സിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ എല്ലാവരോടുമുള്ള ടച്ച് വിട്ട് പോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ കിട്ടിയതെല്ലാം പാരകളായിരുന്നു. എന്റെ ക്യാരക്ടര്‍ വച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ മനസിലാക്കി കുറേ കഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതേ ആവശ്യമില്ലാതെ ഞാന്‍ തന്നെ പോയി പണി തിരിച്ച് വാങ്ങിക്കുന്നതെന്ന് തോന്നി. അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. അതോടെ എല്ലാവരുമായിട്ടും അകന്നു. ഞാന്‍ ആരെയും പൂര്‍ണമായും വിട്ടിട്ടില്ല. സിനിമയില്‍ നിന്നു മാറി നില്ക്കുമ്പോള് ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും. എന്റെ സിനിമ കാണുമെങ്കിലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്ന് പോയെന്നുതന്നെയാണ് ഞാന്‍ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു.-രാധിക
Read More