കറുകച്ചാൽ: ചന്പക്കരയിൽ സ്വകാര്യബസ് ഡ്രൈവർ ബംഗ്ലാംകുന്നിൽ രാഹുലി (35) നെ കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു, സുനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ആറിന് തൊമ്മച്ചേരി ബാങ്ക് പടിക്കു സമീപമാണ് രാഹുലിനെ സ്വന്തം കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിനടിയിൽപ്പെട്ട് ഞെരിഞ്ഞ് മരിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കുള്ളിൽ ഗുരുതരമായ മുറിവ് കണ്ടെത്തിയതോടെയാണു കൊലപാതകമെന്ന സംശയം ഉയർന്നത്. വെള്ളിയാഴ്ച രാത്രി 10.20നാണ് രാഹുലിനെ ഭാര്യ ശ്രീവിദ്യ അവസാനമായി ഫോണ് വിളിച്ചത്. രാഹുൽ ഫോണെടുത്തെങ്കിലും സംസാരിച്ചില്ല. ഫോണിലൂടെ ആരോ ബഹളം വയ്ക്കുന്ന ശബ്ദം കേട്ടെന്നാണ് ശ്രീവിദ്യ പോലീസിനു നൽകിയ മൊഴി. ഇതേത്തുടർന്നു കറുകച്ചാൽ പോലീസ് രാഹുലിന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി. നെടുംകുന്നത്ത് സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം രാത്രിയിൽ ബസ്…
Read MoreTag: rahul case karukachal
കാർ ശരീരത്തിൽ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു; കറുകച്ചാലിൽ കാറിനടിയിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസ് വിശദീകരണം ഇങ്ങനെ
കറുകച്ചാൽ: കാറിനടിയിൽ ബസ് ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് കറുകച്ചാൽ പോലീസ്.ചന്പക്കര സ്വദേശി കൊച്ചുകണ്ടം ബംഗ്ലാംകുന്ന് വീട്ടിൽ രാഹുലി(35)നെയാണ് ശനിയാഴ്ച പുലർച്ചെ തൊമ്മച്ചേരിയിക്ക് സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടത്. ഇയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു പരിശോധിക്കുകയാണ് പോലീസ്. രാഹുലിന്റെ സുഹൃത്തുക്കളടക്കമുള്ള ചിലരിൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ ചെരുപ്പുകൾ വാഹനത്തിന് നാല് മീറ്റർ മുൻപിലാണ് കിടന്നിരുന്നത്, വസ്ത്രങ്ങൾ നിലത്ത് ഉരഞ്ഞു കീറിയ നിലയിലായിരുന്നു, കാർ ശരീരത്തിൽ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു, കാറിന് തകരാറുകളില്ല, അതിനാൽ കാറിന്റെ അടിയിൽ കയറേണ്ട ആവശ്യമില്ല, ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതിനാൽ വാഹനം ഉരുണ്ട് ശരീരത്തിൽ ഞെരുങ്ങാൻ സാധ്യതയില്ല,…
Read Moreകൊലപാതകമാണോ ? രാഹുലിന്റെ തലയ്ക്ക് സാരമായ പരിക്ക്; കറുകച്ചാലിൽ കാറിനടിയിൽ മരിച്ചയാളുടെ സുഹൃത്തുക്കളെ തേടി പോലീസ്
കറുകച്ചാൽ: കാറിനടിയിൽ ബസ് ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കറുകച്ചാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചന്പക്കര സ്വദേശി കൊച്ചുകണ്ടം ബംഗ്ലാംകുന്ന് വീട്ടിൽ രാഹുൽ (35)നെയാണ് ശനിയാഴ്ച പുലർച്ചെ തൊമ്മച്ചേരിക്ക് സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.രാഹുലിന്റെ തലയ്ക്കുള്ളിൽ സാരമായ പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകമാണോയെന്ന സംശയത്തിനിടയാക്കിയത്. നെറ്റിയുടെ ഉൾവശത്ത് തലയോടിനോട് ചേർന്നാണ് മുറിവുള്ളത്. അതേസമയം തലയ്ക്കേറ്റ പരിക്ക് വീഴ്ചയിൽ ഉണ്ടായതാണോ അതോ മറ്റേതെങ്കിലും തരത്തിൽ ഉണ്ടായതാണോയെന്ന കാര്യം വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണ കാരണം വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.വാഹനമോടിച്ചു വരുന്നതിനിടയിൽ കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരുങ്ങി മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ തലയിലെ പരിക്ക് കണ്ടെത്തിയതോടെയാണ് സംഭവത്തിലെ ദുരൂഹത സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വിരലടയാള…
Read More