വന്ദേഭാരത് ട്രെയിനിലെ ശൗചാലയത്തില്‍ കയറി വാതിലടച്ചിരുന്ന യുവാവ് റെയില്‍വേയ്ക്ക് ഉണ്ടാക്കിയത് ഒരു ലക്ഷം രൂപയുടെ നഷ്ടം. വാതില്‍ പൊളിച്ച് യുവാവിനെ പുറത്തെത്തിച്ചതിലൂടെയാണ് ഒരു ലക്ഷത്തിന്റെ നഷ്ടമുണ്ടായതെന്ന് റെയില്‍വേ വ്യക്തമാക്കുന്നത്. യുവാവിനെ ആര്.പി.എഫ്. ചോദ്യംചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെറ്റല്‍ ലെയറുകളുള്ള ഫാബ്രിക്കേറ്റഡ് ലോക്ക് തകര്‍ത്താണ് യുവാവിനെ പുറത്തെത്തിച്ചത്. സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന പൂട്ടാണ് വാതിലിന് ഉള്ളത്. യുവാവ് തന്റെ ടി ഷര്‍ട്ട് ഉപയോഗിച്ച് സെന്സര്വരുന്ന ഭാഗത്തിനു മുകളില്‍ക്കൂടി വാതില്‍ കൂട്ടിക്കെട്ടിയിരുന്നതിനാല് സെന്‍സര്‍ പ്രവര്‍ത്തിച്ചില്ല. ഇതോടെയാണ് വാതില്‍ കുത്തിപ്പൊളിക്കേണ്ടിവന്നത്. ഇതിനായെത്തിയ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക് ഷിഫ്റ്റ് അലവന്‍സായി അമ്പതിനായിരത്തോളം രൂപ അനുവദിക്കേണ്ടിവരും. ഇതിനും കുത്തിപ്പൊളിച്ച വാതിലിനുമായാണ് ഒരുലക്ഷം രൂപ റെയില്‍വേയ്ക്ക് ചെലവാകുന്നത്. കാസര്‍കോട്ടുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലെ (20633) ശൗചാലയത്തിലാണ് ഉപ്പള മംഗല്‍പ്പാടി കല്യാണിനിലയത്തില് ചരണ്‍ (27) ഒളിച്ചിരുന്നത്. 261 കിലോമീറ്റര്‍ പിന്നിട്ടശേഷം…
Read MoreTag: railway
രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ എത്തുന്നു ! പരീക്ഷണ ഓട്ടം ഈ വര്‍ഷം തന്നെയുണ്ടാവും…
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായുള്ള വെളിപ്പെടുത്തലുമായി റെയില്‍വേ ബോര്‍ഡ് ചെയര്മാന് അനില്‍ കുമാര്‍ ലഹോട്ടി. ഈ സാമ്പത്തികവര്‍ഷം തന്നെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം അറിയിച്ചു. ഹ്രൈഡജന്‍ ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ കഴിഞ്ഞാല്‍ സാങ്കേതികരംഗത്തെ വലിയ മാറ്റമായി അത് മാറും. ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്നതിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് നോര്‍ത്തേണ്‍ റെയില്‍വേയ്ക്കാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായും അനില്‍ കുമാര്‍ ലഹോട്ടി അറിയിച്ചു. രാജ്യാന്തര തലത്തില്‍ ഹ്രൈഡജന്‍ ട്രെയിന്‍ പുതിയ സാങ്കേതികവിദ്യയാണ്. അതുകൊണ്ട് രാജ്യത്ത് ആദ്യമായി ഇത് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. ഇക്കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം തന്നെ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.…
Read More100 രൂപ കൈക്കൂലി വാങ്ങിയത് 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ! 82കാരനായ റിട്ട.ഗവണ്മെന്റ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് കോടതി…
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 100 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വയോധികന് ശിക്ഷ വിധിച്ച് കോടതി. റിട്ട. റെയില്‍വെ ജീവനക്കാരനായ രാം നാരായണ്‍ വര്‍മ എന്ന 82കാരനാണ് ശിക്ഷിക്കപ്പെട്ടത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു വേണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് ലഖ്നൗ സ്പെഷ്യല്‍ കോടതിയുടെ വിധി. ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസില്‍ പ്രതി നേരത്തെ രണ്ട് ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്താന്‍ നോര്‍ത്തേണ്‍ റെയില്‍വെയില്‍ ലോക്കോ പൈലറ്റായിരുന്ന രാം കുമാര്‍ തിവാരി എന്ന വ്യക്തിയില്‍ നിന്നും 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. 100 രൂപ നല്കിയ ശേഷം തിവാരി കേസ് നല്‍കിയിരുന്നു. 1992ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreറെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ വഴി ‘മറ്റവന്’ ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും ! സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി റെയില്‍വേ…
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശാദാംശങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നിര്‍ദ്ദേശം നല്കി. റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡാറ്റാബേസ് ശേഖരിക്കാനും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നു ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് അശ്ലീല വീഡിയോകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഇത്തരക്കാരെ നിരീക്ഷിക്കാനാണ്ാ പദ്ധതി. ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാറ്റ്ഫോമുകള്, യാര്‍ഡുകള്‍, കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, സംരക്ഷിതമല്ലാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ തുടങ്ങിയവ എത്രയും പെട്ടെന്നു തന്നെ പൊളിച്ചുമാറ്റണമെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡിജി അരുണ്‍ കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതുവരെ കര്‍ശനമായ നിരീക്ഷണം ഇവിടങ്ങളില്‍ ഉണ്ടാകണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ…
Read Moreറെയില്‍വേ സ്റ്റേഷനില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ റെയില്‍വെ ജീവനക്കാരുടെ ശ്രമം ! ഞരമ്പുരോഗികളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടതിങ്ങനെ…
ചെന്നൈ: സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു. ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ ലൂക്കാസ്, ലോകേഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ സ്റ്റേഷന് ബുക്കിംഗ് ക്ലാര്‍ക്ക് ഓടിരക്ഷപ്പെട്ടു. ബീച്ച്-വേളാച്ചേരി റൂട്ടിലെ തരമണി സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പോലീസ് പറയുന്നത്: ആണ്‍സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ സംസാരിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘമാണ് ഉപദ്രവിച്ചത്. ജീവനക്കാരെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ഇരുവരെയും ടിക്കറ്റ് കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു. മാതാപിതാക്കളെ വിവരമറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. പണമില്ലെന്ന് പെണ്‍കുട്ടിയും സുഹൃത്തും തീര്‍ത്തുപറഞ്ഞതോടെ സംഘം പെണ്‍കുട്ടിയെ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ മറ്റുയാത്രക്കാരാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത തിരുവാണ്മിയൂര് റെയില്‍വേ പോലീസ് രണ്ടുപ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ഓടിരക്ഷപ്പെട്ട…
Read More