റഷ്യ യുക്രൈനിലെ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. റഷ്യ ആണവനിലയം തകര്‍ത്താല്‍ അത് യൂറോപ്പിനെത്തന്നെ ഭീഷണിയിലാക്കുമെന്നായിരുന്നു ആളുകളുടെ ആശങ്ക. എന്നാലിപ്പോള്‍ റഷ്യ ചെര്‍ണോബില്‍ ഉപേക്ഷിച്ചു മടങ്ങുന്നതായാണ് വാര്‍ത്ത. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്കി വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ സൈനികര്‍ പ്രദേശത്തുനിന്നും പോകുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവ നിലയം സ്ഥിതി ചെയ്യുന്ന അതിസുരക്ഷാമേഖലയില്പ്പെട്ട വനത്തില്‍ ട്രെഞ്ച് കുഴിക്കുന്നതിനിടെ ആണവ വികിരണം ഏറ്റതാണ്, ന്യൂക്ലിയര്‍ പ്ലാന്റ് ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ മടങ്ങുന്നതിന് കാരണമെന്ന് യുക്രൈന് ഊര്‍ജ്ജ കമ്പനി എനര്‍ഗോട്ടം സൂചിപ്പിക്കുന്നു. എന്നാല്‍ എത്ര സൈനികര്‍ക്ക് ആണവ വികിരണം ഏറ്റുവെന്നോ, അവരുടെ നില ഗുരുതരമാണോ എന്നതുസംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആണവ വികിരണം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ക്രെംലിനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍…
Read More