ന്യൂഡൽഹി: മകനെ കൊണ്ട് സ്വന്തം നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന കേസിൽ ബിഎസ്എൻഎൽ മുൻ ജീവനക്കാരി രഹ്ന ഫാത്തിമ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരേയാണ് ഹർജി. രഹ്ന ഫാത്തിമയ്ക്കെതിരേ ചുമത്തിയ പോക്സോ നിയമ പ്രകാരമുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ, കലയുടെ ആവിഷ്കാരവും തന്റെ ആശയങ്ങൾ പ്രചരിപ്പിക്കലുമാണ് ഉദ്ദേശിച്ചതെന്നും കുട്ടികളെ അനുചിതമായ പ്രവർത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. കേസിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നയ്ക്കെതിരേ പരാതി നൽകിയ അഭിഭാഷകൻ അരുണ്‍ പ്രകാശും സുപ്രീം കോടതിയിൽ കവിയറ്റ് ഹർജി സമർപ്പിച്ചിട്ടുണ്ട്.
Read MoreTag: rahna fatima
നഗ്നയായി അഭിനയിക്കുന്നതില്‍ നാണക്കേടുണ്ടോ എന്നു സംവിധായകന് ചോദിച്ചു; നാണമുണ്ടെന്നു പറഞ്ഞപ്പോള്‍ സംവിധായകനും അണിയറക്കാരുമെല്ലാം പരിപൂര്‍ണ നഗ്നരായി; സിനിമാ അനുഭവത്തെക്കുറിച്ച് നായിക രഹ്ന ഫാത്തിമ പറയുന്നതിങ്ങനെ…
ഏക എന്ന സിനിമ വാര്‍ത്താ പ്രാധാന്യം നേടുന്നത്. അതിന്റെ നഗ്നത കൊണ്ടാണ്. സിനിമയുടെ ചിത്രീകരണ സമയത്ത് നടിയും നടനും സംവിധായകനും അണിയറപ്രവര്‍ത്തകരുമെല്ലാം നഗ്നരായി എന്നതാണ് ചിത്രീകരണത്തെ വ്യത്യസ്തമാക്കിയത്. നീലച്ചിത്രങ്ങളുടെ ഷൂട്ടിംഗില്‍ പോലുമില്ലാത്ത സംഭവം. ഈ സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് ഇ്പ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നായികയായ രഹ്ന ഫാത്തിമയാണ്. രഹ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… നഗ്നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവില്‍ 18 അംഗങ്ങള്‍ . അവര്‍ക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്. സ്വാഭാവികമായും ആദ്യസിനിമയില്‍ അഭിനയിക്കുന്ന ആള് എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു. നഗ്നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നല്കി.ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രങ്ങള്‍ മാറ്റാന്‍ സംവിധായകന് നിര്‍ദ്ദേശിച്ചു. സംവിധായകന് , ക്യാമറാമാന്…
Read More