ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായകയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും രോഹിണി കഴിവു തെളിയിച്ചു. 1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ രോഹിണി ‘കക്ക’ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തിയത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം. അതേ സമയം സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 1996ലാണ് രോഹിണി പ്രശസ്ത നടന്‍ രഘുവരനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹം ആയുരുന്നു ഇവരുടേത്. എന്നാല്‍ പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു. രഘുവരന്‍ 2008ല്‍ വിടവാങ്ങി. ഇവര്‍ക്ക് ഒരു മകനുണ്ട് ഋഷി. ഇപ്പോള്‍ അവനാണ് തന്റെ ലോകം എന്നാണ് രോഹിണി പറയുന്നത്. ഇപ്പോളിതാ തന്റെ ജീവിതം…
Read More