പീഡനക്കേസില്‍ അകപ്പെട്ട് ഒളിവില്‍ കഴിയുന്ന സഹ സംവിധായകന്‍ രാഹുല്‍ ചിറയ്ക്കലിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പീഡനത്തിന് ഇരയായ യുവതി. എളമക്കര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാള്‍ക്ക് വേണ്ട സഹായം ചെയ്യുന്നതെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും യുവതി ഒരു മാധ്യമത്തോടു പറഞ്ഞു. കൊച്ചി ഡിസിപ ഐശ്വര്യ ഡോംഗ്രെയുടെ മുമ്പിലെത്തിയപ്പോഴാണ് പോലീസുകാരന്റെ ചതി മനസ്സിലായതെന്നും സമാന പരാതിയുമായെത്തി മലപ്പുറം സ്വദേശിനിയുടെ വിവരങ്ങള്‍ ആ ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചറിച്ചുവെന്നും യുവതി പറയുന്നു. ഈ സിവില്‍ പോലീസ് ഓഫീസര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചതിന്റെ രേഖകള്‍ അടക്കം പരാതിക്കാരിയുടെ കൈവശമുണ്ട്. പത്തനംതിട്ട സ്വദേശിനിയാണ് സഹസംവിധായകന്‍ രാഹുല്‍ ചിറയ്ക്കലിനെതിരേ ബലാല്‍സംഗക്കേസ് നല്‍കിയിരിക്കുന്നത്. അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന് കിടന്നപ്പോഴാണ് രാഹുല്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്നും വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ പലരെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞെന്നും യുവതി പറഞ്ഞു. ആത്മഹത്യയ്്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴും…
Read MoreTag: rahul
ആശംസകളറിയിച്ച രാഹുലിനോട് നന്ദി പറഞ്ഞ് മോദി ! മോദിയുടെ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ മിന്നും വിജയത്തിന് ആശംസകളറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ ആശംസകള്‍ക്ക് നന്ദിയെന്ന് മോദി ട്വീറ്റ് ചെയ്തു. നേരത്തെ, ജനവിധി മാനിക്കുന്നുവെന്നും മോദിക്കും എന്‍ഡിഎയ്ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. Thank you @RahulGandhi for your good wishes. https://t.co/0lClOl4yl2 — Narendra Modi (@narendramodi) May 23, 2019
Read Moreദീപികയോടും ആലിയയോടും ഞാന്‍ അന്ന് ഇതേ ചോദ്യം ചോദിച്ചിരുന്നു ! ഇതേപ്പറ്റി ചിന്തിച്ച് ഒരുപാടു രാത്രികളില്‍ എനിക്ക് ഉറക്കം നഷ്ടമായി; മൗനം വെടിഞ്ഞ് കരണ്‍ ജോഹര്‍…
ഒരൊറ്റ ടിവിഷോയിലൂടെ ജീവിതംതന്നെ തകിടംമറിഞ്ഞവരാണ് ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും. കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയില്‍ പങ്കെടുക്കുന്ന നിമിഷം വരെ അവര്‍ ‘താരങ്ങളായിരുന്നു’. ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ഇത്രമാത്രം തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നുമില്ല. ലോകകപ്പ് മോഹങ്ങളും ഐപിഎല്ലും തുലാസിലാകുകയും ചെയ്തു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇതു വരെ ഒരു ക്രിക്കറ്റ് താരവും നേരിട്ടിട്ടില്ലാത്ത അത്രയും വിമര്‍ശനവും നാണക്കേടും നേരിടുകയാണ് ഈ യുവതാരങ്ങള്‍. ഇതിന് പിന്നാലെ ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കുകയും ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഷോയുടെ അവതാരകനായ കരണ്‍ ജോഹര്‍ ഇത്രയും വിവാദമുണ്ടായിട്ടും മൗനം ഭജിച്ചത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരണ്‍ മൗനം വെടിയുകയാണ്…ഹാര്‍ദിക്കും രാഹുലും വിവാദത്തില്‍പ്പെട്ടതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് തുറന്നു പറയുകയാണ് കരണ്‍. എന്റെ ഷോ ആയതു കൊണ്ട് തന്നെ പരിപാടി…
Read Moreകൂലിപ്പണിക്കാരനും വേണ്ടേ ഒരു ജീവിതം ! കൂലിപ്പണിക്കാരന്‍ ആയതിനാല്‍ വിവാഹം നടക്കുന്നില്ലെന്ന് യുവാവിന്റെ ഫേസ്ബുക്ക് ലൈവ്; വീഡിയോ വൈറലാവുന്നു…
വിദ്യാഭ്യാസ യോഗ്യതയും തൊഴിലും കാരണം വിവാഹം ശരിയാകുന്നില്ലെന്നും താല്‍പര്യമുള്ളവര്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു കൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് ലൈവ് വൈറലാവുന്നു. കൊല്ലം ജില്ലയിലെ പേരമൂട് സ്വദേശി രാഹുലാണു തന്റെ എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടതിനാല്‍ ഇത്തരമൊരു ശ്രമം നടത്തിയത്. തന്റെ വിവാഹക്കാര്യം സംസാരിക്കാന്‍ പലര്‍ക്കും നാണക്കേടാണെന്നും അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണു വീഡിയോ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.”എനിക്ക് 29 വയസ്സുണ്ട്. എന്റെ നക്ഷത്രം ഭരണിയാണ്. എസ്എസ്എല്‍സിയാണു വിദ്യാഭ്യാസം. കൂടുതല്‍ വിദ്യഭ്യാസമൊന്നുമില്ല. കൂലിപ്പണിയാണ്. അതെവിടെയും നിവര്‍ന്നു നിന്നു പറയാനുള്ള തന്റേടമുണ്ട്. അതില്‍ അത്മാഭിമാനക്കുറവ് ഒന്നും തന്നെയില്ല. തൊഴിലും വിദ്യഭ്യാസ യോഗ്യതയുമാണു പ്രധാന പ്രശ്‌നം.”രാഹുല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു അച്ഛനു സുഖമില്ലാകുന്നത്. തുടര്‍ന്നു വീടിന്റെ ചുമതല ഏറ്റെടുത്തതോടെ പഠനം നിലച്ചു. ഏഴു വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു. ഇതിനിടയില്‍ സ്ഥിര വരുമാനമുള്ള ഒരു തൊഴില്‍ കണ്ടെത്താനായില്ല. ”ഈ കാണുന്ന ആര്‍ക്കെങ്കിലും അനുകമ്പ തോന്നുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍…
Read Moreഎംപി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കുന്നതില്‍ കേരളാ എംപിമാര്‍ പരാജയപ്പെട്ടു ! രാഹുല്‍ ഗാന്ധിയും മോദിയും ഫണ്ട് വിനിയോഗിക്കാത്തവരുടെ പട്ടികയില്‍; പൂര്‍ണമായും ഫണ്ട് വിനിയോഗിച്ചത് 35 എംപിമാര്‍ മാത്രം…
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ. എംപിമാരുടെ ഫണ്ട് വിനിയോഗക്കണക്ക് പുറത്ത്. കേരളത്തില്‍ നിന്നുള്ള ഒരൊറ്റ ലോക്‌സഭാംഗത്തിനും എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാന്‍ സാധിച്ചില്ലെന്നു രേഖകള്‍ പറയുന്നു. കഴിഞ്ഞ 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്താകെ 35 എം.പിമാര്‍ക്കുമാത്രമാണ് ഇതിനു സാധിച്ചത്. പൂര്‍ണമായി എം.പി. ഫണ്ട് വിനിയോഗിച്ചവരുടെ പട്ടികയില്‍ ദക്ഷണേന്ത്യയില്‍നിന്ന് ഒരു ലോക്സഭാംഗവും ഇല്ലെന്നതാണ് വിചിത്രം. പതിനാറാം ലോക്സഭ 2014 ല്‍ രൂപീകരിച്ചശേഷമുള്ള കണക്കാണ് സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പ്രസിദ്ധീകരിച്ചത്. ആകെ അഞ്ച് കോടി രൂപയാണ് രണ്ടു ഘട്ടങ്ങളിലായി ഒരംഗത്തിനു പ്രദേശിക വികസന ഫണ്ട് എന്ന നിലയില്‍ ലഭിക്കുക. പൂര്‍ണമായി പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച അംഗങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമില്ല. ബംഗാളില്‍നിന്നുള്ള എം.പിമാരാണ് ഫണ്ട് വിനിയോഗിക്കുന്നതില്‍ മുന്നില്‍. ബംഗാളില്‍നിന്നുള്ള ഒന്‍പത് എം.പിമാര്‍ നൂറു ശതമാനം പദ്ധതി വിഹിതവും വിനിയോഗിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍നിന്നുള്ള…
Read Moreഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് അയാള്‍ എന്നെ അയാളുടെ വീട്ടിലേയ്ക്ക് വിളിച്ചു ! ഇത് വ്യത്യസ്ഥമാണ് നിനക്ക് ഇഷ്ടപ്പെടും എന്ന് അയാള്‍ പറഞ്ഞു; സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടന്‍
മീടുവില്‍ വെളിപ്പെടുത്തലുമായി നടന്മാരും. ടെലിവിഷന്‍ താരം രാഹുല്‍ രാജ് സിങ്ങാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ മുഷ്താഖ് ഷെയ്ഖിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുഷ്താഖ് തന്നോട് അദ്ദേഹത്തോടൊപ്പം അന്തിയുറങ്ങാന്‍ അവശ്യപ്പെട്ടെന്നും അതിന് വഴങ്ങാത്തതിനാല്‍ തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നുമാണ് രാഹുല്‍ ആരോപിക്കുന്നത്.’2006 ലാണ് ലംഭവം നടക്കുന്നത്. അന്നെനിക്ക് പത്തൊമ്പത് വയസായിരുന്നു പ്രായം. മുഷ്താഖിനെ പരിചയപ്പെടുമ്പോള്‍ അദ്ദേഹം അന്നത്തെ ശക്തമായ സാന്നിധ്യമായിരുന്നു. എന്നെ അയാള്‍ക്ക് നന്നേ പിടിച്ചിരുന്നു. സിനിമയില്‍ അവസരം കിട്ടും എന്നതിനാല്‍ വലിയ സന്തോഷമായിരുന്നു എനിക്ക്. എന്നാല്‍, അവസരം നല്‍കിയതു മുതല്‍ അയാള്‍ ഫോണ്‍വിളി തുടങ്ങി. ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് അയാള്‍ എന്നെ അയാളുടെ വീട്ടിലേയ്ക്ക് വിളിച്ചു. അവിടെ ആകെ ഒരു മുറിയും ഒരു കിടക്കയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ കുറേ സിനിമാ പോസ്റ്ററുകളും. ഞാന്‍ ആസ്വദിക്കാന്‍ പോകുന്ന ഒരു കാര്യം ചെയ്യാന്‍ പോവുകയാണെന്നാണ് അയാള്‍…
Read More