അല്‍ഖ്വയ്ദയ്ക്ക് താവളമൊരുക്കിയ സൗദിയ്ക്ക് ഖത്തറിനെ വിമര്‍ശിക്കാന്‍ എന്തവകാശം; സമാധാനമുള്ള രാജ്യം എന്ന പുരസ്കാരം കിട്ടിയ ഖത്തറിന്റെ ലോകകപ്പ് ഫുട്‌ബോള്‍ ആതിഥേയത്വം അട്ടിമറിക്കാനുള്ള നീക്കമോ ഇത്; ഖത്തറിന്റെ ചരിത്രം പറയുന്നത്…

ഐഎസിനെ വളര്‍ത്തുന്നു എന്ന ആരോപണമുന്നയിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി അംഗ രാജ്യങ്ങള്‍ നയതന്ത്രം വിച്ഛേദിച്ച് ഒറ്റപ്പെടുത്തുന്ന രാജ്യമായ ഖത്തര്‍. ഈ മേഖലയില്‍ ഏറ്റവും അധികം സമാധാനമുള്ള രാജ്യമെന്ന പുരസ്കാരം നേടിയതിനു തൊട്ടുപിന്നാലെയാണെന്നത് ശ്രദ്ധേയം. മധ്യപൂര്‍വ വടക്കന്‍ ആഫ്രിക്കന്‍ (മിന) രാജ്യങ്ങളില്‍വെച്ചേറ്റവും സമാധാനമുള്ള രാജ്യമെന്ന ബഹുമതിയാണ് ഖത്തറിന് ലഭിച്ചത്. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ ആഗോളസമാധാന സൂചികാ റിപ്പോര്‍ട്ടിലാണ് മിന മേഖലയില്‍ ഖത്തര്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് കുവൈത്തും മൂന്നാം സ്ഥാനത്ത് യു.എ.ഇ.യുമാണ്. പട്ടികയിലെ 163 രാജ്യങ്ങളില്‍ മുപ്പതാണ് ഖത്തറിന്റെ റാങ്ക്. മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് റാങ്ക് മുകളിലാണ് ഇത്തവണ ഖത്തറിന്റെ സ്ഥാനം.കുവൈത്തിന് 58ാം സ്ഥാനവും യു.എ.ഇ.ക്ക് 65ാം സ്ഥാനവുമാണ് പട്ടികയില്‍. സൗദിഅറേബ്യ 133ാം സ്ഥാനത്താണ്. അതേസമയം ഏറ്റവും സമാധാനം കുറഞ്ഞ മേഖലയെന്ന പദവിയില്‍ തന്നെയാണ് മിന തുടരുന്നത്. മധ്യപൂര്‍വ മേഖലയില്‍ കലാപം, അമേരിക്കയില്‍ രാഷ്ട്രീയകലാപം, യൂറോപ്പില്‍ അഭയാര്‍ഥി…

Read More