രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില് അതി സങ്കീര്‍ണമായ പലതെളിവുകളും കണ്ടെടുത്തതായി അന്വേഷണ ഏജന്‍സികള്‍. റെയ്ഡുകളില് വിവിധയിടങ്ങളില്‍നിന്നായി പിടിച്ചെടുത്ത രേഖകളുടെ വിശദാംശങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ പങ്കുവെച്ചത്. ഖാദ്രയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഹമ്മദ് ബേഗ് നദ്വിയില്നിന്നും തീവ്രസ്വഭാവമുള്ള ഒരു ബുക്ക്ലെറ്റും പിടിച്ചെടുത്തിരുന്നു. സ്ഫോടക വസ്തു നിര്‍മിക്കാനുള്ള ഹ്രസ്വകാല കോഴ്സ് എന്ന തലക്കെട്ടിലാണ് ഈ ബുക്ക്ലെറ്റിലെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. മഹാരാഷ്ട്രയിലെ പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റില്‍നിന്നാണ് സി.ഡി.കളും മറ്റുലഘുലേഖകളും കണ്ടെടുത്തത്. മിഷന് 2047 പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന സി.ഡി.കളാണ് പിടിച്ചെടുത്തത്. ഇതിനുപുറമേ ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് പിടിച്ചെടുത്തതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന് രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇവിടങ്ങളിലായി 1300-ലേറെ ക്രിമിനല്‍ കേസുകളാണ് സംഘടനയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസും എന്‍.ഐ.എയും അടക്കം രജിസ്റ്റര്‍…
Read MoreTag: raid
ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് കയറിച്ചെന്നത് നവദമ്പതികളുടെ മുറിയിലേക്ക് ! പുതിയ വിവാദം ഇങ്ങനെ…
ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് അനുമതിയില്ലാതെ നവദമ്പതിമാരുടെ മുറിയിലേക്ക് കടന്നു ചെന്നത് വിവാദമാകുന്നു. മദ്യനിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പോലീസ് ഹോട്ടലിലെത്തിയത്. നവദമ്പതികളുടെ മുറിയിലേക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാതെ കടന്നു ചെന്ന പോലീസ് നടപടിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. മുന്‍മുഖ്യമന്ത്രി റാബ്റി ദേവി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ച് രോഷം വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനു പകരം പാവങ്ങളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറുകയാണ് പോലീസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹോട്ടലില്‍ കയറിയ പോലീസ്, ദമ്പതികളുടെ വസ്ത്രങ്ങള്‍ അടക്കം വാരി പുറത്തിട്ട് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ബിഹാറില്‍ അടുത്തിടെ നടന്ന വിഷമദ്യ ദുരന്തം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ കര്‍ശന പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹോട്ടലുകള്‍, പൊതു ഇടങ്ങള്‍, ഭക്ഷണ ശാലകള്‍…
Read Moreനടി ഭാനുപ്രിയയുടെ സഹോദരന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു വിവരം;വീട്ടില്‍ നിന്ന് റെയ്ഡില്‍ കണ്ടെത്തിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ; പുറത്തു വരുന്നത് കൊടും പീഡനത്തിന്റെ കഥകള്‍…
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിയ്ക്കു നിര്‍ത്തി പീഡിപ്പിച്ച നടി ഭാനുപ്രിയയ്ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍. ഇവര്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയതിനു പിന്നാലെയാണ് റെയ്ഡില്‍ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയെന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ടി.നഗറിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണ സമിതിയാണ് റെയ്ഡ് നടത്തിയത്. മാത്രമല്ല ജോലിക്ക് നിന്ന പെണ്‍കുട്ടികള്‍ നടിയുടെ വീട്ടില്‍ വച്ച് പീഡനത്തിനിരയായെന്നും ഇവര്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടികള്‍ക്ക് ശമ്പളം കൊടുക്കുന്നില്ലെന്നു പറഞ്ഞ് ഇവരില്‍ ഒരാളുടെ അമ്മ നല്കിയ പരാതിയെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.മാത്രമല്ല മാതാപിതാക്കളെ കാണാനും ഭാനുപ്രിയ കുട്ടികളെ അനുവദിച്ചിരുന്നില്ല. നടിയുടെ വീട്ടില്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കാട്ടി ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. മാത്രമല്ല നടിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ്…
Read More