പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിൽ ലക്ഷണങ്ങൾ…നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചകളിൽപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read MoreTag: rabies vaccine
പേവിഷം അതിമാരകം; മുഖത്തും കഴുത്തിലും കടിയേറ്റാൽ
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല. ഏതൊക്കെ മൃഗങ്ങളിൽ?നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും. രോഗപ്പകര്ച്ചരോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു. നായ, പൂച്ച,…
Read Moreപശു ചത്തത് പേപിടിച്ചാണെന്നറിഞ്ഞതോടെ ഭീതിയിലായി ഒരു ഗ്രാമം; ചത്ത പശുവിന്റെ പാല് കുടിച്ചവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നെട്ടോട്ടത്തില്‍; സംഭവം പത്തനാപുരത്ത്
പത്തനാപുരം: പേ പിടിച്ചു ചത്ത പശുവിന്റെ പാല് കുടിച്ചുവെന്ന സംശയത്തില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നെട്ടോട്ടത്തില്‍ ഒരു ഗ്രാമം.ഗ്രാമത്തിലെ വീട്ടമ്മ നാലുമാസം മുന്‍പു വാങ്ങിയ പശു കഴിഞ്ഞ ഏഴിനു ചത്തു. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണു പശുവിനു പേ ഇളകിയതാണെന്ന് അറിയുന്നത്. സംഭവം പാട്ടായതോടെ പശുവിന്റെ പാല് കുടിച്ചവരെല്ലാം കുത്തിവയ്പെടുക്കാന്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മറ്റും നെട്ടോട്ടമോടുകയാണ്. നാടു മുഴുവന്‍ ആശുപത്രിയിലെത്തിയതോടെ മരുന്നില്ലെന്ന കാരണം നിരത്തി മടക്കി വിടുകയാണ് അധികൃതര്‍. ഇതോടെ നാട്ടുകാരും ദുരിതത്തിലായി. സമീപത്തെ മറ്റു താലൂക്ക് ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും മരുന്നില്ലെന്നാണു അവിടെയും മറുപടി. സ്ഥിരമായി ഈ പശുവിന്റെ പാല് കുടിച്ചിരുന്ന ചിലര്‍ ആശങ്കയകറ്റാന്‍ മെഡിക്കല്‍ കോളജുകളിലും ചികിത്സ തേടിയെന്നാണു വിവരം. എന്നാല്‍ പാല് കുടിക്കുന്നതിലൂടെ പേവിഷബാധ ഏല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് വെറ്റനറി ഡോക്ടര്‍മാര്‍ പറയുന്നത്. മിക്കവരും പാല് തിളപ്പിച്ചു കുടിക്കുന്നതിനാലാണിത്. മാത്രമല്ല അന്തരീക്ഷവായുവിന്റെ സാന്നിദ്ധ്യത്തില്‍ അധികനേരം നില്‍ക്കാനുള്ള…
Read More