കേരളം മഴയില്‍ മുങ്ങിത്താഴുമ്പോള്‍ കേരളത്തിന്റെ ബഹിരാകാശ കാഴ്ചകള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ.ഭീതിപ്പെടുത്തുന്നതാണ് നാസ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള്‍. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങള്‍ ഓരോ രണ്ടു– മൂന്നു മണിക്കൂറിലും പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങള്‍ എങ്ങനെ തുടങ്ങി വിവരങ്ങളെല്ലാം നാസ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ട് തന്നെ തയാറാക്കുന്നുണ്ട്. ജിപിഎം കോര്‍ ഒബ്‌സര്‍വേറ്ററി ആ എന്നീ ഉപഗ്രഹങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ഡേറ്റകളുമാണ് കാലാവസ്ഥാ ഭൂപടങ്ങള്‍ നിര്‍മിക്കാന്‍ നാസ ഉപയോഗിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ തയാറാക്കുന്നത്. നാസയുടെ ഐഎംഇആര്‍ജിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കേരളത്തില്‍ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതല്‍ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഓരോ…
Read MoreTag: rain calamity
ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത് വെറും 490 രൂപ മാത്രം ! എന്നാല്‍ അതിന്റെ മൂല്യം വിലമതിക്കാനാവാത്തത്; പ്രചോദനമായത് കമ്പിളിപ്പുതപ്പ് വില്‍പ്പനക്കാരനായ വിഷ്ണു
മുമ്പെങ്ങും നേരിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നു പറഞ്ഞതുപോലെ ആളുകളെല്ലാം തങ്ങള്‍ക്കാവും വിധം ദുരന്തബാധിതരെ സഹായിക്കുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ ഭാഷയോ നോക്കാതെ സഹായപ്രവാഹം പുരോഗമിക്കുമ്പോഴാണ് ഒരു വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നത്. പ്രളയബാധിത പ്രദേശത്ത് എത്തപ്പെട്ട മധ്യപ്രദേശുകാരനായ വിഷ്ണുവിന്റെ നന്മപ്രവൃത്തിയെക്കുറിച്ചറിഞ്ഞപ്പോഴാണ് ബായ് ഇന്ദിരാ കൃഷ്ണന്‍ എന്ന സാധാരണ വിദ്യാര്‍ഥിയെ തന്റെ അക്കൗണ്ടില്‍ ആകെ ബാക്കിയുണ്ടായിരുന്ന തുക സഹായഹസ്തമായി നല്‍കിയത്. വില്‍പ്പനയ്ക്ക് കൊണ്ട് വന്ന കമ്പിളിപ്പുതപ്പുകള്‍ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു കാണിച്ച മനസിന്റെ നന്മ ഇന്ന് കേരളത്തിനാകെ പ്രചോദനമായിരിക്കുകയാണ്. ആ സ്വാധീനശക്തിയില്‍ പെട്ടാണ് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പോണ്ടിച്ചേരിയില്‍ പഠിക്കുന്ന ഈ മലയാളി വിദ്യാര്‍ഥി ഓണത്തിന് നാട്ടിലേക്ക് വരാന്‍ കരുതി വച്ച 490 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. അക്കൗണ്ടില്‍ ആകെ അവശേഷിച്ച തുകയാണ് ഈ വിദ്യാര്‍ഥി…
Read Moreതമിഴ്താരങ്ങളെ വാഴ്ത്തുന്നതിനിടയില്‍ ഇടയ്ക്ക് കണ്ണു തുറന്ന് നോക്കുന്നതും നല്ലതാ ! പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്ക് ‘ അന്‍പോടു കൊച്ചി’ ചെയ്യുന്ന സഹായങ്ങള്‍ ചെറുതല്ല…
പ്രകൃതിദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴ് സിനിമാ താരങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതും മലയാള സിനിമാ സംഘടനയായ അമ്മ വാഗ്ദാനം ചെയ്ത തുക കുറഞ്ഞു പോയതും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്താരങ്ങളെ പുകഴ്ത്തി ധാരാളം ആളുകള്‍ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ പലരും മലയാളതാരങ്ങള്‍ ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടില്ല. മഴക്കെടുതിയുടെ ഇരകള്‍ക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും സജീവമായി രംഗത്തുണ്ട്. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്‌ക്കൊപ്പം കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യമായ സാധനങ്ങളാണ് അന്‍പോടു കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്പെഷ്യല്‍ ഓഫിസര്‍…
Read More