ഭൂമിയിലേക്ക് തുടര്‍ച്ചയായി വരുന്ന നിഗൂഢ സിഗ്നലുകളുടെ പിന്നില്‍ അന്യഗ്രഹ ജീവികളോ ? പുതിയ തെളിവുകള്‍ കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍

ഭൂമിയിലേക്ക് തുടര്‍ച്ചയായി വരുന്ന നിഗൂഢ സിഗ്നലുകള്‍ക്കു പിന്നില്‍ അന്യഗ്രഹ ജീവികളാണെന്ന സംശയം ബലപ്പെടുന്നു. ഒന്നുകില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ അന്യഗ്രഹജീവികള്‍ അയയ്ക്കുന്നത് എന്നിങ്ങനെ രണ്ടു നിഗമനങ്ങളിലൂടെയാണ് ഇപ്പോള്‍ ഗവേഷകര്‍ കടന്നു പോകുന്നത്. 2018 സെപ്റ്റംബര്‍ 16നും 2019 ഒക്ടോബര്‍ 30 നും ഇടയില്‍ സംഭവിച്ചതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്സ്പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്നലുകള്‍ ഭൂമിയിലേക്ക് വരുന്നതായി കണ്ടെത്തിയത്. നാല് ദിവസത്തിനുള്ളില്‍ സിഗ്നല്‍ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും. പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഈ നിഗൂഢ സിഗ്നലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിലൂടെ അവയ്ക്ക് കാരണമായത് എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ഇത്തരം നിഗൂഢ…

Read More