ഗജയില്‍ വീടു തകര്‍ന്നവര്‍ക്ക് കൈത്താങ്ങുമായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ‘ഗജ’യില്‍പ്പെട്ടു വീട് തകര്‍ന്നു പോയ ഒരു വൃദ്ധയായ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് താരം അവരെ സഹായിക്കാനായി മുന്നോട്ട് വരികയായിരുന്നു. കേരളം പ്രളയക്കെടുതിയിലാണ്ട സമയത്തും സഹായ ഹസ്തവുമായി ലോറന്‍സ് എത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയെ നേരിട്ട് വന്നു കണ്ടു ഒരു കോടി രൂപയാണ് നല്‍കിയത്. ”പ്രിയ ആരാധകരേ, സുഹൃത്തുക്കളേ! ‘ഗജ’ കൊടുങ്കാറ്റിന്റെ കെടുതിയില്‍പ്പെട്ട 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാം എന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ബാധിക്കപ്പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട് നഷ്ടപ്പെട്ടുപോയ വൃദ്ധയായ ഒരമ്മയുടെ വീഡിയോ കുറച്ചു കുട്ടികള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ട എന്റെ മനസ്സിടിഞ്ഞു പോയി. ഉടന്‍ തന്നെ ആ കുട്ടികളുമായി ബന്ധപ്പെട്ടു. അവരുടെ ചെയ്ത ജോലി പ്രശംസനീയമാണ്. അത് കൊണ്ട് ആ അമ്മയുടെ വീട് നിര്‍മ്മിക്കുന്ന…
Read More