മലപ്പുറം: ഗള്‍ഫിലെ വ്യവസ്യായ പ്രമുഖനും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായി ഡോ. ഡോ.കെ.ടി മുഹമ്മദ് റബീയുള്ളയുടെ ‘തിരോധാന’ത്തില്‍ പ്രതിക്കൂട്ടിലാകുന്നത് ബന്ധുക്കളോ? ബിസിനസിലെ ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലാണ് റബീഉള്ളയെന്നാണ് സൂചന. മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശിയാണ് ഡോ.കെ ടി റബീയുള്ള. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടങ്ങുന്നതാണ് കുടുംബം.ഗള്‍ഫില്‍ സാധാരണ ക്ലിനിക്കില്‍ നിന്നും ആരംഭിച്ച റബീബുള്ള കഠിനാധ്വാനത്തിലാണ് വന്‍ മെഡിക്കല്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയത്. റബീയുള്ളയുടെ തിരോധാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടെന്ന വാദവും സജീവമാണ്. ഒമ്പതു മാസമായി റബീയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോന്നിട്ട്്. എല്ലാ രാജ്യത്തെയും റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞെന്നും ഇതിന്റെയൊക്കെ കാരണക്കാര്‍ ബന്ധുക്കളാണെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. നവംബറില്‍ തന്റെ മകന്റെ പത്താം പിറന്നാള്‍ ആഘോഷം ജിദ്ദയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച്…
Read More