ബാക്കു (അസർബൈജാൻ): രമേഷ്ബാബു പ്രഗ്നാനന്ദാ, ലോകകപ്പ് ഫൈനലിൽ നീ തോറ്റെങ്കിലും ഇന്ത്യക്ക് നീയേ ചെസ് രാജ… അതെ, 2023 ഫിഡെ ലോകകപ്പ് ചെസ് ചാന്പ്യൻഷിപ്പിൽ ലോക ഒന്നാം നന്പർ താരമായ നോർവെയുടെ മാഗ്നസ് കാൾസണോട് പൊരുതിയാണ് പതിനെട്ട് വയസ് മാത്രമുള്ള പ്രഗ്നാനന്ദയുടെ തോൽവി. ഫൈനലിലെ ആദ്യ രണ്ട് മത്സരങ്ങളിലും കാൾസണെ സമനിലയിൽ തളച്ച പ്രഗ്നാനന്ദയ്ക്ക് മൂന്നാം ഗെയിമിൽ ചുവടിടറി. റാപ്പിഡ് ചെസിന്റെ രാജാവായ മാഗ്നസ് കാൾസണ് ടൈബ്രേക്കറിലെ രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കി. ഫൈനലിലെ ആദ്യ രണ്ട് ഗെയിമും സമനിലയിൽ കലാശിച്ചതോടെയാണ് ടൈബ്രേക്കർ അരങ്ങേറിയത്. 10 മിനിറ്റ് മാത്രം ഒരു കളിക്കാരന് അനുവദിക്കുന്ന റാപ്പിഡ് ഗെയിമിലെ രണ്ട് ഗെയിമിലും പ്രഗ്നാനന്ദയെ കാൾസണ് കീഴടക്കി. റാപ്പിഡ് ഗെയിമിന്റെ രാജാവായ കാൾസന്റെ പരിചയ സന്പത്തിനു മുന്നിലാണ് പ്രഗ്നാനന്ദയ്ക്ക് അടിയറവു വയ്ക്കേണ്ടിവന്നത്. കാൾസന്റെ കന്നിക്കിരീടം മുപ്പത്തിരണ്ടുകാരനായ കാൾസണ് ലോകകപ്പ് ചെസ് ചാന്പ്യനാകുന്നത്…
Read MoreTag: R Praggnanandhaa
പ്രഗ്നാനന്ദ x കാൾസണ് ക്ലൈമാക്സ്; ടൈബ്രേക്കർ ഇങ്ങനെ
ബാക്കു (അസർബൈജാൻ): പ്രായം പതിനെട്ടേയുള്ളൂ എങ്കിലും ബുദ്ധി രാക്ഷസനാണെന്നു വീണ്ടും തെളിയിച്ച് ഇന്ത്യയുടെ രമേഷ്ബാബു പ്രഗ്നാനന്ദ. 2023 ലോകകപ്പ് ചെസ് ഫൈനലിൽ ഒന്നാം നന്പർ താരമായ മാഗ്നസ് കാൾസണുമായി രണ്ടാം ഗെയിമിലും പ്രഗ്നാനന്ദ സമനില പാലിച്ചു. ആദ്യ മത്സരത്തിൽ 35 നീക്കത്തിനുശേഷമാണ് ഇരുവരും സമനിലയിൽ പിരിഞ്ഞതെങ്കിൽ രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾ മാത്രമാണുണ്ടായിരുന്നത്. അഞ്ചു തവണ ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ ലോക ഒന്നാം നന്പർ താരമായ കാൾസനെതിരേ രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദയ്ക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം. വെള്ള കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ തുടക്കത്തിൽ ലീഡ് നേടി. എന്നാൽ, അതു നിലനിർത്താനും സമയം പാലിക്കാനും പ്രഗ്നാനന്ദയ്ക്കു സാധിച്ചില്ല. അതോടെയാണു മത്സരം സമനിലയിൽ കലാശിച്ചത്. ടൈബ്രേക്കർ ഇങ്ങനെ ആദ്യ രണ്ട് ഗെയിമും സമനിലയിൽ കലാശിച്ചതോടെയാണു ടൈബ്രേക്കറിന്റെ ആവശ്യം വന്നത്. ടൈബ്രേക്കറിൽ റാപ്പിഡ് ഫോർമാറ്റിൽ രണ്ടു ഗെയിം വീതം കളിക്കും.…
Read Moreപ്രഗ്നാനന്ദയുടെ ഇഷ്ടവിഭവം ഉണ്ടാക്കാൻ പ്രഷർ കുക്കറുമായി നടക്കുന്ന അമ്മ…
ഭൂഗോളത്തിന്റെ ഏതു കോണിൽ പോയാലും പ്രഷർ കുക്കറുമായി നടക്കുന്ന ഒരു അമ്മയുണ്ട് ചെന്നൈയിൽ.പ്രഷർ കുക്കറുമായി നടക്കുന്നതെന്തിനാണെന്നാണ് ചോദ്യമെങ്കിൽ ഒരുത്തരം മാത്രം, മകനു രസവും ചോറുമാണ് ഏറ്റവും ഇഷ്ടം. ആരാണ് ഈ മകൻ എന്നു ചോദിച്ചാൽ പേര് രമേഷ്ബാബു പ്രഗ്നാനന്ദ. അതേ, 2023 ചെസ് ലോകകപ്പ് ഫൈനലിലെത്തി ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദതന്നെ. ലോകകപ്പ് ചെസ് ടൂർണമെന്റിനായി അസർബൈജാനിലെ ബാക്കുവിലേക്കു വിമാനം കയറിയപ്പോഴും പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി ആദ്യം പായ്ക്ക് ചെയ്തത് പ്രഷർ കുക്കറും ഇൻഡക്ഷൻ സ്റ്റൗവും അരിയും മസാലകളുംതന്നെ. മകന്റെ ചെസ് ലോക യാത്രയിൽ കുട്ടിക്കാലം മുതൽ കൂട്ടുകാരിയായുള്ളതും നാഗലക്ഷ്മിയാണ്. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ ജോലിത്തിരക്കിലാണെങ്കിലും മകന്റെ നേട്ടങ്ങളിൽ കൃത്യമായ നോട്ടമെത്തിക്കുന്നു. മകന്റെ എല്ലാ നേട്ടങ്ങൾക്കു പിന്നിലും നാഗലക്ഷ്മിയുടെ സമർപ്പണമാണെന്നാണു പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ്ബാബുവിന്റെ സാക്ഷ്യം. 2023 ലോകകപ്പ് ചെസ് ചാന്പ്യൻഷിപ്പിനിടെ നാഗലക്ഷ്മിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു.…
Read Moreചെസ് ലോകകപ്പ് ഫൈനൽ: കാൾസനെ സമനിലയിൽ തളച്ച് പ്രഗ്നാനന്ദ
ബാകു: ഫിഡെ ചെസ് ലോകകപ്പിൽ ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്നാനന്ദയും നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനും തമ്മിലുള്ള ഫൈനൽ പോരിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. 35 നീക്കങ്ങൾക്കൊടുവിൽ, വെള്ളക്കരുക്കളുമായി പോരാടിയ പ്രഗ്നാനന്ദ കാൾസന് മുമ്പിൽ സമനില സമ്മതിക്കുകയായിരുന്നു. ഇരുവർക്കും .50 പോയിന്റുകൾ വീതമാണ് ആദ്യ പോരാട്ടത്തിന് ശേഷം ലഭിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തിൽ വെള്ളക്കരുക്കളുമായി കാൾസൻ ആകും നീക്കങ്ങൾ ആരംഭിക്കുക. ഈ മത്സരവും സമനിലയിൽ അവസാനിച്ചാൽ വ്യാഴാഴ്ച നടക്കുന്ന ടൈബ്രേക്കറിലേക്ക് ഫൈനൽ നീങ്ങും. ഇതിനിടെ, അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ വീഴ്ത്തി അസർബൈജാന്റെ 69-ാം സീഡ് താരം നിജാത് അബസോവ് ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി.
Read Moreലോകകപ്പ് ചെസിൽ ചരിത്രം; പ്രഗ്നാനന്ദ ഫൈനലിൽ
ബാക്കു (അസർബൈജാൻ): ഫിഡെ ലോകകപ്പ് ചെസ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ഫാബിനൊ കരുവാനയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് പതിനെട്ടുകാരനായ പ്രഗ്നാനന്ദ ഫൈനലിൽ ഇടംനേടിയത്. ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ നോർവെയുടെ മാഗ്നസ് കാൾസണ് ആണ് പ്രഗ്നാനന്ദയുടെ എതിരാളി. ഫൈനലിൽ പ്രവേശിച്ചതോടെ 2024 ഫിഡെ കാൻഡിഡേറ്റ് ചാന്പ്യൻഷിപ്പിനുള്ള യോഗ്യതയും ഇന്ത്യൻ താരം സ്വന്തമാക്കി. 21 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം ചെസ് ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.വിശ്വനാഥൻ ആനന്ദാണ് മുന്പ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ താരം.
Read More