ഈ പ്രതിസന്ധി ഘട്ടത്തില്‍ പലരും തനിച്ചും കൂട്ടമായും തങ്ങളാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന കാഴ്ചയും വിവരങ്ങളുമാണ് നമ്മെ മുമ്പോട്ടു നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് പ്രഭാസ് ചിത്രം ‘രാധേശ്യാ’മിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകയായി. ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു. ഇറ്റലിയിലെ 70-കളിലെ ആശുപത്രിയായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. ഇവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൗകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി വ്യക്തമാക്കി. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാമില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായാണ്…
Read More