പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായന് ആര്.എസ് വിമല്‍ രംഗത്ത്. ധര്‍മരാജ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരമാണ് നായകനാകുന്നത്. ‘തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു. ധര്‍മരാജ്യ. VIRTUAL PRODUCTION ന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ…. മലയാളം,ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക. ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ’ വിമല്‍ കുറിച്ചു. എന്നു നിന്റെ മൊയ്തീന് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിമല്‍ ഇപ്പോള്‍ ബഹുഭാഷാ ചിത്രമായ കര്‍ണന്റെ പണിപ്പുരയിലാണ്. തെന്നിന്ത്യയിലെ സൂപ്പര്‍താരം വിക്രമാണ് ഈ ചിത്രത്തിലെ നായകന്.
Read MoreTag: r.s vimal
മഹാവീര കര്‍ണ്ണന്റെ ഹൈലൈറ്റ് ‘കുരുക്ഷേത്ര യുദ്ധം’ ! ബ്രഹ്മാണ്ഡചിത്രം കര്‍ണനെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവിട്ട് ആര് എസ് വിമല്‍; 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ ഇങ്ങനെ…
ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര കര്‍ണ്ണ’ ചിത്രീകരണം ആരംഭിച്ചു.ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഇപ്പോള്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ ചിത്രീകരിക്കുന്നത് കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങളാണ്. സംവിധായകന് ആര് എസ് വിമലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.”ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ, മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങളാണ് ഞങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയത്. കര്‍ണ്ണനായി എത്തുന്ന വിക്രം രണഭൂമിയിലേക്ക് ഒരു രഥത്തില്‍ എത്തുന്ന ഭാഗങ്ങള്‍ എടുത്തു. ചിത്രത്തിന് വേണ്ടിയുള്ള വിക്രമിന്റെ ‘ബീഫ്മഡ് അപ്പ്’ ലുക്ക് തത്കാലം സസ്പെന്‍സായി വച്ചിരിക്കുകയാണ്. പതിനെട്ടു ദിവസത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്,” സംവിധായകന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മഹാവീര കര്‍ണ്ണ’ന്റെ മോഷന്‍ പോസ്റ്റര്‍ ഉടന്‍ പുറത്തു വരുമെന്നും മറ്റ് അഭിനേതാക്കളെ ആ സമയം പ്രഖ്യാപിക്കും എന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. ‘ബാഹുബലി: ദ കണ്ക്ലൂഷന്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും…
Read Moreപൃഥ്വി നായകനായിരുന്നുവെന്ന് അറിഞ്ഞയുടന്‍ വിമലിനെ വിളിച്ചു ! മലയാളത്തില്‍ ആ സിനിമ നടക്കില്ലെന്ന് പൃഥി പറഞ്ഞു; കര്‍ണനെക്കുറിച്ച് വിക്രം പറയുന്നതിങ്ങനെ…
ആര്.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രം കര്‍ണനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് വിക്രം. ചിത്രത്തില്‍ വിക്രമാണ് കര്‍ണനായി അഭിനയിക്കുന്നത്. സിനിമയില്‍ അഭിനയിക്കാമെന്ന് കരാറൊപ്പിട്ട ശേഷമാണ് പൃഥിരാജിനെ നായകനാക്കി അങ്ങനെയൊരു സിനിമ മലയാളത്തില്‍ ആലോചിച്ചിരുന്നു എന്ന കാര്യം അറിഞ്ഞതെന്ന് വിക്രം പറഞ്ഞു. ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ സംവിധായകന് ആര്.എസ്.വിമലിനോട് ഇക്കാര്യം അന്വേഷിച്ചിരുന്നു. ബജറ്റടക്കമുള്ള കാരണങ്ങളാല്‍ മലയാളത്തില്‍ ആ സിനിമ ചെയ്യാനുള്ള ശ്രമം രണ്ട് വര്‍ഷം മുന്‍പ് ഉപേക്ഷിച്ചതാണെന്നും ഒരു മലയാളം ചാനലിനു നല്കിയ അഭിമുഖത്തില്‍ വിക്രം പറഞ്ഞു. പൃഥി എന്റെ വലിയ സുഹൃത്താണ്. ഇക്കാര്യം പൃഥിയെ വിളിച്ചു സംസാരിച്ചു. തനിക്കു പ്രശ്നമില്ലെന്നും മലയാളത്തില്‍ ആ ബജറ്റില്‍ സിനിമ നടക്കില്ലെന്നുമാണ് പൃഥി പറഞ്ഞതെന്നും വിക്രം പറഞ്ഞു. ബിഗ് ബജറ്റിലാണ് ചിത്രം ഹിന്ദിയില്‍ ഒരുങ്ങുന്നത്. ഫെബ്രുവരി അവസാനത്തോടെ വിശദാശങ്ങള്‍ അറിയാനാവൂ എന്നും വിക്രം കൂട്ടിച്ചേര്‍ത്തു. ഈ സിനിമയുടെ…
Read More