ജലക്ഷാമമാണ് ഇപ്പോള്‍ ലോകത്ത് ആളുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം. ജലസംഭരണത്തിനുള്ള വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ജനങ്ങളിപ്പോള്‍. അസാധാരണമായ വിധത്തിലുള്ള ഒരു ജലസംഭരണ കഥയാണ് മൊറോക്കോയില്‍ നിന്ന് പുറത്തുവരുന്നത്. വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ജനം നാടുവിട്ടുപോകുന്ന അനുഭവങ്ങള്‍ മൊറോക്കോയിലെ ജനങ്ങള്‍ക്ക് പുതിയതല്ല. അത്രമാത്രം രൂക്ഷമാകാറുണ്ട് ഗ്രാമങ്ങളിലെ, പ്രത്യേകിച്ച് പര്‍വതമേഖലകളിലെ, ജലക്ഷാമം. ഉയര്‍ന്ന ജനസംഖ്യയാണ് ഇവര്‍ക്ക് പ്രധാന തിരിച്ചടിയാവുന്നത്. ദിവസവും നാലും അഞ്ചും മണിക്കൂര്‍ യാത്ര ചെയ്ത് അയല്‍ഗ്രാമങ്ങളില്‍ നിന്നു വേണം വെള്ളം കൊണ്ടു വരാന്‍. അതും സ്ത്രീകളുടെ ജോലിയാണ്. ജലം ശേഖരിക്കുക എന്ന ഒറ്റക്കാരണത്താല്‍ പഠനം നടത്താന്‍ സാധിക്കാത്ത സ്ത്രീകളാണ് ഇവിടുള്ളത്. ജലം എന്ന നിലയില്‍ മൊറോക്കോയിലെ സിദി ഇഫ്നി മേഖലയില്‍ ആകെ ലഭിക്കുന്നത് മൂടല്‍മഞ്ഞ് മാത്രമാണ്. അതാകട്ടെ ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ സുലഭവുമാണ്. പക്ഷേ മൂടല്‍മഞ്ഞിനെ പ്രദേശവാസികള്‍ ശപിക്കുകയാണു പതിവ്. കാരണം മഞ്ഞു കാരണമാണ് മഴയുണ്ടാകാത്തതെന്നായിരുന്നു അവരുടെ…
Read More