കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ പേരാണ് നടി രാധികയുടേത്. ഏറെ നാടകീയ മുഹൂര്ത്തിങ്ങള്ക്കു ശേഷം മുഖ്യമന്ത്രി പദത്തിലേറുന്ന എച്ച്ഡി കുമാരസ്വാമിയുടെ സുന്ദരിയായ ഭാര്യയാണ് രാധിക. 2006 ലാണ് രാധികയും കുമാരസ്വാമിയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട് ശാമിക. നീല മേഘ ശര്‍മ്മ എന്ന കന്നഡ സിനിമയിലൂടെയാണ് രാധിക ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്പത്തില്‍ തന്നെ അഭിനയ ലോകത്തേയ്ക്ക് എത്തിയ രാധിക ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യയിലെ പ്രമുഖ നടിയായി മാറി. വിവാദങ്ങളും എന്നും രാധികയ്ക്കൊപ്പമുണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു രാധികയുടെ ആദ്യ വിവാഹം. 2000ല്‍ രത്തന്‍ കുമാറിനെ വിവാഹം കഴിച്ച രാധികയുടെ വിവാഹജീവിതം വിവാദത്തിന്റെ അകമ്പടിയോടു കൂടിയതായിരുന്നു.രാധികയെ ജീവനോടെ കത്തിക്കാന്‍ രത്തന്‍ ശ്രമിച്ചുവെന്ന് രാധികയുടെ പിതാവ് ദേവരാജ് പരസ്യമായി പറഞ്ഞു. വിവാഹം നടന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
Read More