പനാജി: ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യെയെയും കെ.എല്‍ രാഹുലിനേക്കാളും വലിയ തെറ്റു ചെയ്തിട്ടുള്ളവര്‍ ഇപ്പോഴും കളത്തിലുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ത്തരക്കാര്‍ ക്രിക്കറ്റില്‍ മാത്രമല്ല, മറ്റു മേഖലകളിലുമുണ്ടെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. പാണ്ഡ്യ, രാഹുല്‍ വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് ശ്രീശാന്തിന്റെ പ്രതികരണം. മാച്ച് വിന്നേഴ്‌സായ ഇരുവരും ഉടന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ബിസിസിഐ ഉടന്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് വ്യക്തമാക്കി. ‘ഈ മാസമോ അടുത്ത മാസമോ വിലക്കു നീക്കിയാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും. അങ്ങനെ വന്നാല്‍ ആഭ്യന്തര മല്‍സരങ്ങളില്‍ മികവു തെളിയിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായിരിക്കും ശ്രമം. അതേസമയം, പ്രകടനം മോശമായാല്‍ ടീമില്‍ കടിച്ചുതൂങ്ങി തുടരില്ലെന്നും എത്രയും വേഗം കളം…
Read More