്ക്കു ‘ബിപി’ കൂടി; നാദിര്‍ഷയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം പോലീസ് ക്ലബിലെത്തി; ചോദ്യം ചെയ്യല്‍ അവതാളത്തില്‍
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ രാവിലെ ഒമ്പതരയ്ക്ക് എത്തിയ നാദിര്‍ഷയെ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പ് നാദിര്‍ഷയെയും ദിലീപിനെയും ഒരുമിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായതിനു ശേഷം പലരുടെയും മൊഴി അന്വേഷണ സംഘം സ്വീകരിച്ചിരുന്നു. നാദിര്‍ഷയുടെ മൊഴികള്‍ ഇതിനു വിരുദ്ധമാണെന്നു മനസിലാക്കിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങിയത്.എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ നടപടിക്രമം പൂര്‍ത്തിയായപ്പോഴേക്കും നാദിര്‍ഷയുടെ ആരോഗ്യനില വഷളായതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം നാദിര്‍ഷയെ പരിശോധിക്കാനെത്തിയിരിക്കുകയാണ്. ഇതിനാല്‍ തന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അനശ്ചിതത്വത്തിലായിരിക്കുകയാണ്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്കു കൈമാറിയിരുന്നെന്നു പ്രതിയായ പള്‍സര്‍ സുനി അടുത്തിടെ…
Read More