കടുത്ത യാഥാസ്ഥിതിക നിയമങ്ങളില്‍ വീര്‍പ്പുമുട്ടി സൗദി അറേബ്യ വിട്ട് തായ്ലന്‍ഡിലെത്തിയ പെണ്‍കുട്ടി അവസാനം കാനഡയില്‍ വിമാനമിറങ്ങി. ടൊറന്റോ വിമാനത്താവളത്തിലെത്തിയ കൗമാരക്കാരിക്ക് കാനഡ അഭയം നല്കി. ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന 18കാരിയെ സ്വീകരിക്കാനെത്തിയത്. ‘കാനഡ’ എന്ന് എഴുതിയ സ്വെറ്റ്ഷര്‍ട്ട് ഇട്ടായിരുന്നു റഹാഫ് കാനഡയിലെത്തിയത്. ക്രിസ്റ്റിയ ആലിംഗനം ചെയ്താണ് റഹാഫിനെ സ്വീകരിച്ചത്. മാധ്യമങ്ങളുടെ ക്യാമറകള്‍ നോക്കി ചിരിച്ചു കൊണ്ടാണ് റഹാഫ് എത്തിയത്. ‘വളരെ തന്റേടിയായ പുതിയ കാനഡക്കാരി’ എന്ന് പറഞ്ഞാണ് ക്രിസ്റ്റിയ റഹാഫിനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ‘ഒരാളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഒരു സത്രീയെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്,’ ക്രിസ്റ്റിയ പറഞ്ഞു. ഇനി ഒരിക്കലും സൗദിയിലേക്ക് പോകില്ലെന്നും നിര്‍ബന്ധിച്ച് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി തായ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടതും…
Read More