ദുബായില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ അയച്ച പാഴ്‌സലുകള്‍ക്ക് ഒരു രേഖയും ഇല്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി കെ.ടി ജലീലിനു മേലുള്ള കുരുക്ക് മുറുകുന്നു. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്തു വന്നത്. ഈ പാഴ്‌സലുകളുടെ ഉറവിടമോ ലക്ഷ്യ സ്ഥാനമോ വ്യക്തമല്ലെന്നതാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.അത്തരം പാഴ്‌സലാണ് കേരള സര്‍ക്കാരിന്റെ വാഹനത്തില്‍ കൊണ്ടുപോയതും വിതരണം ചെയ്തതും. ഇടപാടുകള്‍ എല്ലാം യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു എന്നത് വ്യക്തമായ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു കസ്റ്റംസിനു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാറിന്റെ രേഖാമൂലമുള്ള മറുപടി.യും ജലീലിനെ വെട്ടിലാക്കും. യു.എ.ഇയില്‍നിന്നു നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിച്ചു വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്. തന്റെ അറിവോടെ ഇക്കാര്യം നടന്നിട്ടില്ലെന്നും ഇ-മെയിലിലൂടെ സുനില്‍ കുമാര്‍ വിശദീകരിച്ചതോടെ അന്വേഷണം മുന്‍ പ്രോട്ടോകോള്‍…
Read More