കോട്ടയം: തെരഞ്ഞെടുപ്പു പ്രചാരണത്തിൽ യുഡിഎഫിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി ഇന്നു കോട്ടയത്ത്. വൈകുന്നേരം നാലിനു തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിക്കും. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാവേലിക്കര സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട സ്ഥാനാര്‍ഥി ആന്റോ ആന്റണി എന്നിവരെക്കൂടാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, എം.എം. ഹസൻ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടാകും. ഉച്ചകഴിഞ്ഞ് 3.50ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ശാസ്ത്രി റോഡ് വഴി സെന്‍ട്രല്‍ ജംഗ്ഷനിലേക്കും ഇവിടെനിന്നു ഗാന്ധിസ്ക്വയര്‍ വഴി സമ്മേളന വേദിയിലേക്കെത്തും. പ്രചാരണത്തിനു ആവേശം പകരാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനും സമ്മേളത്തില്‍ പങ്കെടുക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തേക്ക് എത്തിത്തുടങ്ങി. എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ യുഡിഎഫ് ഇലക്ഷന് കമ്മറ്റി ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ…
Read MoreTag: rahul gandhi
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം ആരംഭിച്ച് പോലീസ്
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൗസിലേക്ക് പോയി. കളക്ടറേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിയിലേക്ക് പോയി. പക്ഷേ, രാഹുൽ ഗാന്ധിയും എസ്കോർട്ട് വാഹനവും നേരെ റസ്റ്റ് ഹൗസിലേക്കാണ് പോയത്. ബൈപാസ് ജംഗ്ഷൻ എത്തിയപ്പോഴാണ്, രാഹുലിന്റെ കാർ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത്. രാഹുൽ ഗാന്ധിയുടെ വാഹനം എസ്പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൗസിൽ എത്തിയെങ്കിലും ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവർ ബാഗെടുത്ത് തിരികെ വാഹനത്തിൽ കയറി. ഏഴുമിനിറ്റോളം വാഹനം റസ്റ്റ്ഹൗസില്‍ നിർത്തിയിട്ടു. ഇതിനിയിൽ പൈല്റ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുൽ ഗാന്ധി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read Moreരാഹുൽ ഗാന്ധിയെ ബിജെപി ‘രാവണ’നാക്കിയതിൽ പ്രതിഷേധം; മോദിയുടെയും ഷായുടെയും കോലം കത്തിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതിൽ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു. ബിജെപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തോടൊപ്പം കടുത്ത ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. നവയുഗ രാവണൻ ഇതാ, ഇയാൾ ധർമവിരുദ്ധൻ, രാമവിരുദ്ധൻ, ഭാരതത്തെ തകർക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്നിങ്ങനെയാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. രാവണൻ- ഒരു കോൺഗ്രസ് പാർട്ടി പ്രൊഡക്ഷൻ, സംവിധാനം ജോർജ് സോറോസ് എന്നും ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായി…
Read Moreരാഹുൽ മൂന്നാം ദിവസവും സുവർണ ക്ഷേത്രത്തിൽ; സ്ഥലത്തെ കോൺഗ്രസ് നേതാക്കളെ കൂടെകൂട്ടിയില്ല; ഒപ്പം കെ.സി. വേണുഗോപാൽ മാത്രം
ന്യൂഡൽഹി: അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തുടർച്ചയായ മൂന്നാം ദിവസവും തങ്ങി സേവനം ചെയ്യുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രാർഥനകളിൽ പങ്കെടുത്ത അദ്ദേഹം ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയാറാക്കുന്നതിലും പങ്കെടുത്തു. ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവർണ ക്ഷേത്ര സന്ദർശനം. 1984ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകൽചയ്ക്ക് ഇടയാക്കിയിരുന്നു. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി രാഹുൽ ഗാന്ധി പഞ്ചാബിൽ തങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം. സ്ഥലം എംപി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുൽ സുവർണ ക്ഷേത്രത്തിൽ സേവനത്തിന് എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാത്രമാണ് രാഹുലിന് ഒപ്പമുള്ളത്.
Read Moreരാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാം പക്ഷെ ഒരു നിബന്ധനയുണ്ട് ! ഷെര്‍ലിന്‍ ചോപ്ര പറയുന്നതിങ്ങനെ…
ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും താരമായ നടിയാണ് ഷെര്ലിന്ചോപ്ര. നടി പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുമുണ്ട്. സംവിധായകന് സാജിദ് ഖാനെതിരേയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരേയും ഷെര്‍ലിന്‍ മുമ്പ് പീഡന പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് താരം. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ ചില നിബന്ധനങ്ങളുണ്ട്. വിവാഹത്തിന് ശേഷവും പേരിലെ ചോപ്ര മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം ഗാന്ധിയെന്നോ രാഹുലെന്നോ ചേര്‍ക്കില്ല. ചോപ്രയായി തന്നെ തുടരും. ഷെര്‍ലിന്‍ പറയുന്നു. രാഹുല്‍ നല്ലൊരു വ്യക്തിയാണെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ലെന്നും ആളുകള്‍ പറയുന്നു. ഒരു നീണ്ട…
Read Moreഅപകീര്‍ത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീംകോടതിയിൽ; ഇന്ന് അതിനിർണായകം
ന്യൂഡൽഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ ഹർജി നൽകിയിട്ടുണ്ട്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന’ രാഹുൽ ഗാന്ധിയുടെ പരാമർശം മോദി സമുദായത്തിന് അപമാനകരമായെന്ന പരാതിയാണ് കേസിനാധാരം. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിലായിരുന്നു രാഹുലിന്റെ പ്രസംഗം. പൂർണേഷ് മോദി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ…
Read Moreഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല; ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരു മെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരും. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് എന്റെ പ്രധാന കർത്തവ്യം’ രാഹുൽ ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. തന്നെ നിശബ്ദമാക്കാൻ ആർക്കും സാധി ക്കില്ല. ജയിലിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിൽ ചില ചോദ്യങ്ങൾ താൻ പാർലമെന്റിൽ ചോദിച്ചു. അന്ന് മുതലാണ് തനി ക്കെ തിരേ മോദി സർക്കാർ തിരിയുന്നത്. ജനാധിപത്യത്തിന് വേണ്ടിയാണ് താൻ പോരാടുന്നത്. പറയുന്നത് എല്ലാം സത്യമാണ്. മോദിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണെന്നും രാഹുൽ ചോദിച്ചു. പാർലമെന്റിൽ…
Read Moreമാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധിക്ക് 2 വർഷം തടവ്; ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു
സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. സൂറത്തിലെ സിജെഎം കോടതിയുടേതാണ് നിർണായക വിധി. 2019ൽ കർണാടകയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് കേസിനാധാരം. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പമാണ് മോദിയെന്ന പേര് എന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. വിധി ന്യായം കേൾക്കാൻ സൂറത്തിലെ കോടതിയിൽ രാഹുൽ എത്തിയിരുന്നു. ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Read Moreവിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല ! രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തതിന്റെ കാരണം ഇതാണെന്ന് ബിജെപി നേതാവ്…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരേ ബിജെപി നേതാവ് നടത്തിയ പ്രസ്താവന വിവാദത്തില്‍. രാഹുല്‍ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാലാണെന്നായിരുന്നു പരാമര്‍ശം. കര്‍ണാടക ബിജെപി അധ്യക്ഷനും ലോക്സഭാ എംപിയുമായ നളിന്‍കുമാര്‍ കട്ടീലാണ് വിവാദ പരാമര്‍ശം നടത്തിയത്. നളിന്‍കുമാറിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ”രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത് ? കോവിഡ് വാക്സീന് സ്വീകരിക്കരുതെന്നും സ്വീകരിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നും സിദ്ധരാമണ്ണയും (കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ) രാഹുല്‍ ഗാന്ധിയും പറഞ്ഞു. പക്ഷേ, അവര്‍ രാത്രിയില്‍ രഹസ്യമായി കോവിഡ് വാക്സീന് സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണെന്നു നമ്മുടെ എംഎല്‍സി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതായത് വിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല” ഇതായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. നളിന്‍ കുമാറിന് ഗുരുതരമായ…
Read Moreഅമ്മയെയും അമ്മൂമ്മയെയും പോലെയായിരിക്കണം ! ഭാവി പങ്കാളിയ്ക്കു വേണ്ടുന്ന ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി രാഹുല്‍ഗാന്ധി…
തന്റെ ജീവിതപങ്കാളിയ്ക്കു വേണ്ട ഗുണഗണങ്ങള്‍ ആദ്യമായി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുളള പെണ്‍കുട്ടിയെ ജീവിതസഖിയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ ജീവിത പങ്കാളിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. തന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി തന്റെ ജീവിതത്തിലെ രണ്ടാമത്തെ അമ്മയാണെന്ന് അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചിരുന്നു. അവരെപ്പോലെയുള്ള ഒരു സ്ത്രീയെ താന്‍ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന്, അതൊരു രസകരമായ ചോദ്യമാണെന്നും തന്റെ അമ്മൂമ്മയുടെ സ്വഭാവ മഹിമയ്ക്കൊപ്പം അമ്മയുടെ ഗുണഗണങ്ങള്‍ കൂടി ഇടകലര്‍ന്ന് ശോഭിക്കുന്ന വനിതയായാല്‍ വളരെ നന്നായി എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പദയാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി, മോട്ടോര്‍ സൈക്കിളുകളെക്കുറിച്ചും സൈക്കിളുകള്‍ ഓടിക്കാനുള്ള തന്റെ…
Read More