തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നാളെയും യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ ഉണ്ടാകാനാണ് സാധ്യത. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പത്തനംതിട്ടയുടെ വനമേഖലകളിൽ ശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്. ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഇന്നലെ രാത്രി ഉരുൾപൊട്ടൽ ഉണ്ടായതായി പത്തനംതിട്ട കളക്ടർ അറിയിച്ചു. ഗവിയിലേക്കുള്ള ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.…
Read MoreTag: rain
മഴ ഇഷ്ടമാണ് പക്ഷെ ! മഴ തനിക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടമെന്ന് സണ്ണി ലിയോണ്‍
മുംബൈയിലെ മഴകള്‍ തനിക്കുണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് നടി സണ്ണി ലിയോണ്‍. തന്റെ മൂന്ന് ആഡംബര കാറുകളാണ് വെള്ളത്തില്‍ മുങ്ങി കേടുപാടുകള്‍ സംഭവിച്ച് നഷ്ടപ്പെട്ടതെന്നാണ് സണ്ണി പറയുന്നത്. മെഴ്സിഡീസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങളാണ് വെള്ളം കയറി നശിച്ചുപോയതെന്നാണ് ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സണ്ണി വെളിപ്പെടുത്തിയത്. മെഴ്സിഡീസ് ബെന്‍സ് ജി.എല്‍ ക്ലാസ് എസ്.യു.വിയാണ് മഴക്കെടുതിയില്‍ നഷ്ടമായ പ്രധാന ആഡംബര വാഹനം. ഇതിനുപുറമെ, താരത്തിന്റെ ബി.എം.ഡബ്ല്യു സെവന് സീരീസ് സെഡാനും വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വാഹനമാണെന്നാണ് അവര്‍ പറയുന്നത്. മൂന്നാമത്തെ വാഹനമേതാണെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയിട്ടില്ല. വലിയ തുക നികുതി ഉള്‍പ്പെടെ നല്‍കിയാണ് വിദേശ നിര്‍മിത കാറുകള്‍ ഇന്ത്യയില്‍ വാങ്ങുന്നതെന്നും എല്ലാവര്ക്കും അറിയാമെന്നും താരം പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ കാലാവസ്ഥകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഇന്ത്യന്‍ എസ്.യു.വിയാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും വളരെ മികച്ച ഒരു വാഹനമാണിതെന്നുമാണ് സണ്ണി…
Read Moreബിപോര്‍ജോയ് പ്രഭാവം ! സംസ്ഥാനത്ത് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലകൊള്ളുന്നതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചുഴലിക്കാറ്റ് ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക്-കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന് തീരത്ത് മണ്ഡവി ( ഗുജറാത്ത് )ക്കും കറാച്ചിക്കും ഇടയില്‍ ജാഖുപോര്ട്ടിനു സമീപം ജൂണ്‍ 15ന് വൈകുന്നേരത്തോടെ പരമാവധി 150 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത അഞ്ചു ദിവസങ്ങളില്‍ വ്യാപകമായി ഇടിയോടു കൂടിയ…
Read Moreമഴ പെയ്യാന്‍ വേണ്ടി പാവകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ ഗ്രാമം ! വിവാഹശേഷം വിഭവസമൃദ്ധമായ സദ്യയും…
മഴ പെയ്യാനായി വിവിധ വിശ്വാസം പിന്തുടരുന്നവര് വ്യത്യസ്ഥമായ ആചാരങ്ങളും പ്രാര്‍ഥനകളും നടത്താറുണ്ട്. ഹോമങ്ങളും യാഗങ്ങളും തുടങ്ങി തവളകളെ കല്യാണം കഴിപ്പിക്കുക വരെ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പലപ്പോഴും വെളിയില്‍ വരാറുണ്ട്. ഇപ്പോഴിതാ മഴ പെയ്യാനായി പാവകളെ കല്യാണം കഴിപ്പിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഒരു ഗ്രാമം. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വരിലുള്ള നാട്ടുകാരാണ് മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിച്ചത്. ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെ നാട്ടുകാര്‍ വിവാഹം കഴിപ്പിച്ചത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാര്‍ ക്ഷണിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാര്‍ മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ വേഗത്തില്‍ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നത്.…
Read Moreതെക്കന്‍ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് രാവിലെ ഏഴിനു പുറപ്പെടുവിപ്പിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. അതേസമയം ഉയര്‍ന്ന തിരമാല ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Read Moreനടുറോഡിലെ കുളിസീന്‍ ! ട്രാഫിക് സിഗ്നലില്‍ ഷാംപൂ തേച്ച് കുളിച്ച് യുവാവ്; കുളിയുടെ വീഡിയോ വൈറലാകുന്നു…
ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ ഷാംപൂ തേച്ച് കുളിച്ചാല്‍ എങ്ങനെയിരിക്കും. ഇത്തരത്തില്‍ നടുറോഡില്‍ ഷാംപൂ തേച്ച് കുളി പാസാക്കിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാന്‍ജിംഗിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവ് ട്രാഫിക് ലൈറ്റ് പച്ചയാകുന്നതുവരെ കാത്തിരിക്കേണ്ട സമയത്ത് കയ്യില്‍ കരുതിയ ഷാംപൂ എടുത്ത് തലയില്‍ തേക്കുകയായിരുന്നു. ആ സമയത്ത് നല്ല മഴ പെയ്തതാണ് യുവാവിനെ ഇതിന് പ്രേരിപ്പിച്ചത്. മേല്‍വസ്ത്രം ധരിക്കാതെയാണ് യുവാവ് തലയില്‍ ഷാംപൂ തേച്ച് പിടിപ്പിച്ചത്. യുവാവിന്റെ പ്രവര്‍ത്തി മുഴുവന്‍ പകര്‍ത്തിയ പുറകിലെ വാഹനത്തില്‍ വന്ന വ്യക്തി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കുളി വൈറലായി. യുവാവിനോട് ട്രാഫിക് പോലീസ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്റെ മോശം മാനസികാവസ്ഥ ഒഴിവാക്കാന്‍ മുടി ഷാംപൂ ചെയ്തു എന്നാണ് യുവാവിന്റെ മറുപടി. ‘ട്രാഫിക് ലൈറ്റ് പച്ച നിറമാവുന്നത്…
Read Moreകേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ ! ചൂട് മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും;കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ…
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും ഭീഷണിയായേക്കാവുന്നതാണ് ഇത്തരം ഇടിമിന്നലുകള്‍. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ രണ്ടു ജില്ലകളില്‍ ഈ ദിവസങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനാന്തരീക്ഷ താപനില രേഖപ്പെടുത്തിയത് വെള്ളാനിക്കര (36.9°C), കോട്ടയം (36.5°C) എന്നിവിടങ്ങളിലാണ്. കേരളം…
Read Moreആരും ഞങ്ങളുടെ കാര്യം അന്വേഷിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെയാകാന്‍ പറ്റുമോ ? സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നഴ്സുമാര്‍ നല്‍കുന്നത് പതിനൊന്നു ലക്ഷം രൂപ;കൂടാതെ സേവനവും ലഭ്യമാക്കും
തൃശൂര്‍: നഴ്സുമാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്ന ഉത്തരവു പുറത്തിറങ്ങിയെങ്കിലും ഇന്നും ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. ഇങ്ങനെയൊക്കെയായാലും ആതുരസേവനം മുഖമുദ്രയായ നഴ്സുമാര്‍ പ്രളയക്കെടുതില്‍ പെട്ടവരെ തങ്ങളാലാകും വിധം സഹായിക്കാന്‍ മുന്നോട്ടു വന്നത് കേരളം കാണേണ്ടതാണ്.പ്രളയ ദുരിതത്തിലകപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും. ചൊവ്വാഴ്ച മുതല്‍ ദുരിതബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ സേവനസജ്ജരാകും. അംഗങ്ങള്‍ വഴി അരി, പഞ്ചസാര ഉള്‍പ്പടെ നിത്യോപയോഗ സാധനങ്ങളും പുതപ്പ് അടക്കം വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ ഉള്‍വനത്തിലുള്ള വറ്റിലകൊല്ലി, വെണ്ണക്കോട്, പാലക്കയം ആദിവാസി മേഖലകളില്‍ നഴ്സുമാരുടെ സേവനം ലഭ്യമാക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അമ്പതോളം നഴ്സുമാരാണ് സംഘത്തിലുണ്ടാകുന്നത്. മിത്ര ജ്യോതി ട്രൈബല്‍…
Read More